Malayalam Movie reviews

രണ്ടു പ്രഭാതങ്ങളുടെ ഇടയിൽ

മലയാളം സിനിമകളെ കുറിച്ചും അതിന്റെ മേലുള്ള തമ്മിതല്ലിൽ ഭാഗമാവുകയും ചെയ്യുമ്പോഴാണ് പലതിനും അൽഗുരിതം റീച്ച് കൊടുക്കുക.. പക്ഷെ അതല്ലാതെ എന്തൊക്കെ സുന്ദരവും രസകരവുമായ ലോക സിനിമകൾ ഉണ്ട്… അവയെ കുറിച്ചുള്ള മലയാളം റിവ്യൂ നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് ഉദ്ദേശം… രണ്ടു പ്രഭാതങ്ങളുടെ ഇടയിൽ 2021ൽ ഇറങ്ങിയ ടർക്കിഷ് സിനിമ….

ചെകുത്താൻ എന്നൊന്നില്ല

വധശിക്ഷയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് എന്നെനിക്കറിയില്ല… വധശിക്ഷ ഒരു പരിഹാരമല്ല എന്ന് കരുതുന്നൊരാളാണ് ഞാൻ.. വധശിക്ഷയെ കുറിച്ച് ഒരു സിനിമ കാണുകയുണ്ടായി… നാല് ഷോർട്ട് ഫിലിമുകൾ അടങ്ങുന്ന ഒരു ആന്തോളജി… പെർഷ്യൻ സിനിമയാണ്… ഫാർസി ഭാഷയിൽ… ഇറാനിൽ ബാൻ ചെയ്ത സിനിമയുമാണ്… ‘There is no Evil’ ‘sheytân vojūd nadârad’ ചെകുത്താൻ എന്നൊന്നില്ല… Read More ›

Dernier Maques | ഫ്രഞ്ച് അൾജീരിയൻ സിനിമ | ബല്ലാത്ത സിനിമകൾ

ഫ്രഞ്ച് അൾജീരിയൻ അതിഥി തൊഴിലാളികളെ കുറിച്ചോര് സിനിമ… Dernier Maques.. ഡയറകട് ചെയ്തത് Rabah Ameur-Zaïmeche.. ഒരു ഇൻഡസ്ട്രിയൽ ഏരിയയിൽ നടക്കുന്ന കഥയാണ്… അവിടുത്തെ ഒരു ഫാക്ടറിയുടെ മുതലാളിയും അവിടെ ജോലിക്ക് നിൽക്കുന്ന അതിഥി തൊഴിലാളികളുടെയും കഥ പറയുന്നൊരു സിനിമ.. തൊഴിലാളികൾക്ക് അവരുടെ മതവിശ്വാസം നിർബന്ധമാണ് എന്ന് മനസ്സിലാക്കി അതിനെ പോലും ചുഷണം ചെയ്യപ്പെടുന്നതിനെ കുറിച്ച്…… Read More ›

Maid – ബല്ലാത്ത സിനിമകൾ

ഈയിടക്ക് ഒറ്റയിരുപ്പിന് കണ്ടു തീർത്തോരു സീരീസാണ് Maid…. ഒറ്റയിരുപ്പിനല്ല… മൂന്ന് നാല് ദിവസമായി… പക്ഷെ എന്നും അതന്നെ കണ്ട്… എപ്പിസോഡുകൾ ഒന്നൊന്നായി… Maid എന്ന Netflix സീരീസിനെ കുറിച്ചാണ് ബല്ലാത്ത സിനിമകളിൽ ഇക്കുറി… പല കാര്യങ്ങൾ ഇതിൽ മനസ്സിലാക്കേണ്ടതുണ്ട്… Abuse എന്നാൽ ശാരീരികമാവണം എന്നില്ല എന്ന് എത്ര പേർക്കറിയാം…. ill-treatment… ചിലരൊക്കെ ill-treatment ചെയ്യുമ്പോൾ തന്നെ… Read More ›

On the Seventh Day | ബല്ലാത്ത സിനിമ

ജീവിക്കുകയാണ് അതിലുള്ളവർ… കാരണം അവരൊന്നും നടന്മാരല്ല….. ഇങ്ങനെയൊരു സിനിമയെടുക്കുകയും അതെ സമയം പ്രേക്ഷകരെന്ന രീതിയിൽ നമ്മൾക്ക് മുന്നിൽ ജീവിതത്തിന്റെ തന്നെ ഒരു ചിത്രം വരച്ചു തരിക എന്നത് എളുപ്പമല്ല… അതാണ് 7th ഡേ.. ഒരു ഫുട്ടബോൾ കളിയുടെ പശ്ചാത്തലത്തിലാണ് സിനിമ അരങ്ങേറുന്നത്… ഒരു ഡോക്യു് ഡ്രാമ എന്നും തോന്നാം… മുബി എന്ന സ്ട്രീമിങ് പ്ലാറ്റഫോമിലാണ് കണ്ടത്…. … Read More ›

മൃണാൾ സെന്നിന്റെ ഒരു ബല്ലാത്ത ബംഗാളി സിനിമ

ഉത്പൽ ദത്തും അഞ്ചൻ ദത്തും അഭിനയിച്ചിട്ടുള്ള മൃണാൾ സെന്നിന്റെ 1981.ലെ സിനിമ…  ഞാൻ Mubi എന്ന സ്ട്രീമിങ് പ്ലാറ്റഫോമിലാണ് സംഭവം കണ്ടത്… അവിടെ ഒരു മൃണാൾ സെൻ ഫെസ്റ്റിവൽ പോലെയുണ്ടായിരുന്നു…  ബല്ലാത്ത സിനിമകളിൽ പുതിയ സിനിമകളല്ല… ഞാൻ ഈയിടെ കണ്ട പഴയ സിനിമകളാണ് കൂടുതലും… മലയാള ഭാഷയിലല്ലാത്ത സിനിമകൾ…. മൃണാൾ സെന്നിന്റെ സിനിമകൾ അധികം കണ്ടിട്ടില്ല…… Read More ›

ബല്ലാത്ത സിനിമകൾ | 2022 വരുമ്പോൾ-4

സിനിമകളെ കുറിച്ചുള്ള പോസ്റ്റുകൾക്ക്  എപ്പോഴും നല്ല മൈലേജാണ്…. അത് ഇന്ന ഭാഷ എന്നൊന്നുമില്ല…. അതിന് പല കാരണങ്ങളുമുണ്ടാവും…. സിനിമാ ലോകത്തിനോടുള്ള നമ്മുടെ താല്പര്യവും അവയ്ക്ക് തന്നെ ആവശ്യമായ പ്രമോഷനും… ഫാൻ ഫോളോയിങ്ങും ഒക്കെ കാരണമാവാം…. സിനിമകളെ കുറിച്ച്… പ്രത്യേകിച്ച് മലയാളം സിനിമകളെ കുറിച്ചുള്ള വീഡിയോ ചെയ്‌താൽ മിനിമം വ്യൂസ് ഉറപ്പാണ്… വെറുതെയാണോ മലയാളത്തിന്റെ ‘മ’ ‘മൈ’… Read More ›

Tokyo Trial | Balle Perdue | The Wasp Network | The Angel

കഴിഞ്ഞ ദിവസങ്ങളിൽ നെറ്റ്ഫ്ലിക്സിൽ കണ്ട ചില സിനിമകൾ Tokyo Trial: രണ്ടാം ലോക മഹാ യുദ്ധതിന് ശെഷം Nuremberg Trial പൊലെ ടോക്യോവില്‍ ജാപനീസ് യുദ്ധ കുറ്റാവാളികളെ വിചാരണ ചെയ്തതാണ് Tokyo Trial… ലോകത്തിലെ പല രാഷ്ട്രങ്ങളിൽ നിന്നും വന്ന ജഡ്ജിമാരിൽ ഒരു ഭാരതീയനുമുണ്ടായിരുന്നു ജസ്റ്റിസ് രാധാബിനോദ് പാൽ… ആ റോള് ചെയ്തത് മരിച്ചു പോയ മഹാ നടൻ ഇര്‍ഫാന്‍ ഖാന്‍… ചെറിയ റോളാണെങ്കിലും വളരെ പ്രാധാന്യമുള്ള അല്ലെങ്കിൽ… Read More ›

നേക്കഡ് എമങ് വുൾഫ്സ് – ജർമ്മൻ സിനിമ 2015

രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്ലറിൻറെ ജർമനിയിലെ കോൺസൻട്രേഷൻ ക്യാന്പുകളിലെ കഥകൾ പറയുന്ന ധാരാളം സിനിമകൾ വന്നിട്ടുണ്ട്. അതിന്റെ കൂടെ നിങ്ങൾക്ക് കാണാനായി 2015ൽ ഇറങ്ങിയ  നേക്കഡ് എമങ് വുൾഫ്സ് എന്ന സിനിമ കൂടി ചേർക്കുക. ഭ്രൂണോ ആപ്പിൻസിന്റെ Nackt unter Wölfen എന്ന പ്രശസ്തമായ ആന്റി-ഫാസിസ്റ്റ്  നോവലിന്റെ സിനിമ ആവിഷ്കരണം. ഒരു പോളിഷ് ഘെറ്റോവിൽ നിന്നും ബൂഹെൻവാൾഡ് കോൺസൻട്രേഷൻ ക്യാന്പിൽ എത്തുന്ന ജ്യൂയിഷ് പയ്യനെ രക്ഷിക്കാനായി… Read More ›

ബാലിബൊ – 2009 ഓസ്ട്രേലിയൻ സിനിമ – ഈസ്റ്റ് തിമോറിൽ വച്ചെടുത്ത ആദ്യത്തെ സിനിമ

2009ൽ ഇറങ്ങിയ ഓസ്ട്രേലിയൻ യുദ്ധകാല സിനിമ… ഈസ്റ്റ് തിമോർ ഇണ്ടോനേഷ്യൻ സേന ആക്രമിച്ച് പിടിച്ചടക്കുന്നതാണ് പ്രിമൈസ്… യുദ്ധവും അവിടുത്തെ പ്രശ്നങ്ങളും മനുഷ്യാവകാശലന്ഘനവും റിപ്പോർട്ട് ചെയ്യാൻ എത്തിയ ബാലിബൊ ഫൈവ് എന്നറിയപ്പെടുന്ന അഞ്ച് യുവ ഓസ്ട്രേലിയൻ ടീ.വീ റിപ്പോര്ടർമാരുടെ തിരോധാനം…. അത് അന്വേഷിച്ചിറങ്ങിയ റോജർ ഈസ്റ്റ് എന്ന പരിചയ സംപന്നനായ ജർണലിസ്റ്റിന്റെ  കണ്ണുകളിലൂടെയാണ്‌ സിനിമ നീങ്ങുന്നത്‌… നടന്ന സംഭവങ്ങളെ ആസ്പതമാക്കിയുള്ള ഈ സിനിമയിൽ പ്രധാനം സിനിമയുടെ… Read More ›