38/365 ഒരു നെഗറ്റിവിറ്റി ചെക്ക്

സാമൂഹ്യ മാധ്യമങ്ങളിൽ ചെയ്യുന്ന എല്ലാ പോസ്റ്റുകൾക്കും ഒരു ‘Negativity Check’ നടത്തണം എന്ന് തീരുമാനിച്ചു… ഇന്ന്… ഇപ്പോൾ തീരുമാനിച്ചതാണ്… അത് എന്റെ ജീവിതത്തിൽ ഗുണങ്ങൾ ഉണ്ടാവും… സമൂഹത്തിൽ ഞാനായിട്ട് ഉണ്ടാക്കുന്ന ദോഷങ്ങൾ കുറയും എന്നുമുള്ള വിശ്വാസത്തിലാണ്.. എനിക്ക് ഗുണം കൂടുക എന്നാൽ ലൈക്ക് കൂടുക എന്നതല്ല… മാനസികമായി സംതൃപ്തി നൽകുക… സമയം ലാഭിക്കുക എന്നൊക്കെയാണ്.. ഇന്ന്… Read More ›

Recent Posts

  • 37/365 2025 ഏപ്രിലിൽ എന്താവും

    ഇന്നലെ തൊട്ട് ആളുകൾ മമ്മുക്കയുടെ പടവും ഇട്ട് മനുഷ്യന് ഇല്ലാത്ത കോംപ്ലക്സ് ഉണ്ടാക്കി രസിക്കുകയാണ്… അപ്പോഴാണ് ഉഷ എന്റെ 21 വർഷം മുൻപത്തെ ഒരു പടം അയച്ചു തരുന്നത്…   ഞാൻ അതേ പോസിൽ ഒരു ഫോട്ടം പിടിച്ചു… പിന്നെ അതിനപ്പുറം 2025 എന്നെഴുതി ഒരു ചോദ്യചിഹ്നവും വച്ചു.. 21 വർഷം ഒരു മനുഷ്യനെ എന്തൊക്കെ… Read More ›

  • 36/365 വോട്ട് ചെയ്യലൊക്കെ കഴിയുമ്പോൾ

    വോട്ട് ചെയ്യലൊക്കെ കഴിയുമ്പോൾ എന്താണ് ആളുകളുടെ മനസ്സിൽ ഉണ്ടാവുക. മത്സരിക്കുന്നവർ അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവർ വോട്ടർമാരായി മാത്രം ഒരു ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി വരികളിൽ നിന്ന് അവരവരുടെ ഉത്തരവാദിത്വം നിറവേറ്റിയവർ. എന്താണ് അവരുടെയൊക്കെ മനസ്സുകളിൽ ഇപ്പോൾ. നമ്മൾക്കൊക്കെ പല ആശയങ്ങളാണ് അത് പലപ്പോഴും പരസ്പര വിരുദ്ധവുമാണ്. അത് നമ്മളിൽ ഒരാളെ നല്ലതും മറ്റൊരാളെ മോശവുമാക്കുന്നുണ്ടോ?  ചില… Read More ›

  • 35/365 തിരഞ്ഞെടുപ്പ് ഗോഷ്ടികൾ

    ഒരു ജനാധിപത്യ രാജ്യത്തിൽ തിരഞ്ഞെടുപ്പ് സമയത്തെ ചർച്ചകളിൽ മതവും ജാതിയും ഒക്കെ വിഷയമാവുന്നത് എന്ത് കൊണ്ടാവും…  വോട്ട് ചെയ്യുക ജയിക്കുക എന്നത് നമ്മുടെ ആളുകൾക്ക് ഗുണമുണ്ടാവാനും നമ്മുടെ ആളുകളുടെ ഭരണത്തിലെ അംഗബലം കൂട്ടാനുമാണ് എന്നുള്ള തോന്നലാവുമോ…?  നമ്മുടെ ആളുകൾക്ക് അംഗബലം കുറഞ്ഞാൽ നമ്മുടെ ആളുകളുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെടില്ല എന്ന് തോന്നുന്നത് കൊണ്ടാവുമൊ…? നമ്മൾ ഒന്ന്… നിങ്ങൾ… Read More ›

  • 34/365 പഹയൻ എന്ന പേര്

    ‘പഹയൻ’ എന്ന പേര് പലർക്കും അറിയാം… എന്റെ ശരിക്കുള്ള പേര് അറിയാത്തവരും ഉണ്ട്… ‘പഹയൻ‘ എന്ന പേര് ചിലപ്പോൾ ഒരു ബാധ്യതയായി തോന്നാറുണ്ട്… ഒരു തമാശയിൽ തുടങ്ങി താങ്ങാൻ കഴിയാത്ത ഒരു ജീവിത യഥാർഥ്യമായി മാറിയ പോലെ 😂 ഒരു വ്യക്തി എന്ന രീതിയിൽ നമ്മളെല്ലാം പലതുമാണ്.. ഒരു പേരിലേക്ക് ചുരുങ്ങുക എന്നത് ഒരു വേദനയാണ്….. Read More ›

  • 33/365 ഒന്നിലും വലിയ അർത്ഥമില്ല !

    ഇതിലൊന്നും വലിയ അർത്ഥമില്ല… ഒക്കെ നമ്മൾക്ക് തോന്നുന്നതാണ്..  അപ്പോൾ ചിലര് ചോദിക്കും എന്തിന്റെ കാര്യമാണ് ഈ പറയുന്നത് എന്ന്. അങ്ങനെ ഒന്നിന്റെ കാര്യമാണെങ്കിൽ പറയാം. ഇത് എല്ലാം അങ്ങനെയല്ലേ.. എന്തൊക്കെ കാര്യങ്ങളിൽ അർത്ഥമില്ല എന്ന് കരുതുമ്പോൾ നമ്മൾ അത്ഭുതപ്പെടും…  “എല്ലാം താരതമ്യങ്ങളുടെ ചിലവിലാണ് നിലനിൽക്കുന്നത് തന്നെ… ഒറ്റക്ക് അതിന് അർത്ഥവുമില്ല അസ്തിത്വവുമില്ല…” “ഇപ്പോഴും എന്തിനെ കുറിച്ചാണ്… Read More ›

  • 32/365 ഒത്തുചേരലും വേർപിരിയലും

    പല ഒത്തുചേരലുകളുടെയും ഭാഗമായി ലോകത്തിന്റെ നാനാ ഭാഗത്തുള്ള സുഹൃത്തുക്കളെ വിളിക്കുകയും കൂടെ ആരെങ്കിലും ഈ ONV വരികൾ ചൊല്ലുകയും ചെയ്യാറുണ്ട്… ഒരു പതിവാണ്… വേര്‍പിരിയുവാന്‍ മാത്രമൊന്നിച്ചു കൂടി നാം വേദനകള്‍ പങ്കുവെക്കുന്നു ഈ വേദനകള്‍ ഏറ്റുവാങ്ങുന്നു കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നു കവിതയുടെ ലഹരി നുകരുന്നു…കൊച്ചുസുഖദുഃഖ മഞ്ചാടിമണികള്‍ ചേര്‍ത്തുവെച്ചു പല്ലാങ്കുഴി കളിക്കുന്നു വിരിയുന്നു കൊഴിയുന്നു യാമങ്ങള്‍ നമ്മളും… Read More ›

  • 31/365 അക്ബറിന്റെ സീതാ ലോകം….

    ഏയ്‌ പ്രേമമൊന്നുമല്ല… ഒരു ചെറിയ ഇഷ്ടം..“സീതേ… “ ആ നീട്ടി വിളിയിൽ എല്ലാമുണ്ടായിരുന്നു… അക്ബറിന്റെ കൂട്ടിൽ നിന്നും സീതയെ കാണാൻ കഴിയില്ല… പക്ഷെ… കഴിഞ്ഞ തവണ നാല് ദിവസം ഒരു കൂട്ടിൽ കിടന്നതിന്റെ ഓർമ്മ ഇന്നും മനസ്സിലുണ്ട്… സീതയുടെ ശബ്ദവും മണവും ആ കൂട്ടിൽ ഇന്നുമുണ്ട്.. അക്ബറിന്റെ മനസ്സ് സീതയുടെ പക്കലും… കൂടിന് പുറത്ത് ചില… Read More ›

  • 30/365 രാഹുലന്റെ നടത്തവും അരിശവും

    രാഹുലൻ ദിവസവും രാവിലെ എഴുന്നേറ്റ് നടക്കും… നടത്തം ആരോഗ്യത്തിനു നല്ലതാണത്രേ.. ആരും പറഞ്ഞിട്ടല്ല… രാഹുലൻ തന്നെ ജീവിത പരിചയം കൊണ്ട് മനസ്സിലാക്കിയെടുത്തതാണ്.. നടക്കുമ്പോൾ ചെറിയൊരു മുടന്ത് ഉള്ളത് കാലിന് പണ്ട് പറ്റിയൊരു പരുക്കാണ്… മുടന്തുണ്ടങ്കിലും നടത്തം മുടക്കരുത്…. നടക്കുമ്പോൾ സ്ഥിരം കാണാറുള്ള മുഖങ്ങൾ നോക്കി രാഹുലൻ പരിചയം നടിക്കാറുണ്ട്.. പക്ഷെ അന്ന് അങ്ങനെ ചെയ്യാൻ തോന്നിയില്ല…… Read More ›

  • 29/365 ലാസ് വേഗസ്

    രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്തകവുമായി ഒരു ലാസ് വേഗസ് യാത്ര.. അമേരിക്കയിലെ പലയിടത്തു നിന്നും (REC (NIT) കോഴിക്കോട് പഠിച്ചു എന്ന് അവകാശപ്പെടുന്ന) പറന്നെത്തുന്ന പത്തോളം കശ്‌മലന്മാരുമായി ഒരു ഒത്തു ചേരൽ… ചിലരൊക്കെ മൂന്ന് പതിറ്റാണ്ടായി കണ്ടു മുട്ടാത്തവർ 🥰 ലാസ് വേഗസിൽ നടക്കുന്നത് അവിടെ തന്നെ എന്നാണ് പറച്ചിൽ… പക്ഷെ ആർക്കറിയാം… ഒക്കെ വേഗസ് ഭഗവതിക്ക്… Read More ›