38/365 ഒരു നെഗറ്റിവിറ്റി ചെക്ക്

സാമൂഹ്യ മാധ്യമങ്ങളിൽ ചെയ്യുന്ന എല്ലാ പോസ്റ്റുകൾക്കും ഒരു ‘Negativity Check’ നടത്തണം എന്ന് തീരുമാനിച്ചു… ഇന്ന്… ഇപ്പോൾ തീരുമാനിച്ചതാണ്…

അത് എന്റെ ജീവിതത്തിൽ ഗുണങ്ങൾ ഉണ്ടാവും… സമൂഹത്തിൽ ഞാനായിട്ട് ഉണ്ടാക്കുന്ന ദോഷങ്ങൾ കുറയും എന്നുമുള്ള വിശ്വാസത്തിലാണ്..

എനിക്ക് ഗുണം കൂടുക എന്നാൽ ലൈക്ക് കൂടുക എന്നതല്ല… മാനസികമായി സംതൃപ്തി നൽകുക… സമയം ലാഭിക്കുക എന്നൊക്കെയാണ്..

ഇന്ന് 6:15AM ഓഫീസിലെത്തി… വരും വഴി ഒരു പോഡ്കാസറ്റ് കേട്ടു… അതിൽ പ്രഫസർ Jay Van Bavel പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ തീരുമാനിച്ചതാണ്..

നമ്മളെ മാനസികമായി മുതലെടുക്കുന്ന നാല് കാര്യങ്ങളുണ്ട്.. അതാണ് പലപ്പോഴും നമ്മുടെ സാമൂഹ്യ മാധ്യമത്തിലെ engagement തീരുമാനിക്കുന്നത്… അവ നമ്മൾക്കും നമ്മുടെ content വായിക്കുകയും കാണുകയും ചെയ്യുന്നവർക്ക് ഗുണം ചെയ്യില്ല… കൂടുതൽ ദോഷം ചെയ്യും…

ഇതാ ആ നാല് കാര്യങ്ങൾ ഇതിനെ കുറിച്ച് വിശദമായി അടുത്ത ദിവസങ്ങളിൽ എഴുതാം 

1. Negativity drives engagement online

2. Extremism drives engagement online

3. Out-group animosity drives engagement

4. Moral emotional language drives engagement online.

ബാക്കി പിന്നീട് 🙏

സ്നേഹം 🥰
-പഹയൻ-



Categories: 365 Days Writing Project

Tags: , , , ,

Leave a comment