നമ്മളെല്ലാം ചരിത്രത്തിന്റെ ചെറിയ കഷ്ണങ്ങളാവും….

നമ്മൾ പറയുന്നത്… ചെയ്യുന്നത്…. ഉണ്ടാക്കുന്നത്…. സംവദിക്കുന്നത്… ഒരൊ നിമിഷവും ജീവിക്കുന്നത് പോലും ചരിത്രത്തിന്റെ ഭാഗമാവും…

അതെങ്ങനെ… ആളുകൾ എഴുതുന്നത് മാത്രമല്ല ചരിത്രം…. ലോകം അറിയുന്നവരുടെ ജീവിതാണെന്നുഭവങ്ങൾ മാത്രമല്ല ചരിത്രം…. നമ്മളാരും അറിയാതെ പോയ അനേകം ആളുകളുടെ ദൈനംദിന ജീവിതാനുഭവവും എഴുത്തപ്പെടാത്ത ചരിത്ര വസ്തുതകളാണ്…

ഇത്രയും പറഞ്ഞത് ചിലരെ പോലെ ചരിത്രം ഒളിപ്പിക്കാനോ മാറ്റി എഴുതാനോ കൂട്ടി ചേർക്കാനോ ഒന്നുമല്ല.. അതിന് ആളുകളെ പ്രേരിപ്പിക്കുന്ന പല കാരണങ്ങളും ഉണ്ടാവാം…

പകരം നമ്മൾ ജീവിക്കുന്ന ഓരോ നിമിഷവും ഈ ലോകത്തിന്റെ ഭാവിയെ ചെറിയൊരു തോതിൽ സ്വാധീനിക്കുമെന്ന് പറയാനാണ്…..

അത് മനസ്സിലാക്കുമ്പോൾ നമ്മൾ ചെയ്യുന്ന കാര്യങ്ങളുടെ പ്രാധാന്യവും നിസ്സാരതയും എന്താണ് എന്ന് ചിന്തിക്കാൻ കഴിയും…

നമ്മളൊക്കെ ചിലരെ കണ്ട് മുട്ടുമ്പോൾ അറിയാതെ പോലും സംസാരങ്ങളിൽ ചില ആശയങ്ങളുടെ വിത്തുകൾ പാകും… ചിലപ്പോൾ ചോദ്യങ്ങളായി…. ചിലപ്പോൾ ആശങ്കകളായി.. ചിലപ്പോൾ ഭയമായി… ചിലപ്പോൾ അനന്തമായ സ്നേഹമായി….

എല്ലാ വിത്തുകളും ഭാവിയിൽ ഒന്നുമാവില്ലായിരിക്കാം… പക്ഷെ ആ വിത്ത് പാകുന്ന പ്രക്രിയ വരെ ചരിത്രത്തിന്റെ ഭാഗമാവും…

We all contribute in good and bad ways to a future our kids will inherit…

സ്നേഹം
-പഹയൻ-



Categories: Articles and Opinions, Malayalam Talk Videos

Leave a comment