Life Malayalam

പാരെന്റിങ്ങിനെ കുറിച്ചൊരു സൊറ പറച്ചിൽ

Parenting… രക്ഷാകർതൃത്വം… അതാണ് ഈ ആഴ്ച്ചത്തെ വിഷയം… കഴിഞ്ഞ ആഴ്ച്ചത്തെ വീഡിയോയിൽ പറഞ്ഞിരുന്നു ഇത്തവണ ഞാൻ സാരിയുടുത്തു വരുമെന്ന്… അതും ഉണ്ട്…. ഉടുക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നതിന്റെ വീഡിയോയും ഉണ്ട്… ഇവിടെ ചർച്ച ചെയ്യപ്പെടുന്നത് പാരെന്റിങ് അല്ല പഹയന്റിങ്ങാണ് 😜 ഞങ്ങൾ രണ്ടു പേരും അല്പം കൂടുതൽ ഓപ്പണായി സംസാരിച്ചു എന്ന് തോന്നി… യൂട്യൂബിൽ കേൾക്കു… അഭിപ്രായം… Read More ›

EP 344 | ജീവിതത്തിൽ ഒരു Pivot

Pivot എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷിൽ… സ്റ്റാർട്ടപ്പുകളുടെ ലോകത്തും ബിസിനസ്സിന്റെ ലോകത്തുമൊക്കെ നമ്മളുടെ സ്ട്രാറ്റജി…. ബിസിനസ്സ് തന്ത്രം അടിമുടി മാറ്റുന്നതിനെയാണ് ഇങ്ങനെ പറയുന്നത്… അതായത് നമ്മൾ ചെയ്തു കൊണ്ടിരിക്കുന്നതിനെ ഒന്ന് മാറ്റി പിടിക്കുന്നത്… ചിലപ്പോൾ മൊത്തം തലകുത്തനെ മാറ്റി മറിക്കുകയും ചെയ്തെന്നിരിക്കും… പക്ഷെ നമ്മൾക്ക് നമ്മുടെ വ്യക്തിപരമായ ജീവിതം Pivot ചെയ്യാൻ കഴിയുമോ…? അതാണ് ചോദ്യം… അതാണ്… Read More ›

പേഴ്സണൽ ബ്രാൻഡിങ്ങും നമ്മളും

Personal Branding… ഇന്ന് എന്നത്തേക്കാളും അറിഞ്ഞിരിക്കേണ്ട ഒന്നാണ്… ഒരു ചെറിയ video യൂട്യൂബിലുണ്ട്…. ലിങ്ക് കമന്റ് ബോക്സിലുണ്ട് മ്മക്കൊക്കെ എന്തെങ്കിലും ചെറിയ കഴിവുണ്ടാവും… അത് വച്ച് ഒരു പെര്‍സണല്‍ ബ്രാണ്ട് മ്മക്ക് ണ്ടാക്കാന്‍ കഴിയുന്നതാണ്… ശ്രമിക്കണം എല്ലാവരും… വരും കാലങ്ങളില്‍ പെര്‍സണല്‍ ബ്രാണ്ടുകളുടെ പ്രസക്തി കൂടുകയെ ഉള്ളു. ഇതിനെ കുറിച്ച് ഒരു മൈക്രോ കോഴ്സും ഉടന്‍… Read More ›

EP-338 മഹാമാരിക്ക് ശേഷം ജോലിയിലേക്കും ജീവിതത്തിലേക്കും

മഹാമാരി കഴിഞ്ഞൊ ഇല്ലേ എന്ന് ചോദിച്ചാൽ തീർന്നു എന്ന് ചിന്തിക്കാനാണ് നമ്മൾക്കൊക്കെ താല്പര്യം.. എന്നാലും ജാഗ്രത ആവശ്യമാണ്… തിരിച്ച് ജോലിയിലേക്കും ജീവിതത്തിലേക്കും പുതിയ നോർമലെങ്കിൽ പുതിയ നോർമൽ എന്ന രീതിയിൽ വരാനുള്ള ആഗ്രഹമായിരുന്നു നമ്മൾക്കെല്ലാം.. പക്ഷെ അതിന് തുനിയുമ്പോൾ ഒരു ചെറിയ ഉത്‌ക്കണ്‌ഠ.. ഒരു പറഞ്ഞറിയിക്കാൻ കഴിയാത്ത വ്യാകുലത…. ഇതാണ് ഈയാഴ്ച്ചത്തെ പോഡ്കാസ്റ്റിന്റെ പ്രമേയം…. കഴിഞ്ഞ ദിവസം… Read More ›

EP-336 സൗഹൃദങ്ങൾ നഷ്ടപ്പെടുമ്പോൾ

ഇന്നത്തെ പോഡ്കാസ്റ്റ് സൗഹൃദങ്ങളെ കുറിച്ചാണ്.. മുൻപ് എന്റെ കോളേജ് കാലത്തെ കുറിച്ചുള്ളൊരു പോഡ്കാസ്റ്റു ചെയ്തപ്പോൾ സൗഹൃദത്തിനായി ഒരു എപ്പിസോഡ് ചെയ്തിരുന്നു.. പക്ഷെ ഇന്ന് സൗഹൃദങ്ങൾ നഷ്ടപ്പെടുന്നതിനെ കുറിച്ചാണ്… എന്തുകൊണ്ടായിരിക്കണം നമ്മുടെ ചില സൗഹൃദങ്ങൾ നഷ്ടപ്പെട്ട് പോകുന്നത്…? അത് എല്ലാവർക്കും സംഭവിക്കുമോ… നമ്മൾക്ക് പ്രായമാവുന്നത് കൊണ്ടാണോ..? അങ്ങനെ പോകുന്ന ചില ചിന്തകൾ. കൂടെ ഈയടുത്ത് വായിച്ച ഗാന്ധിയെ… Read More ›

Ep-335 അഭിനന്ദിക്കാനൊക്കെ എന്താ ഒരു പിശുക്ക്

ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് എനിക്ക് അഭിനന്ദിക്കാനും അനുമോദിക്കാനും ഒക്കെ വലിയ പിശുക്കാണെന്ന്… ചിലരോട് പിശുക്കല്പം കൂടുതലുമാണ്.. അഭിനന്ദിക്കാൻ മാത്രമല്ല… ആരെങ്കിലും അഭിനന്ദിച്ചാൽ എങ്ങനെ തിരിച്ച് പെരുമാറണം എന്നും ഒരു കൺഫ്യുഷനൊക്കെയുണ്ട്.. അതാവട്ടെ ഇന്നത്തെ വിഷയം. പക്ഷെ പല രീതിയിലുമുണ്ടത്. സുഹൃത്തുക്കളോട്, കുടുംബക്കാരോട്, സഹപ്രവർത്തകരോട്, ജീവിതപങ്കാളിയോട്, അപരിചിതരോട് അങ്ങനെ പോകുന്നു. ഈയടുത്ത് ഞാൻ വായിച്ചോരു ലേഖനമാണ് ഈ… Read More ›

EP-161 to EP-272 പോഡ്കാസ്റ്റു വിശേഷങ്ങൾ

പത്ത് ദിവസത്തിന് മുകളിലായി ഇവിടെ എന്തെങ്കിലും പോസ്റ്റിയിട്ട്…. പോഡ്കാസ്റ്റ് ഉഷാറായി നടക്കുന്നുണ്ട്… ചെറിയൊരു മാറ്റം കൊണ്ടു വന്നത്. ദിവസവും ചെയ്യുന്നതിന് പകരം Weekday എന്നാക്കി. രണ്ടു ദിവസമെങ്കിലും ഒരു ഓഫ് വേണമെന്ന് തോന്നി… മാത്രമല്ല കൂടുതൽ ഫോക്കസ് ചെയ്ത് പോഡ്‌കാസ്റ്റിന്റെ ടോപ്പിക്കുകൾ തിരഞ്ഞെടുക്കാനും ഇത് സഹായിക്കും… എല്ലാ ദിവസവും ചെയ്യുന്ന പോഡ്‌കാസ്റ്റിന്റെ ലിങ്ക് ഇവിടെ ബ്ലോഗിൽ… Read More ›

EP 208 ചില സമയത്ത് അങ്ങ് വയ്യാണ്ടാവും

Content Creation ചിലപ്പോൾ വളരെ പരവശമാക്കുന്ന സംഭവമാണ്… ധാരാളം പ്രൊജെക്ടുകൾ ചെയ്യുന്നത് കാരണം അല്പം ഉത്‌ക്കണ്‌ഠ… അപ്പോൾ അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ വേണ്ടി ചിലതൊക്കെ വായിച്ചു… അതിനെ കുറിച്ചാണ് ഈ പോഡ്കാസ്റ്റ്… സമയം എങ്ങിനെ ഉപയോഗിക്കണം എന്ന് ഘോരഘോരം പ്രസംഗിക്കുന്നവർക്കും ഇതൊരു പ്രശ്നമാണ്.. ഏതായാലും ഈ പോഡ്കാസ്റ്റിൽ തന്നെ ഒരു വർക്കിങ് സെഷൻ പോലെ… Read More ›

EP 204 നമ്മടെ കുറച്ചു കൂടി നല്ലൊരു പതിപ്പായി മാറാൻ

നിനക്കൊന്ന് നന്നായിക്കൂടെ എന്ന് കുറെ കേട്ടതാണ്…. ഈ നന്നാവാലെന്ന് പറഞ്ഞാൽ എന്തൊക്കെയാണ് എന്നതിൽ തന്നെ നമുക്കെല്ലാം വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവാം.. ഏതായാലും പുതിയ പോഡ്കാസ്റ്റു ഫോർമാറ്റ് തുടങ്ങിയപ്പോൾ അതിനെ കുറിച്ച് വായിച്ച് ഒരു എപ്പിസോഡ് ചെയ്യാം എന്നോർത്തു… ഹെൽത്ത്‌ലൈൻ എന്ന വെബ്സൈറ്റിലെ ഒരു ആർട്ടിക്കിളാണ്…. നന്നാവാനുള്ള അല്ലെങ്കിൽ… നമ്മടെ കുറച്ചു കൂടി നല്ലൊരു പതിപ്പായി മാറാനുള്ള… Read More ›

EP 197 ജീവിതവും അതിന്റെ ചില കാട്ടിക്കൂട്ടലുകളും

ജീവിക്കുക എന്നതിനേക്കാൾ അല്ലെങ്കിൽ ജീവിതം എങ്ങിനെയാണ് എന്ന് ചിന്തിക്കുന്നതിനേക്കാൾ മുഖ്യം നമ്മുടെ ജീവിതം ഉഷാറാണ്… ഏറ്റവും മെച്ചപ്പെട്ടതാണ് എന്ന് ലോകത്തെ കാണിക്കുന്നതാണ് സാമൂഹ്യ മാധ്യമ ട്രെൻഡ് എന്ന് തോന്നും… ഞാനടക്കം പലരും, കഴിച്ച ഭക്ഷണം… വാങ്ങിയ സാധനങ്ങൾ… പോയ സ്ഥലങ്ങൾ എന്നതിന്റെ പടങ്ങളെടുത്തിട്ട് ഒരു പിക്ചർ പെർഫെക്റ്റ് ജീവിതമാണ് നയിക്കുന്നത് എന്ന് കാണിക്കാൻ ബുദ്ധിമുട്ടുന്നുണ്ട് എന്നും… Read More ›