Articles and Opinions

ഒരു നാർസിസിസ്റ്റ് – ഇത്രയൊക്കെ ഉള്ളു നമ്മൾ

ക്യാമറ നോക്കുന്നില്ലെങ്കിലും ശ്രദ്ധ മുഴുവൻ ക്യാമറയുടെ മുകളിലാണ്… മൂന്ന് സെക്കണ്ടിന്റെ ടൈമറും വച്ച് ഫോട്ടോ എടുക്കാനായി കാത്ത് നിൽക്കുന്ന ഒരു നാർസിസ്റ്റിക്ക് പഹയൻ… ഇന്നലെ ഒരാൾ എന്നോട് ചോദിച്ചു ഞാൻ നാർസിസിസ്റ്റ് ആണോ എന്ന്… ആണല്ലോ… അല്ലെന്ന് പറയാൻ എങ്ങിനെ പറ്റും… ചോദിച്ച കക്ഷി ഒരു മോദി ഫാനും കൂടിയാണ്… അത് കൊണ്ട് കക്ഷിയോട് പറഞ്ഞു…… Read More ›

അവിശ്വാസിയുടെ പ്രാർത്ഥനാക്കൂട്ടം

അവിശ്വാസിയായ… ഒരു നിരീശ്വരവാദിയായ ഞാൻ ഇന്നലെ ഒരു വീട്ടിൽ ഒരു പരിപാടിക്ക് പോയി… പരിപാടി തുടങ്ങുന്നതിനു മുൻപ് പ്രാർത്ഥനയുണ്ടായിരുന്നു… ഞാനും എല്ലാവരുടെയും കൂടെ അവരെ പോലെ എഴുന്നേറ്റ് കൈ മുന്നിൽ ചേർത്തു വച്ചു തല കുമ്പിട്ട് പ്രാർത്ഥന തീരും വരെ ബഹുമാനത്തോടെ നിന്നു…. ഇതിന് മുൻപും പതിവുണ്ട്… വിശ്വാസമല്ല അവിടെ കൂടെ ഉള്ളവരോടുള്ള ഒരു ബഹുമാനവും… Read More ›

രാഹുൽ ഗാന്ധിയിൽ നിന്നും രാഹുലിലേക്ക്

ഈ ഫോട്ടോ ഇവിടെ കിടക്കട്ടെ… കുരു പൊട്ടിക്കേണ്ടവർക്ക് അതാവാം.. അതവരുടെ സ്വാതന്ത്ര്യ സംസ്കാരം… രാഹുലിന് നാളെ ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്തിടം ഉണ്ടാവും എന്നൊന്നും എനിക്കറിയില്ല… ഈ യാത്ര വോട്ടായി മാറുമോ എന്നൊന്നും അറിയില്ല… പക്ഷെ.. കോൺഗ്രസുകാരെന്ന് സ്വയം അവകാശപ്പെടാത്ത പലരുടെയും മനസ്സിൽ പോലും രാഹുൽ ഇടം ഇന്ന് നേടിയിട്ടുണ്ട്… അത് രാഷ്ട്രീയത്തിൽ അത്ര എളുപ്പമുള്ള കാര്യമല്ല…… Read More ›

നമ്മൾക്കും ചില ചോദ്യങ്ങൾ നമ്മളോട് തന്നെ… ചില ഓർമ്മപ്പെടുത്താലും…

കഴിഞ്ഞ ദിവസം ഒരാൾ എനിക്കൊരു മെസേജ് അയച്ചു… ഇംഗ്ലീഷിലായിരുന്നു മെസ്സേജ്… അങ്ങോട്ടും ഇങ്ങോട്ടും മെസേജുകൾ അയച്ചു കഴിഞ്ഞപ്പോൾ അവസാനം മനസ്സിലൊരു വിഷമം…. ചില ചോദ്യങ്ങൾ അങ്ങനെ ഉത്തരങ്ങളും തേടി മനസ്സിൽ നടക്കാൻ തുടങ്ങി…. ഇംഗ്ലീഷിൽ എനിക്ക് വന്ന ആ മെസേജിന്റെ മലയാളം വിവർത്തനം ഏതാണ്ട് ഇതാണ്…. “സാർ. നിങ്ങളുടെ ആം ചെയ്ർ രാഷ്ട്രീയം ഒരു പക്ഷം… Read More ›

യാത്രകൾ ചിലത് നമ്മൾ തന്നെയങ്ങ് അവസാനിപ്പിക്കണം !

യാത്രകൾക്ക് ഒന്നും അതിന്റേതായ സമാപനമില്ല… They never end… നമ്മളായിട്ട് വിരാമമിടണം… ഒന്നവസാനിക്കുന്നതിൽ നിന്നും അടുത്തത് തുടങ്ങുകയും വേണം.. അവസാനങ്ങളില്ലാത്ത വഴികളിൽ സ്വപ്നങ്ങൾ കാണുന്നവരല്ലേ നമ്മളെല്ലാം… അപ്പോൾ എങ്ങനെ യാത്രകൾക്ക് മാത്രമായി സ്വന്തം അവസാനം ഉണ്ടാവും… പക്ഷെ ചിലതാവസാനിപ്പിക്കണം പുതിയതിനായി… അത് കൊണ്ട് ഇന്ന് ഞാനൊരു യാത്ര അവസാനിപ്പിക്കുന്നു… നിങ്ങളിൽ പലരും എന്നെ പരിചയപ്പെട്ട അതെ… Read More ›

പുതുവർഷവും ഓഫീസും

പുതുവർഷത്തിൽ സ്കൂളിൽ പോകുന്ന പോലെയാണ് ഓഫിസിലേക്കും ഇന്ന്….. പുത്തനുടുപ്പൊക്കെ ഇട്ടിട്ട്… ജാക്കറ്റ് പുതുതാണ് പക്ഷെ ടീഷർട്ട് പുതുക്കിയതാണ്…. ജീൻസ് അഞ്ചു വർഷം പഴയതും… ഷൂസ് കഴിഞ്ഞ മാസം വാങ്ങിയതും… അകത്തിട്ടവ (ഇട്ടിട്ടുണ്ട് 😀) പുതുതല്ല… നോട്ട് ന്യു ജസ്റ്റ്‌ ക്ലീൻ 😜 ടീഷർട്ട് കണ്ടു പിടിക്കാൻ കഴിയാത്ത വിധം ഒളിപ്പിച്ചു വയ്ക്കുക പിന്നെ ഒരു വർഷം… Read More ›

ആണുങ്ങളുടെ അരക്ഷിതത്വം സ്ത്രീകളുടെ സ്വാതന്ത്ര്യം

താലിബാനികൾ യൂണിവേഴ്സിറ്റികളിൽ പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. ഡോക്ടർ ടീച്ചർ സയന്റിസ്റ്റ് നഴ്സ് എഞ്ചിനീയർ അങ്ങനെ പലതുമാവാൻ സ്വപ്നം കണ്ടിരുന്ന പെൺകുട്ടികൾക്കാണ് വിലക്ക്.. ചിന്തിക്കാനും സ്വപ്നം കാണാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാവുമെന്ന് കരുതിയിരുന്ന എത്രയോ പെൺകുട്ടികൾ…. ഏതെങ്കിലും സമൂഹം സ്ത്രീകളെ മാറ്റി നിർത്തുകയും അടിച്ചമർത്തുകയും ചെയ്യുന്നുണ്ടെങ്കിൽ അത് ആ സമൂഹങ്ങളിലെ ആണുങ്ങളുടെ അരക്ഷിതത്വം തന്നെയാണ്… സ്ത്രീകൾക്ക് മേലെ… Read More ›

ബ്ലോഗുകളും വ്ലോഗുകളും ചില ചിന്തകളും

ബ്ലോഗുകള്‍ ചെയ്തിരുന്ന കാലത്ത് അതൊരു ഡയറി പോലെയാണ് കണ്ടിരുന്നത്… ഒരു ജേർണൽ. വ്യൂസ് കമന്റസ് എന്നതൊന്നുമായിരുന്നില്ല വിഷയം… ഒരു പുതിയ കൂട്ടുകെട്ട്… എഴുതാനുള്ള ശ്രമം അങ്ങനെ… നല്ല ആത്മാർത്ഥമായ ക്രിട്ടിസിസം… അതൊക്കെ സാമൂഹ്യ മാധ്യമങ്ങളൊക്കെ പ്രചാരത്തില്‍ വരുന്നതിന് മുന്‍പ്.. പിന്നെ സ്ഥിതി മാറി… സാമൂഹ്യ മാധ്യമങ്ങളും വ്ലോഗിങ്ങും ഒക്കെ വന്നപ്പോള്‍ വ്യൂസ്, ഫോളോവേസ് എന്നീ സംഭവങ്ങളില്‍… Read More ›

അമേരിക്കയില്‍ വീണ്ടുമൊരു മാസ് ഷൂട്ടിങ് നടക്കുമ്പോള്‍

അമേരിക്കയില്‍ വീണ്ടുമൊരു മാസ് ഷൂട്ടിങ്ങുണ്ടാവുമ്പോള്‍ പലവഴിയാണ് മനസ്സ് പോവുന്നത്… ഇതിന് മുന്‍പ് സാണ്ടി ഹുക്ക് നടന്നപ്പോള്‍ ഉള്ളത് പോലെ തന്നെ… കുട്ടികളെ സ്കൂളില്‍ കൊണ്ടു വിടുമ്പോള്‍… ഇങ്ങനെയൊരു സംഭവം നമ്മുടെ ജീവിതത്തിലും നടക്കുമോ എന്ന ചിന്ത മനസ്സിലേക്ക് ഇരച്ചു കയറും… ഇന്നലെ എഴുതിയിരുന്നു.. ഇരയെയും വേട്ടക്കാരനെയും കുറിച്ച്… നമ്മുടെ കുട്ടികള്‍ ഇരയാവരുത് എന്ന് കരുതുമ്പോള്‍ നമ്മുടെ… Read More ›

നമ്മളോരോരുത്തരും ഒരോ മഹാസംഭവങ്ങളാണ്…

ചില കാര്യങ്ങള്‍ പറയുമ്പം ജനം പറയും…. എന്ത് പൈങ്കിളിയാണ് എന്ന്… അതെന്തോ വലിയൊരു അപരാധമാണെന്ന പോലെ… ബുദ്ധിശൂന്യതയാണ് എന്ന പോലെ… മറ്റു ചില കാര്യങ്ങളാവുമ്പം വീണ്ടും ആക്ഷേപം…. ബുദ്ധിജീവി ചമയരുത് എന്ന്… ഈ ബുദ്ധി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് പ്രശ്നമാണെന്ന പോലെ… ജനങ്ങളുടെ പോപ്പുലര്‍ അഭിപ്രായങ്ങളില്‍ നിന്നും മാറി ചിന്തിക്കാന്‍ നോക്കുന്നത് ശിക്ഷാര്‍ഹമാണ് എന്നത് പോലെ… ചിലര്ക്ക്… Read More ›