Recent Posts - page 2

 • അംനീഷാ

  ഒരടുക്കും ചിട്ടയുമില്ലാത്ത കുറേ എണ്ണം.. ചിലതിൽ സമയം നിശ്ചിതപ്പെടുത്തിയിട്ടുണ്ട്. ചിലത് പൂർണ്ണമല്ലാത്തതിനാൽ ലൈനിന്റെ ഏറ്റവും ഒടുവിലാണ്. പലതും സ്വബോധത്തിലല്ല. ചിലത് ഉച്ച വെയിലിൽ വിയർത്ത് കുളിച്ചിരുന്നു. ചിരിച്ചു വന്നവ അധികവും കോളേജ് വരാന്തകളിൽ നിന്നാണ്. ചിന്തിപ്പിക്കാൻ കഴിയുന്നവ, അവ എപ്പോഴും യാഥാർഥ്യങ്ങളിൽ പിടിയുറപ്പിക്കാത്തവയാണ് ഓർമ്മകൾ, അതുണ്ടാവണം എന്നല്ലാതെ നല്ലതാവണം എന്നില്ലല്ലോ. പൂർണ്ണമാവണം എന്നുമില്ല. ചില തുണ്ടുകൾ… Read More ›

 • _ രണം ഒരു ഗദ്യ കവിത (ഗവിത)

  ഒരൊഴുക്കില്ലാത്ത ഗവിതയിൽപണ്ട് മുക്കിക്കൊന്നൊരു വാക്കാണ്…..ഇന്നലെ ഉറക്കത്തിൽ വന്ന് പേടിപ്പിച്ചത് കഷ്ടം തോന്നി… അതിന്റെ കരച്ചില് കേട്ടപ്പം‘ഇനി എഴുതില്ല’ എന്ന് വാക്ക് കൊടുത്തപ്പോള്‍നിര്‍ത്തരുതെന്ന് പറഞ്ഞു വീണ്ടും കരഞ്ഞു. ഒരു പേനയിൽ നിന്നും പുറത്ത് കടക്കാൻ പെട്ടപെടാപ്പാടിനെ കുറിച്ചും വേവലാതിപ്പെട്ടു…എഴുത്ത് നിർത്തില്ലഎന്ന് പറഞ്ഞു സമാധാനിപ്പിച്ചു എന്നാല്‍ നിന്നെ കുറച്ച് മഷിയിൽഒന്നും കൂടി മുക്കിക്കൊന്നാലോഎന്ന് ചോദിച്ചപ്പോൾവേണ്ട… വേണ്ട..ചോര കൊണ്ട് ‘_… Read More ›

 • ബ്ലോഗുകളും വ്ലോഗുകളും ചില ചിന്തകളും

  ബ്ലോഗുകള്‍ ചെയ്തിരുന്ന കാലത്ത് അതൊരു ഡയറി പോലെയാണ് കണ്ടിരുന്നത്… ഒരു ജേർണൽ. വ്യൂസ് കമന്റസ് എന്നതൊന്നുമായിരുന്നില്ല വിഷയം… ഒരു പുതിയ കൂട്ടുകെട്ട്… എഴുതാനുള്ള ശ്രമം അങ്ങനെ… നല്ല ആത്മാർത്ഥമായ ക്രിട്ടിസിസം… അതൊക്കെ സാമൂഹ്യ മാധ്യമങ്ങളൊക്കെ പ്രചാരത്തില്‍ വരുന്നതിന് മുന്‍പ്.. പിന്നെ സ്ഥിതി മാറി… സാമൂഹ്യ മാധ്യമങ്ങളും വ്ലോഗിങ്ങും ഒക്കെ വന്നപ്പോള്‍ വ്യൂസ്, ഫോളോവേസ് എന്നീ സംഭവങ്ങളില്‍… Read More ›

 • വീണ്ടും….

  വീണ്ടുമാ നിഴലിന്റെ ബലത്തിൽ..സന്ധ്യകള്‍ക്ക് കീഴടങ്ങാതെ…വിളക്കുമായി….ആടിയാടി….അങ്ങനെ…. അല്ല…അതിലുമുണ്ടൊരു രസം…ബസ്സിലാണെങ്കിൽ, കമ്പിയും പിടിച്ച് നിൽക്കണം.അല്ലെങ്കിൽ ജനലിൽ ചാരി,അടുത്തുള്ളയാളുടെ ചുമലിൽ ചാരി…മുൻപിലേക്കാഞ്ഞ്….അങ്ങിനെ… കാൽനടയാണ് ഭേദം.ഒന്നുമില്ലെങ്കിലും ആരുടേയും ആശ്രയം വേണ്ടല്ലോനമ്മൾ നീങ്ങുന്നു..ഒരുത്തനും ഒന്നും എണ്ണി കൊടുക്കണ്ട…അങ്ങനെയും….. ഇതിലുമുണ്ട് അറിയാത്തൊരു ജീവിതം… ദ്രാവകങ്ങളിൽ മുക്കിഇലയിൽ വിരിച്ച്രണ്ടറ്റത്തും പൂക്കളും വച്ച്തലക്കരികിൽ ഒരു വിളക്കും കത്തിച്ച്……കിടക്കുവോളം…അങ്ങനെ…. സത്യവും അസത്യവും,തീർത്തും അസഹ്യമായവിലാപങ്ങളുടെയും നല്ലവാക്കുകളുടെയുംഇടയിലൂടെ അങ്ങിനെഞെങ്ങിഞ്ഞിരങ്ങികടന്നു പോകുമ്പോൾ…. തിരിഞ്ഞൊന്നു… Read More ›

 • ചില പോഡ്കാസ്റ്റു വിശേഷങ്ങൾ

  345 എപ്പിസോഡാണ് അവസാനമായി ബ്ലോഗ് രൂപത്തിൽ ഇവിടെ എഴുതിയത്. എല്ലാ ആഴ്ച്ചകളിലും പോഡ്കാസ്റ്റുകൾ ചെയ്യുന്നുണ്ട്. തീമുകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായി. പക്ഷെ തിരിച്ച് വീണ്ടും ആർട്ടിക്കിൾ വായിച്ച് സംസാരിക്കുന്ന അതെ ഫോമാറ്റിലേക്ക് എത്തിച്ചെർന്നു… ഏതായാലും എല്ലാ ആഴ്ച്ചയും അതാത് പോഡ്കാസ്റ്റ് വിഷയവുമായി ബന്ധപ്പെട്ട് ഒരു ബ്ലോഗ് ചെയ്യണം എന്ന് കരുതുന്നു… ഇതാ കഴിഞ്ഞ ആഴ്ച്ചകളിൽ ചെയ്ത… Read More ›

 • ഒറ്റപ്പെടലുകള്‍

  ജീവിതത്തെ കുറിച്ച് ഭയമില്ല എന്ന് പറഞ്ഞിരുന്നു….നമുക്ക് ഒരിക്കല്‍ ഒരു ദൂരയാത്ര പോകണംഎന്നും പറഞ്ഞിരുന്നു.. നിനക്ക് ഞാന്‍ ആര്‍ക്കും പറഞ്ഞുകൊടുക്കാത്ത ഒരു കഥ പറഞ്ഞു തരുംഎന്നും ഇടയ്ക്കിടെ പറയും… ഒരു വൈകുന്നേരം വിളിക്കാതെ കയറി വന്നു.കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു‘അങ്ങനെയും ഒരു കാലം അല്ലെ..?’ഞാനെന്തെങ്കിലും പറയുന്നതിന് മുന്‍പ്‘ഇനി ഞാന്‍ ഇറങ്ങുന്നു’എന്നും പറഞ്ഞ് ഇറങ്ങി പോയി… ഒറ്റപ്പെടലുകള്‍ ഞാന്‍ നില്‍ക്കുന്ന ഇപ്പുറമോആ… Read More ›

 • അങ്ങനെ വായനാലോകം തുടങ്ങി

  സ്ഥിരമായി യൂട്യൂബിൽ പുസ്തകങ്ങളെ കുറിച്ച് വീഡിയോ ചെയ്യാറുണ്ട്… ഇപ്പോൾ അതിനായി ഒരു പുതിയ ചാനല് തന്നെ തുടങ്ങി. മലയാളവും ഇംഗ്ലീഷ് പുസ്തകങ്ങളും റിവ്യൂ ചെയ്യണം എന്നാണാഗ്രഹം… ആഴ്ച്ചയിൽ ഒന്ന് എന്നത് അത്യാഗ്രഹമാവുമോ എന്നുമറിയില്ല… ഏതായാലും തുടങ്ങിയിട്ട് കുറച്ചാഴ്ച്ചകളായി ഇതാ എല്ലാ എപ്പിസോഡും താഴെ കൊടുക്കുന്നു…. ഇനി അങ്ങോട്ട് സ്ഥിരമായി എല്ലാ ആഴ്ച്ചയും പോസ്റ്റാം… യൂട്യൂബ് ചാനൽ… Read More ›

 • അത് മാത്രം…

  അലമാറയിലെ മാറാലയരിച്ച ആ പുസ്തകത്തില്‍…മറച്ച് നോക്കുമ്പോഴെല്ലാംപണ്ട് തിരഞ്ഞിരുന്നൊരു വരി…. വായിക്കാത്ത വരി ഒരിക്കലും തിരഞ്ഞാല്‍ കിട്ടില്ല എന്ന് മണ്ടന്‍ മനസ്സിനെ പലകുറി ഓര്‍മ്മപ്പെടുത്തി..കാര്യമുണ്ടായില്ല… വര്‍ഷങ്ങള്‍ മുന്‍പ് ഒരു ദിവസംഅലമാറയിലിട്ട് പൂട്ടിയതാണ്..ഇന്ന് വീണ്ടുമെടുത്തൊന്ന് നോക്കി..പൊടിഞ്ഞു പോകാതെ മറച്ചു നോക്കി..ആദ്യം കണ്ട വരി.. അല്ലെങ്കില്‍ വരികള്‍ വായിച്ചു.. ‘ഇതിലൊന്നും വലിയ കാര്യമില്ല… ജീവിതം ഒന്നെ ഉള്ളു… നേടാന്‍ വിജയങ്ങളൊന്നുമില്ല…… Read More ›

 • തുടങ്ങി Pahayan Media Weekly Video

  എന്താണ് എന്റെ യൂട്യൂബ് ചാനലിനെ കൊണ്ട് ചെയ്യണ്ടത് എന്ന് വലിയ ഐഡിയ ഇല്ലാതായിരിക്കുന്നു… കറങ്ങി തിരിഞ്ഞ് ഈ ബ്ലോഗ് ലോകത്തേക്ക് എത്തിയത് പോലെ തോന്നുന്നു.. എല്ലാ ആഴ്ച്ചയും ഒരു വിഷയത്തിനെ കുറിച്ച് ചിലത് സംസാരിക്കാം എന്ന് കരുതി. ഈയാഴ്ച്ച വിഷയം തെരുവ് നായ്ക്കളുടെ ശല്യമാണ്…. നാട്ടില്‍ തെരുവു നായ ശല്യം രൂക്ഷമാണ്… ഈ വിഷയത്തില്‍ എന്റെ… Read More ›

 • അങ്ങനെയും ഒരു നല്ല പുസ്തകം

  ഇന്നലെ രാത്രി വിക്കി മരിച്ചു… ഞങ്ങളുടെ രണ്ടു വീടപ്പുറത്ത്… വിക്കിയുടെ പാർട്ണർ ഫ്രെഡ് മരിച്ചിട്ട് മൂന്ന് വർഷമായി… ഞങ്ങൾ വിക്കിയുടെ വീട്ടിൽ പോയി…. ഫ്രഡിന്റെ ആദ്യത്തെ പാർട്ണറിലുണ്ടായ മകളാണ് വിക്കിയുടെ കൂടെയുണ്ടായിരുന്നത്… അവരാണ് അവസാന ദിവസങ്ങളിൽ ലീവെടുത്ത് വന്ന് വിക്കിയുടെ കൂടെ നിന്നത്…. വിക്കിയുടെ മകനും കൂടെ ഉണ്ടായിരുന്നു… ഫ്രഡിനും വിക്കിക്കും തമ്മിൽ കുട്ടികളില്ലായിരുന്നു… അവർ… Read More ›