gavitha

ചന്ദ്രനെ കടിച്ചവൻ NPM2023 28/30

രാത്രിയിൽ നിന്നും ചന്ദ്രനെഅടർത്തിയെടുത്ത് പകുതി കടിച്ച്തിരിച്ച് വീണ്ടും അവിടെ തന്നെ വയ്ക്കും… എന്നിട്ട് ബാക്കി നിന്ന നിലവിൽ അര വരെ മുങ്ങി കയറിയിട്ട് ആരും കാണാതെ തിരിച്ചു വന്ന് കിടക്കും… വർഷങ്ങളായിട്ടുള്ള പതിവാണ്…അടുത്ത രാത്രി വീണ്ടും വൃത്താകൃതിയിൽ വന്ന് നിൽക്കുംവീണ്ടും അടർത്തും വീണ്ടും കടിക്കുംവീണ്ടും തിരിച്ചു വയ്ക്കും… ഇന്നലെ പുറത്തിറങ്ങിയപ്പോൾചന്ദ്രനെ കാണാനില്ല…കുറെ പരതി…. കണ്ടില്ല… ചന്ദ്രനെ… Read More ›

കോമഡി മനിതൻ NPM2023 26/30

ചിലരങ്ങനെയാണ്…ഒന്നും പറയില്ല… പറയേണ്ട ആവശ്യമില്ലഅവരോട് പറഞ്ഞിട്ടും കാര്യമില്ല മനുഷ്യൻ… വല്ലാത്തൊരു വിചിത്ര ജീവി തന്നെഎവിടെയും തൊടാതെ എന്നാൽ എവിടെയൊക്കെയോ പറ്റി പിടിച്ച്കഴിയുന്ന ഒന്ന്…. പറ്റിച്ച് പിടിക്കപ്പെട്ട് എന്നും പറയാം ഒരു മാധ്യമ സാമൂഹ്യ മാധ്യമ ഭാഷയിൽ സ്വന്തം മണ്ടത്തരം കണ്ടിട്ടും ഒരു കൂസലുമില്ലാത്തവരാണ്നമ്മൾ മനുഷ്യർ അറിയാം പക്ഷെ ഒന്നും ചെയ്യില്ലഎന്തെങ്കിലും ചെയ്യുക എന്നത് പ്രയാസമാണ്മെസിയും തോൽക്കുമോ… Read More ›

അസ്തമിക്കുന്നവർ npm2023 22/30

ചില രാത്രികളിൽ നക്ഷത്രങ്ങൾകൂട്ടമായി കരയുന്നു…  സൂര്യൻ പല തവണ ഉറക്കമുണർന്നു..സൂര്യന്റെ സുഹൃത്തുക്കൾ സൗരയൂഥത്തിന്റെ കോടതിയിൽ.പരാതി നൽകി… അവർ നക്ഷത്രങ്ങളെ താക്കീത് ചെയ്തുസൂര്യനുണരുന്നത് നിഷിദ്ധമത്രെ… അങ്ങിനെയാണ് നക്ഷത്രങ്ങൾഒരുമിച്ച് കരയുന്നത് നിർത്തിയത്…  ഇപ്പോൾ ഒറ്റക്ക് തെങ്ങുകയേ പതിവുള്ളു… അതു കേട്ടിട്ട് പോലുംസൂര്യന്റെ ഉറക്കത്തിന് ഭംഗം വരുമത്രെ.. നക്ഷത്രങ്ങളുടെ തേങ്ങലും കാതോർത്താണ്സൂര്യൻ ദിവസവും അസ്തമിക്കുന്നത്എന്നും ചിലർ പറയുന്നു….    സൂര്യന് നക്ഷത്രങ്ങളുമായിഒരു ആത്മബന്ധമുണ്ടത്രെ  നക്ഷത്രങ്ങളുടെ… Read More ›

വേദനയല്ല വിഷയം NPM2023 20/30

വേദനകൾ ഒരു വിഷമമാണ്… സമയം നോക്കാതെ കടന്നു വരും  വരവിന്റെ കാരണം മനസ്സിലായാൽസമാധാനമുണ്ടാവും….പക്ഷെ അതും ഉണ്ടാവില്ല… വേദനകൾക്കെല്ലാം ഒരു ചരിത്രമുണ്ടാവുംഅതിന്റെ വർത്തമാനം അതിശക്തമാണ്..വേദനകൾക്ക് ഭാവി അരുത് ഇവിടെ… എന്റെ വേദനയും നിന്റെ വേദനയുമുണ്ട്..ഒപ്പം നമ്മുടെ വേദനയും… എന്റെ വേദനയും നിന്റെ വേദനയും തുല്യമാണ്…പക്ഷേ നമ്മുടെ വേദന….അതാണ് ലോകത്തെ മാറ്റി മറിക്കുന്നത് വേദനകളിൽ നിന്നും ചില രീതികൾപുറത്ത് വരും…അതിനെ നേരിടാൻ…സഹിക്കാൻ…കുറയ്ക്കാൻ….പങ്കു ചേരാൻ…അതിനോടൊത്ത്… Read More ›

കവിതകളെ കുറിച്ചൊരു ഗവിത NPM2023 17/30

ജനനം…സന്തോഷത്തിന്റെ നിമിഷമാണ്മരണംവേദനാജനകമാണ് ഒന്നും എഴുതാൻ തയ്യാറല്ലാത്ത ഒരാളുടെവാതിലിൽ അത് വന്ന്  മുട്ടുമ്പോഴാണ്ഒരു കവിത സംഭവിക്കുന്നത്….  കവിത എല്ലാവർക്കുമുള്ളതല്ലഅത് നിങ്ങളുടെ വയറ് നിറയ്ക്കില്ലഅത് കവിയെ പോലും പോറ്റില്ല…. പക്ഷെ അത് കവിയെ രക്ഷിക്കുംനിത്യനാശത്തിൽ നിന്ന്രക്ഷിക്കുമോ..? അറിയില്ല…രക്ഷിക്കുമായിരിക്കും….    ഇപ്പോൾ ആർക്കും കവിതകൾ വേണ്ടഅവർക്ക് സമയമില്ല എന്നാൽ ഒറ്റക്കിരിക്കുമ്പോൾഅവരവരുടെ ചിന്തകളിൽ ഒറ്റപ്പെട്ടു പോകുമ്പോൾ ഒരു കവിതയുടെ മായാജാലം അറിയും..  ചിന്തകളുടെ വലിയൊരു… Read More ›

ഒരു മനുഷ്യനാവാൻ NPM2023 11/30

ചില കാര്യങ്ങൾ വലിയ അന്യായമാണ് ഇഷ്ടമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നത്…അതിൽ കഴിവുണ്ടെങ്കിൽ പോലും.  കഴിവുള്ളത് മാത്രം ചെയ്ത്, തീർന്നു പോകുന്ന എത്രയെത്ര ജീവിതങ്ങൾ. ഇഷ്ടമുള്ളതെല്ലാം ചെയ്തു നോക്കണംഅതിൽ കഴിവൊന്നുമില്ലെങ്കിലുംകഴിവല്ല ഇഷ്ടമല്ലേ സന്തോഷം? ഇത് കൊണ്ട് ജീവിക്കാൻ കഴിയുമെന്നല്ല. കഴിവിന് മാത്രമേ ലോകത്ത് പ്രതിഫലമുള്ളു ഇഷ്ടാനിഷ്ടങ്ങൾക്കില്ല. പിന്നെന്തിന് ഇഷ്ടമുള്ളത് ചെയ്യണം? പൂർണ്ണത നേടാനൊരു ശ്രമം …അതിരുകൾ തൊട്ടറിയാൻ അവ തിരുത്തിയെഴുതാൻഅറിയാത്തയിടങ്ങൾ അടുത്തറിയാൻ ഒന്നും ബാക്കി… Read More ›