33/365 ഒന്നിലും വലിയ അർത്ഥമില്ല !

ഇതിലൊന്നും വലിയ അർത്ഥമില്ല… ഒക്കെ നമ്മൾക്ക് തോന്നുന്നതാണ്.. 

അപ്പോൾ ചിലര് ചോദിക്കും എന്തിന്റെ കാര്യമാണ് ഈ പറയുന്നത് എന്ന്. അങ്ങനെ ഒന്നിന്റെ കാര്യമാണെങ്കിൽ പറയാം. ഇത് എല്ലാം അങ്ങനെയല്ലേ.. എന്തൊക്കെ കാര്യങ്ങളിൽ അർത്ഥമില്ല എന്ന് കരുതുമ്പോൾ നമ്മൾ അത്ഭുതപ്പെടും… 

“എല്ലാം താരതമ്യങ്ങളുടെ ചിലവിലാണ് നിലനിൽക്കുന്നത് തന്നെ… ഒറ്റക്ക് അതിന് അർത്ഥവുമില്ല അസ്തിത്വവുമില്ല…”

“ഇപ്പോഴും എന്തിനെ കുറിച്ചാണ് പറഞ്ഞത് എന്ന് പറയുന്നില്ല. ഒന്നും മനസ്സിലാവുന്നില്ല..”

“അത് തന്നെയാണ് പറയുന്നത്… എല്ലാം മനസ്സിലാക്കണം.. അല്ലെങ്കിൽ മനസ്സിലാവും എന്ന തെറ്റിദ്ധാരണ… അതല്ലെ ജീവിതം..? അങ്ങനെ മനസ്സിലാക്കാൻ ഒന്നിനും വലിയ അർത്ഥമില്ലെങ്കിൽ ആ തെറ്റിദ്ധാരണക്കല്ലേ നമ്മൾ ജീവിതം എന്ന് പറയുന്നത്…“

”നിനക്ക് പ്രാന്താണ്.. ഓരോന്ന് എഴുതി വിടുന്നതിന്… നീ എഴുതുന്നതിന് ഒരർത്ഥവും ഇല്ല.“

”അതന്ന്യല്ലെ ഞാനും പറഞ്ഞത്…. ഒന്നിനും ഒരർത്ഥവും ഇല്ല“

”ഈ കളിക്ക് ഞാനില്ല…“ 

”അത് വാസ്തവം… അതാണ്… ഒക്കെ ഓരോ കളികളാണ്… ചിലത് ഒറ്റക്കുള്ള കളികൾ ചിലത് ഒത്തുകളികൾ..” 

സ്നേഹം 🥰

-പഹയൻ-



Categories: 365 Days Writing Project

Tags: ,

Leave a comment