Malayalam Podcast

ഉള്ളിലെ അരക്ഷിതത്വം

അരക്ഷിതത്വം… നമ്മളിൽ എല്ലാവർക്കും എപ്പോഴെങ്കിലും എന്തിലെങ്കിലുമൊക്കെ ഒരു അരക്ഷിതത്വം തോന്നിയിട്ടുണ്ടാവണം. എനിക്കുണ്ട്… അതും പല തരത്തിലാണ്. വ്യക്തിപരമായവ ഔദ്യോഗികപരമായവ ബന്ധങ്ങളുടെ സാമ്പത്തികം അങ്ങനെ പോകുന്നു അരക്ഷിതത്വങ്ങളുടെ ഒരു നീണ്ട നിര…. ഈ ആഴ്ച്ച പോഡ്‌കാസ്റ്റിൽ അതാണ് വിഷയം നമ്മുടെയൊക്കെ അരക്ഷിതത്വങ്ങളെ കുറിച്ച്… Pahayan Media Malayalam Podcast എപ്പിസോഡുകൾ കേൾക്കാൻ Google Podcasts, Spotify, Apple… Read More ›

EP-339 എന്റെ ജോലി ഞാനെന്ത് കൊണ്ട് ഇഷ്ടപ്പെടുന്നു

എല്ലാ ചെയ്ത ജോലികളും ഇഷ്ടമായിരുന്നു എന്നല്ല. എങ്കിലും ഇഷ്ടപ്പെട്ട ജോലികൾ എന്ത് കൊണ്ട് ഇഷ്ടപ്പെട്ടു എന്നതാണ് ചോദ്യം. ഞാൻ മനസ്സിലാക്കിയ രണ്ടു കാരണങ്ങളുണ്ട്.. കഴിഞ്ഞ വെള്ളിയാഴ്ച്ച അതിനെ കുറിച്ചോന്നെഴുതണം എന്നോർത്തു. എഴുതി തുടങ്ങിയപ്പോൾ അതിന്റെ കൂടെ തൊഴിലിനെ കുറിച്ച് ചിലതും കൂടി എഴുതി.. ഉപദേശമൊന്നുമല്ല, എന്തോ മനസ്സിൽ തോന്നിയ 15 കാര്യങ്ങൾ… എഴുത്ത് ഇംഗ്ലീഷിലായിരുന്നു.. എന്നാൽ… Read More ›

EP-336 സൗഹൃദങ്ങൾ നഷ്ടപ്പെടുമ്പോൾ

ഇന്നത്തെ പോഡ്കാസ്റ്റ് സൗഹൃദങ്ങളെ കുറിച്ചാണ്.. മുൻപ് എന്റെ കോളേജ് കാലത്തെ കുറിച്ചുള്ളൊരു പോഡ്കാസ്റ്റു ചെയ്തപ്പോൾ സൗഹൃദത്തിനായി ഒരു എപ്പിസോഡ് ചെയ്തിരുന്നു.. പക്ഷെ ഇന്ന് സൗഹൃദങ്ങൾ നഷ്ടപ്പെടുന്നതിനെ കുറിച്ചാണ്… എന്തുകൊണ്ടായിരിക്കണം നമ്മുടെ ചില സൗഹൃദങ്ങൾ നഷ്ടപ്പെട്ട് പോകുന്നത്…? അത് എല്ലാവർക്കും സംഭവിക്കുമോ… നമ്മൾക്ക് പ്രായമാവുന്നത് കൊണ്ടാണോ..? അങ്ങനെ പോകുന്ന ചില ചിന്തകൾ. കൂടെ ഈയടുത്ത് വായിച്ച ഗാന്ധിയെ… Read More ›

Ep-335 അഭിനന്ദിക്കാനൊക്കെ എന്താ ഒരു പിശുക്ക്

ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് എനിക്ക് അഭിനന്ദിക്കാനും അനുമോദിക്കാനും ഒക്കെ വലിയ പിശുക്കാണെന്ന്… ചിലരോട് പിശുക്കല്പം കൂടുതലുമാണ്.. അഭിനന്ദിക്കാൻ മാത്രമല്ല… ആരെങ്കിലും അഭിനന്ദിച്ചാൽ എങ്ങനെ തിരിച്ച് പെരുമാറണം എന്നും ഒരു കൺഫ്യുഷനൊക്കെയുണ്ട്.. അതാവട്ടെ ഇന്നത്തെ വിഷയം. പക്ഷെ പല രീതിയിലുമുണ്ടത്. സുഹൃത്തുക്കളോട്, കുടുംബക്കാരോട്, സഹപ്രവർത്തകരോട്, ജീവിതപങ്കാളിയോട്, അപരിചിതരോട് അങ്ങനെ പോകുന്നു. ഈയടുത്ത് ഞാൻ വായിച്ചോരു ലേഖനമാണ് ഈ… Read More ›

Ep-334 അര്‍ത്ഥപൂര്‍ണ്ണമായ സമയം കണ്ടെത്തുന്നത്

കഴിഞ്ഞ വർഷം ഇറങ്ങിയതിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു പുസ്തകമാണ് ഒലിവർ ബർക്ക്മാന്റെ 4000 ആഴ്ച്ചകൾ എന്ന പുസ്തകം… ഒരു മനുഷ്യൻ 80 വർഷം ജീവിച്ചു തീർക്കുന്നത് ഏതാണ്ട് 4000 ആഴ്ച്ചകളാണെന്ന് തന്നെ.  അങ്ങനെ ചിന്തിക്കുമ്പോൾ സമയം ഏറെ വിലപ്പെട്ടതായി തോന്നുന്നത് സ്വാഭാവികം മാത്രം…. പക്ഷെ എങ്ങനെയാണ് അര്‍ത്ഥപൂര്‍ണ്ണമായ സമയം കണ്ടെത്തുന്നത്… ഇന്ന് ചിലതൊക്കെ അര്‍ത്ഥവത്തായി തോന്നാമെങ്കിലും സമയം… Read More ›

EP-333 പ്രായമാവുന്ന മാതാപിതാക്കളും നമ്മളും ലോകവും…. തീരുമാനങ്ങളും.. 

കഴിഞ്ഞ ദിവസം വന്നൊരു ഈമെയിലാണ് ഈ പോഡ്കാസ്റ്റിന് കാരണമായത്…. വിദേശത്തേക്ക് പഠിക്കാൻ പോയി അവിടെ സെറ്റിൽ ചെയ്യാനുദ്ദേശിക്കുന്ന ഒരാൾ അയച്ചതാണ്… അങ്ങനെ ചെയ്‌താൽ അമ്മയെയും അച്ഛനെയും നോക്കാൻ കഴിയാതെ വരുമോ എന്നും അതിനെ കുറിച്ച് എന്തെങ്കിലും പറയാൻ.. ഞാൻ ഈ വിഷയത്തിൽ എന്തെങ്കിലും പറയാൻ യോഗ്യനാണെന്ന് തോന്നുന്നില്ല എങ്കിലും ചില കാര്യങ്ങളിൽ കൂടി ചിന്തിച്ച് പോകാൻ… Read More ›

EP-322 നല്ല തീരുമാനങ്ങൾ എങ്ങനെയെടുക്കും

ജീവിതത്തിൽ ഒരു തീരുമാനങ്ങളും എടുക്കാതെ ജീവിക്കാൻ കഴിയില്ല…. ചില തീരുമാനങ്ങൾ നമ്മുടെ ജീവിതത്തെ വളരെയേറെ ബാധിക്കും… ചിലത് നമ്മൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി എടുക്കുന്നു…. അവ പലപ്പോഴും തീരുമാനങ്ങളാണ് എന്ന് തന്നെ തോന്നാറില്ല….  ഏതായാലും ഇന്നത്തെ പോഡ്കാസ്റ്റ് തീരുമാനങ്ങളെ കുറിച്ചാണ്… നല്ല തീരുമാനങ്ങൾ എടുക്കുന്നതിനെ കുറിച്ച്…. നല്ലത് ചീത്ത എന്നൊക്കെ ഒരു future possibility മാത്രമാണ്… Read More ›

EP-331 പുസ്തക സ്നേഹികളെയും പുസ്തക വില്പനക്കാരെയും കുറിച്ചോരു പുസ്തകം

കൈറോയിലെ ദിവാൻ എന്ന പുസ്തക കടയുടെ സ്ഥാപകരിൽ ഒരാളായിരുന്ന നദിയാ വാസെഫ് എഴുതിയ ഓർമ്മകുറിപ്പുകളാണ്…. Shelflife…. ഒരു പുസ്തക കടയിലൂടെ അങ്ങനെ നടന്നു നീങ്ങുന്ന പ്രതീതിയാണ് ഈ പുസ്തകം വായിക്കുമ്പോൾ… നിങ്ങൾക്ക് പുസ്തകങ്ങൾ ഇഷ്ടമല്ലെങ്കിലും ആണെങ്കിലും ഈ പോഡ്കാസ്റ്റിഷ്ടപ്പെടും എന്ന് കരുതുന്നു… കാരണം പുസ്തകം മാത്രമല്ല സംരംഭകത്വവും ഇതിന്റെ ഭാഗമാണ്… അതിലൂടെ നമ്മൾക്കൊന്ന് നീങ്ങി നോക്കാം…

EP-328 അല്പം ചരിത്രം പഠിച്ച് തുടങ്ങണം | Malayalam Podcast

സ്‌കൂളിൽ മാത്രമേ ചരിത്രം പഠിച്ചിട്ടുള്ളു… പത്ത് കഴിഞ്ഞപ്പോൾ പിന്നെ ഒന്നും ഉണ്ടായിട്ടില്ല… സ്‌കൂളിലും പരീക്ഷക്ക് മാർക്ക് കിട്ടാൻ വേണ്ടി മാത്രമായിരുന്നു പഠനം… എന്നിട്ട് കിട്ടിയെന്നല്ല… ഏതായാലും ഈയിടെ അല്പം ചരിത്രം പഠിക്കണം എന്ന് തോന്നി… പക്ഷെ എവിടെ തുടങ്ങണം എന്നൊന്നും വലിയ പിടിയില്ല… അത് കൊണ്ട് തന്നെ ഇത്തവണത്തെ പോഡ്കാസ്റ്റിന്റെ എപ്പിസോഡിൽ അതാവട്ടെ വിഷയം… എങ്ങനെ… Read More ›

യൂറോപ്പ് യാത്രാവിവരണം പോഡ്‌കാസ്റ്റിൽ | ഡെയിലി ജേർണൽ #14

യൂറോപ്പിൽ പോയി വന്നപ്പോൾ കയ്യിൽ ഏതാണ്ട് 250-300 GB വീഡിയോ റെക്കോർഡിങ് ഉണ്ടായിരുന്നു…. അത് എഡിറ്റ് ചെയ്യാനും പോസ്റ്റ് ചെയ്യാനും സമയം ഇല്ലാത്തതിനാൽ… യാത്രാവിവരണം ഒരു പോഡ്‌കാസ്റ്റ് വഴി തുടങ്ങാം എന്ന് തീരുമാനിച്ചു…. ഇപ്പോൾ പോഡ്കാസ്റ്റ് 9 എപ്പിസോഡ് പിന്നിട്ടു….. യൂറോപ്പ് യാത്രാവിവരണം മൂന്നാമത്തെ എപ്പിസോഡാണ്… lourve മ്യൂസിയം കഴിഞ്ഞ് പാരിസിലെ തെരുവുകളിൽ കൂടി നടന്ന്… Read More ›