ലെറ്റ്‌ ദി ആക്ഷൻ ബിഗിൻ

മോഷൻ & ആക്ഷൻ… ഇന്നലെ വായിച്ചൊരു രസകരമായ കാര്യമാണ്…. അതിൽ നിന്നും ഒരു ആശയവും തോന്നി… ആദ്യം മോഷനെയും ആക്ഷനെയും കുറിച്ച് ചിലത്….

മോഷൻ എന്നാൽ നീങ്ങുക… Movement…. ആക്ഷൻ എന്നാൽ എന്തെങ്കിലും ചെയ്യുക… Doing Something…

ഒന്നും കൂടി നന്നായി മനസ്സിലാക്കാൻ…. ഒരു കുക്കിംഗ്‌ വീഡിയോ കാണുന്നത് മോഷൻ… പാചകം ചെയ്യുന്നത് ആക്ഷൻ…

ആരോഗ്യം നന്നാക്കുന്നതിനെ കുറിച്ച് പുസ്തകം വായിക്കുന്നത് മോഷൻ…..

എക്സർസൈസ് ചെയ്യുന്നതും ഡയറ്റ് നോക്കുന്നതും ആക്ഷൻ…

കരിയറിനെ കുറിച്ചും വ്യക്തി വികാസത്തെ കുറിച്ചും ഒരാളോട് സംസാരിക്കുന്നത് മോഷൻ അത് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള വഴി കണ്ടെത്തി അത് നടപ്പാക്കുന്നത് ആക്ഷൻ….

മോഷൻ മോശമാണ് എന്നല്ല.. അപൂർണ്ണമാണ്… അതിന്റെ കൂടെ ആക്ഷൻ കൂടി വേണം….. വെറുതെ ഇടരിക്കുന്നതിനേക്കാൾ നല്ലതാണ് എപ്പോഴും മോഷൻ… അങ്ങനെ മോഷനിൽ നിന്നും ആക്ഷനിലേക്ക് പോകാം..

വീഡിയോ റീലുകളുടെ ഒരു 30 Day Challenge ഈയടുത്ത് തീർന്നെ ഉള്ളു… മറ്റൊരു 30 Day Challenge കൂടി ചെയ്താലോ എന്നൊരു ചിന്ത…

ഇത്തവണ വീഡിയോ അല്ല പോഡ്കാസറ്റാണ് ഉദ്ദേശിക്കുന്നത് …. Agile Malayali എന്ന പുതിയ കരിയർ സംബന്ധമായ മലയാളം പോഡ്കാസറ്റ് തുടങ്ങിയിട്ട് ഇപ്പോൾ 20 ആഴ്ച്ചകൾ പിന്നിട്ടു…. എല്ലാ ബുധനാഴ്ച്ചകളിലാണ് പുതിയ എപ്പിസോഡുകൾ പബ്ലിഷ് ചെയ്യുന്നത്….

Pahayan Media എന്ന മലയാളം പോഡ്കാസറ്റ് കേൾക്കുന്നവർ ഇവിടെയുമുണ്ട് എന്നറിയാം… Pahayan Media വ്യക്തി ജീവിതത്തെയും സമൂഹത്തെയും കുറിച്ചാണെങ്കിൽ Agile Malayali നമ്മളിലെ ജീവനക്കാരനെയും ടീമംഗത്തെയും മാനേജറേയും സംരംഭകനെയുമൊക്കെ കുറിച്ചാണ്….

30 ദിവസം… ഓരോ ദിവസവും ഒരു ആക്ഷനെ കുറിച്ച് ഒരു പോഡ്കാസറ്റ്…. അതാണ് പ്ലാൻ…

നമ്മുടെ പ്രഫഷണൽ ജോലിയിലും കരിയർ കാര്യങ്ങളിലും നമ്മൾക്ക് എടുക്കാൻ കഴിയുന്ന ഒരു ആക്ഷൻ അടങ്ങുന്ന ഓരോ എപ്പിസോഡുകൾ… ആ ആക്ഷനുമായി ബന്ധപ്പെട്ട് എന്റെ പ്രഫഷണൽ ജീവിതത്തിലെ ചില അനുഭവങ്ങളും ചിന്തകളും കൂടി പങ്കു വയ്ക്കാം..

ഇത്രയും നിങ്ങൾ വായിച്ചത് മോഷൻ… ആ Agile Malayali 30 Day പോഡ്കാസ്റ്റിംഗ് ചാലഞ്ച് ഓരോ എപ്പിസോഡും കേൾക്കുന്നത് ആക്ഷൻ…. ഹോപ്പ് യു ആർ വിത്ത് മി…..

ആ പോഡ്കാസറ്റ് ചാലഞ്ച് കേൾക്കുന്നത് വീണ്ടും മോഷൻ മാത്രമായി മാറും.. അതിൽ നിന്നും എന്തെങ്കിലും ഉൾക്കൊണ്ട്‌ ഗുണകരായി നിങ്ങളുടെ ജീവിതത്തിലേക്ക് നല്ലൊരു മാറ്റം കൊണ്ട് വരാൻ ശ്രമിക്കുന്നത് ആക്ഷൻ… 🥰

30 Day പോഡ്കാസ്റ്റിംഗ് തുടങ്ങുമ്പോൾ അതിനെ കുറിച്ച് ഒരു വീഡിയോ കൂടി ചെയ്യാം… ഒരാഴ്ച്ച കഴിഞ്ഞിട്ടേ തുടങ്ങു…

ഇത്തവണ നമ്മൾക്ക് ഈ യാത്ര ഒരുമിച്ചു ചെയ്യാം. എല്ലാ എപ്പിസോഡിന്റെയും അവസാനം ഒരു ആക്ഷൻ ഐറ്റം ശ്രോദ്ധാക്കൾക്കും നൽകും….. ഒരു ഹോംവർക്ക് പോലെ…. മോഷനിൽ നിന്നും അക്ഷനിലേക്ക് നീങ്ങാൻ ഒരു വഴി….

ഹോംവർക്കുകൾ സബ്‌മിറ്റ് ചെയ്യുവാനും അതിനെ കുറിച്ച് ചർച്ച ചെയ്യാനുമുള്ള വകുപ്പുകൾ അടുത്ത ബുധനാഴ്ച്ചത്തെ എപ്പിസോഡിൽ പറയുന്നതായിരിക്കും…

സാമൂഹ്യ തലത്തിൽ ഒരു Coaching & Education എങ്ങനെ ചെയ്യാം എന്ന് കൂടി ഒന്ന് പരീക്ഷിച്ചു നോക്കുകയാണ് ഇവിടെ…

ഇത്രയും പറയാൻ എന്തിന് എന്റെ ഫോട്ടോ ഇടുന്നു എന്ന സംശയം ഉണ്ടെങ്കിൽ.. വളരെ എളുപ്പത്തിൽ അജൈലായി എടുത്തിടാൻ സ്വന്തം ഫോട്ടോ അല്ലെ ഏറ്റവും സൗകര്യം

ഇത്രയും എഴുതിയത് എന്റെ മോഷൻ.. പോഡ്കാസ്റ്റുകൾ നിങ്ങളിലേക്ക് എത്തിക്കുന്നത് എന്റെ ആക്ഷൻ ❤️

ലെറ്റ്‌ ദി ആക്ഷൻ ബിഗിൻ 👍✌️😎

Agile Malayali Podcast

പോഡ്കാസറ്റ് ചാലഞ്ച് തുടങ്ങുന്നതിനു മുൻപ് പഴയ എപ്പിസോഡുകൾ നിങ്ങൾക്ക് കേട്ട് തുടങ്ങാം…

പോഡ്കാസ്റ്റുകൾ കേൾക്കാനുള്ള സ്റ്റെപ് ബൈ സ്റ്റെപ് വഴി ഇതാ താഴെ….

1. Android ഫോണാണെങ്കിൽ Google Podcast, Spotify എന്നിങ്ങനെ ഏതെങ്കിലും ആപ്പ് ഫ്രീയായി ഡോക്ൺലോഡ് ചെയ്യുക. iPhone ആണെങ്കിൽ Apple Podcast ഉപയോഗിക്കാം.

2. നിങ്ങൾ ഡൗൺലോഡ് ചെയ്ത ആപ്പ് ഉപയോഗിച്ച് Agile Malayali എന്ന് സേർച്ച്‌ ചെയ്യുക…. സബ്സ്ക്രൈബ് ചെയ്യുക.. ഫ്രീയായി കേൾക്കുക…

3. നിങ്ങൾക്ക് കേട്ട് തുടങ്ങാൻ അതിൽ പല പ്രഫഷണൽ വിഷയങ്ങളിലുമുള്ള 20 എപ്പിസോഡുകൾ ഇപ്പോൾ തന്നെ ഉണ്ട്…. so get started now….

ന്നാപ്പിന്നങ്ങന്യാക്കാം

-പഹയൻ-Categories: പോഡ്.കാസ്റ്റ്, Malayalam Podcasts

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: