Parenting… രക്ഷാകർതൃത്വം… അതാണ് ഈ ആഴ്ച്ചത്തെ വിഷയം… കഴിഞ്ഞ ആഴ്ച്ചത്തെ വീഡിയോയിൽ പറഞ്ഞിരുന്നു ഇത്തവണ ഞാൻ സാരിയുടുത്തു വരുമെന്ന്… അതും ഉണ്ട്…. ഉടുക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നതിന്റെ വീഡിയോയും ഉണ്ട്… ഇവിടെ ചർച്ച ചെയ്യപ്പെടുന്നത് പാരെന്റിങ് അല്ല പഹയന്റിങ്ങാണ് 😜 ഞങ്ങൾ രണ്ടു പേരും അല്പം കൂടുതൽ ഓപ്പണായി സംസാരിച്ചു എന്ന് തോന്നി… യൂട്യൂബിൽ കേൾക്കു… അഭിപ്രായം… Read More ›
malayalam motivation
EP 344 | ജീവിതത്തിൽ ഒരു Pivot
Pivot എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷിൽ… സ്റ്റാർട്ടപ്പുകളുടെ ലോകത്തും ബിസിനസ്സിന്റെ ലോകത്തുമൊക്കെ നമ്മളുടെ സ്ട്രാറ്റജി…. ബിസിനസ്സ് തന്ത്രം അടിമുടി മാറ്റുന്നതിനെയാണ് ഇങ്ങനെ പറയുന്നത്… അതായത് നമ്മൾ ചെയ്തു കൊണ്ടിരിക്കുന്നതിനെ ഒന്ന് മാറ്റി പിടിക്കുന്നത്… ചിലപ്പോൾ മൊത്തം തലകുത്തനെ മാറ്റി മറിക്കുകയും ചെയ്തെന്നിരിക്കും… പക്ഷെ നമ്മൾക്ക് നമ്മുടെ വ്യക്തിപരമായ ജീവിതം Pivot ചെയ്യാൻ കഴിയുമോ…? അതാണ് ചോദ്യം… അതാണ്… Read More ›
പേഴ്സണൽ ബ്രാൻഡിങ്ങും നമ്മളും
Personal Branding… ഇന്ന് എന്നത്തേക്കാളും അറിഞ്ഞിരിക്കേണ്ട ഒന്നാണ്… ഒരു ചെറിയ video യൂട്യൂബിലുണ്ട്…. ലിങ്ക് കമന്റ് ബോക്സിലുണ്ട് മ്മക്കൊക്കെ എന്തെങ്കിലും ചെറിയ കഴിവുണ്ടാവും… അത് വച്ച് ഒരു പെര്‍സണല്‍ ബ്രാണ്ട് മ്മക്ക് ണ്ടാക്കാന്‍ കഴിയുന്നതാണ്… ശ്രമിക്കണം എല്ലാവരും… വരും കാലങ്ങളില്‍ പെര്‍സണല്‍ ബ്രാണ്ടുകളുടെ പ്രസക്തി കൂടുകയെ ഉള്ളു. ഇതിനെ കുറിച്ച് ഒരു മൈക്രോ കോഴ്സും ഉടന്‍… Read More ›
Ep-335 അഭിനന്ദിക്കാനൊക്കെ എന്താ ഒരു പിശുക്ക്
ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് എനിക്ക് അഭിനന്ദിക്കാനും അനുമോദിക്കാനും ഒക്കെ വലിയ പിശുക്കാണെന്ന്… ചിലരോട് പിശുക്കല്പം കൂടുതലുമാണ്.. അഭിനന്ദിക്കാൻ മാത്രമല്ല… ആരെങ്കിലും അഭിനന്ദിച്ചാൽ എങ്ങനെ തിരിച്ച് പെരുമാറണം എന്നും ഒരു കൺഫ്യുഷനൊക്കെയുണ്ട്.. അതാവട്ടെ ഇന്നത്തെ വിഷയം. പക്ഷെ പല രീതിയിലുമുണ്ടത്. സുഹൃത്തുക്കളോട്, കുടുംബക്കാരോട്, സഹപ്രവർത്തകരോട്, ജീവിതപങ്കാളിയോട്, അപരിചിതരോട് അങ്ങനെ പോകുന്നു. ഈയടുത്ത് ഞാൻ വായിച്ചോരു ലേഖനമാണ് ഈ… Read More ›
നമ്മളോരോരുത്തരും ഒരോ മഹാസംഭവങ്ങളാണ്…
ചില കാര്യങ്ങള്‍ പറയുമ്പം ജനം പറയും…. എന്ത് പൈങ്കിളിയാണ് എന്ന്… അതെന്തോ വലിയൊരു അപരാധമാണെന്ന പോലെ… ബുദ്ധിശൂന്യതയാണ് എന്ന പോലെ… മറ്റു ചില കാര്യങ്ങളാവുമ്പം വീണ്ടും ആക്ഷേപം…. ബുദ്ധിജീവി ചമയരുത് എന്ന്… ഈ ബുദ്ധി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് പ്രശ്നമാണെന്ന പോലെ… ജനങ്ങളുടെ പോപ്പുലര്‍ അഭിപ്രായങ്ങളില്‍ നിന്നും മാറി ചിന്തിക്കാന്‍ നോക്കുന്നത് ശിക്ഷാര്‍ഹമാണ് എന്നത് പോലെ… ചിലര്ക്ക്… Read More ›
EP-326 പഠിപ്പിക്കലില്‍ നിന്നും പ്രൈവറ്റിലേക്ക്
ഒരു അദ്ധ്യാപക ജോലിയില്‍ നിന്നും കോര്‍പ്പറേറ്റു ജോലിയിലേക്ക് എങ്ങിനെ മാറാം എന്ന് ചിലര് മെസെജയച്ചു… എനിക്ക് നേരിട്ട് പരിചയമില്ല പക്ഷെ വായിച്ച ചില കാര്യങ്ങളാണ് പോഡ്കാസ്റ്റില്‍ 🙏
ബല്ലാത്ത മോട്ടിവിഷം | 2022 വരുമ്പോൾ-5
മോട്ടിവേഷനെ ഞാൻ വിളിക്കുന്നത് മോട്ടിവിഷം എന്നാണ്… ഇന്ന് മോട്ടിവേഷനുകരേ തട്ടി നടക്കാൻ പറ്റാതായിട്ടുണ്ട്… തെറ്റൊന്നുമില്ല… ജീവിതത്തിൽ മറ്റുള്ളവരെ മോട്ടിവേറ്റു ചെയ്യുകയല്ലാതെ വേറെ ഒന്നും ചെയ്തിട്ടില്ലെങ്കിൽ വലിയ കഷ്ടമാണ്.. എനിക്ക് ഇരുപത്ത് നാല് വയസുള്ളപ്പോൾ ബാംഗളൂരിൽ വച്ചാണ് ആദ്യമായി മോട്ടിവേഷണൽ സ്പീച്ച് കേൾക്കുന്നത്… സിഗ് സീഗ്ലർ… ഹാൽ ക്രോസ് എന്നിങ്ങനെയുള്ള പ്രഗത്ഭരുടെ വീഡിയോ വഴി നടത്തുന്നൊരു പ്രോഗ്രാം…… Read More ›
EP-161 to EP-272 പോഡ്കാസ്റ്റു വിശേഷങ്ങൾ
പത്ത് ദിവസത്തിന് മുകളിലായി ഇവിടെ എന്തെങ്കിലും പോസ്റ്റിയിട്ട്…. പോഡ്കാസ്റ്റ് ഉഷാറായി നടക്കുന്നുണ്ട്… ചെറിയൊരു മാറ്റം കൊണ്ടു വന്നത്. ദിവസവും ചെയ്യുന്നതിന് പകരം Weekday എന്നാക്കി. രണ്ടു ദിവസമെങ്കിലും ഒരു ഓഫ് വേണമെന്ന് തോന്നി… മാത്രമല്ല കൂടുതൽ ഫോക്കസ് ചെയ്ത് പോഡ്‌കാസ്റ്റിന്റെ ടോപ്പിക്കുകൾ തിരഞ്ഞെടുക്കാനും ഇത് സഹായിക്കും… എല്ലാ ദിവസവും ചെയ്യുന്ന പോഡ്‌കാസ്റ്റിന്റെ ലിങ്ക് ഇവിടെ ബ്ലോഗിൽ… Read More ›
Ep-216 to Ep 229 പുതിയ ഫോർമാറ്റിൽ സംഭവം ഉഷാറാണ്
എല്ലാ ദിവസവും ചെയ്യുന്നത് പോഡ്‌കാസ്റ്റുകൾ ഇവിടെ ഇടുന്നത് നിർത്തിയപ്പോൾ ഇവിടെ അപ്‌ഡേറ്റുന്നത് തന്നെ അങ്ങ് നിന്നു…. 14 ദിവസം കഴിഞ്ഞിട്ടാണ് ഇവിടെ പോസ്റ്റുന്നത്… അതിനിടെ പലതും നടന്നല്ലോ നമ്മുടെ പോഡ്‌കാസ്റ്റു ലോകത്ത്… ചെക്കോവിന്റെയും മാർക്കേസിന്റെയും കഥകൾ…. Effortless എന്നും Hype എന്നും രണ്ടു പുസ്തകങ്ങളെ കുറിച്ച് എപ്പിസോഡുകൾ…. Transparent ആവുന്നതിനെ കുറിച്ചും…. വായനാശീലം വളർത്തുന്നതിനെ കുറിച്ചും……. Read More ›
ഈ ആഴ്ച്ചത്തെ പോഡ്കാസ്റ്റുകൾ EP-212 to EP-215
എല്ലാ ദിവസവും പോഡ്കാസ്റ്റുകൾ ചെയ്യുന്നുണ്ടെങ്കിലും… എല്ലാ ദിവസവും ഇവിടെ എപ്പിസോഡിൽ അപ്ഡേറ്റ് ചെയ്യുന്നത് നിർത്തി… ഇനി എല്ലാ ആഴ്ച്ചയും ൭ പോഡ്‌കാസ്റ്റുകളെ കുറിച്ച് ഒറ്റയടിക്ക് ഒരു പോസ്റ്റിടാം എന്ന് കരുതി… ഈ പോസ്റ്റിൽ നാല് എപ്പിസോഡുകളാണ് ഉള്ളത്…. ഈ ആഴ്ച്ച ഒരു ചെറിയ വ്യത്യാസം വരുത്തി… ഓരോ ദിവസവും ഒരു തീം നേരത്തെ തീരുമാനിച്ച് വച്ചാൽ… Read More ›