malayalam poem

മ – എന്നൊരെഴുത്ത്

ഒരെഴുത്ത് മാത്രം മതിയെന്നാണ്… അക്ഷരങ്ങൾ ഒന്നൊന്നായി വച്ച്കൂടി ചേരുന്ന വാക്കുകൾ പറയുംഅടുത്തത് എന്തെഴുതണം എന്ന് എഴുതാനായി എഴുതാൻ കഴിയില്ലഅതിനിരുന്നാൽ പിന്നെ ശൂന്യതയാണ്വാക്കുകൾ വരുംഎന്തെങ്കിലുമൊക്കെ ആശയമായിഅവ മാറിയെന്നുമിരിക്കും..പക്ഷെ പൂർണ്ണതയെത്താൻ കഴിയില്ല എന്റെ കാര്യമാണ് പറയുന്നത് നിങ്ങൾ ഒന്നെഴുതി തരുമോഎന്ന് ചോദിക്കുന്നിടത്താണ് എന്റെ എഴുത്തവസാനിക്കുന്നത് ഏറെ വിഷമമുള്ളൊരു സംഭവമാണ്…ഭാഷയോടുള്ള അതിയായ സ്നേഹവുംഅതാവശ്യത്തിന് അറിയില്ല എന്നതിന്റെവലിയ വിഷമവും കുറച്ചിലും ചേർന്നുള്ളതീർത്തും… Read More ›

അവൻ കരയട്ടെ NPM2023 30/30

ഞാൻ അവനെ കരയാൻ അനുവദിച്ചുഅവൻ കണ്ണീരെന്താണ് അറിയണംഎല്ലാ കണ്ണുനീരും തുല്യമല്ല എന്നുമറിയണം സൂക്ഷിച്ചു നോക്കിയാൽ നമ്മൾക്കെല്ലാംഅതു കാണാം നിസ്സഹായതയിൽ നിന്നും പൊഴിയുന്നമറ്റുള്ളവരുടെ കണ്ണുകളിലെ കണ്ണുനീർ കടുത്ത ശാരീരിക വേദനയിൽഅലർച്ചകൾക്കിടയിൽ ആരുമറിയാതെമറഞ്ഞു പോകുന്ന കണ്ണുനീർ ഒരു കാരണവുമില്ലാതെ അനവസരത്തിൽപുറത്തേക്കു എത്തി നോക്കുന്ന കണ്ണുനീർ കരയുന്നവർക്ക് മാത്രം കാണാൻ കഴിയുന്നഉള്ളിൽ കിടന്ന് നീറുന്ന കണ്ണുനീർ സന്തോഷം പ്രകടിപ്പിക്കാൻ മറ്റൊരു… Read More ›

നെരൂദയെ പറഞ്ഞ തെറി NPM2023 29/30

ഒരു കടലാസ്സിൽനെരൂദയുടെ കവിത പകർത്തിയെഴുതിപല പ്രാവശ്യം വായിച്ച് പഠിച്ചു ഇന്ന് പറയണം…ഞാൻ തീരുമാനിച്ചുറച്ചു… അവൾ നടന്നു വരുന്നിടത്ത്മാറി നിന്നു… കാത്തിരുന്നു…ഒന്നും കൂടി കടലാസ്സെടുത്ത്ഓർമ്മയുണ്ടോ എന്ന് നോക്കി യെസ് ഓർമ്മയുണ്ട് എല്ലാം കൃത്യമായി… ദൂരെ നിന്നും അവൾ നടന്ന് വരുന്നു..ഞാൻ അക്ഷമനായി കാത്തിരുന്നു…. കൂട്ടുകാരിയുടെ കൂടെയാണ്…അവർ അടുത്തെത്താറായി…ഞാൻ മെല്ലെ അവരുടെ അടുത്തേക്ക് ചെന്നു… ‘സജിതാ….’ ഞാൻ വിളിച്ചുഅവർ… Read More ›

അഞ്ച് രൂപ NPM2023 27/30

അങ്ങനെ അവിടെ വച്ചാൽ ശരിയാവില്ലകീശയിൽ തന്നെ വയ്ക്കണം അഞ്ച് രൂപ നോട്ടാണ്….അഞ്ച് വട്ടം പറയണം കൈയ്യിൽ മടക്കി വച്ച നോട്ട് അവൻ തിരിച്ച് അച്ഛന് കൊടുത്തു.. “എനിക്ക് കീശയില്ല…”ബനിയന്റെ വലതു ഭാഗത്ത്ഒരു കീശയുടെ നിഴൽ മാത്രമുണ്ട് “എവിടെ നിന്റെ കീശ”ഇന്നലെ ഉണ്ടായിരുന്നല്ലോ എന്നായി അച്ഛൻ… “അത് ഹൈദ്രോസ് കീറി…” അച്ഛൻ അവനെ നോക്കിയതെ ഉള്ളു “ഞാൻ… Read More ›

മുകളിലത്തെ കാഴ്ച്ചകൾ NPM2023 25/30

താഴേക്ക് ഇറങ്ങി ചെല്ലണംഎന്നാണവർ പറയുന്നത്…എന്നാലേ ശരിക്ക് കാണുകയുള്ളു എന്ന് ഇതാദ്യമായി കേൾക്കുകയാണ്എന്നായി ഞാൻ.. അൻപത് വർഷത്തിന് മുകളിലായിഈ ലോകത്ത് വന്നിട്ട്ചെറുപ്പം മുതൽ കേൾക്കുന്നത് ഇതിന്റെ വിപരീതമാണ്… മുകളിലേക്ക് കയറി വാഎന്നാൽ നന്നായി കാണാം എന്നാണ്..ഞാൻ പഠിച്ച കാഴ്ച്ച പുരാണം ചിലപ്പോൾ മുകളിലും താഴെയും ഉണ്ടാവുംകാണാനുള്ള കാഴ്ച്ചകൾ.. എല്ലാവരും മുകളിലേക്ക് കയറണംഎന്നത് ആര് തീരുമാനിച്ചു…മുകളിലെ കാഴ്ച്ചകൾ കൂടുതൽ നല്ലതാണോ?… Read More ›

കണ്ടെത്തണോ ? NPM2023 24/30

നമ്മളിലൊക്കെ നഷ്ടപ്പെട്ട ഒരാളുണ്ട്അവരെ കണ്ടെത്താനുള്ള ശ്രമമാണ്അതാണ് നമ്മൾ ചെയ്യുന്നത്…എപ്പോഴും… എല്ലാ ദിവസവും നമ്മുടെ ഉള്ളിൽ… ആരെങ്കിലും എപ്പോഴും നഷ്ടപ്പെട്ടു കൊണ്ടിരിക്കുംഎപ്പോഴും ആ തിരച്ചിലിലാണ് നമ്മൾ ഒരാളെ കണ്ടെത്തുംഅപ്പോൾ മറ്റാരെങ്കിലും കാണാതെ പോവുംഇത് തുടർന്നു കൊണ്ടേയിരിക്കും…. നഷ്ടപ്പെട്ടവരെ കണ്ടെത്താനുള്ള ഒരു വഴിയുണ്ട്നമ്മൾ മുമ്പ് ചെയ്ത എന്തെങ്കിലും ഒന്നെടുക്കുകഅത് വീണ്ടും ആവർത്തിക്കുകതുടർന്നും വീണ്ടും വീണ്ടും അതാവർത്തിക്കുകഅപ്പോൾ ആ വ്യക്തിയെ കണ്ടെത്തും…… Read More ›

അസ്തമിക്കുന്നവർ npm2023 22/30

ചില രാത്രികളിൽ നക്ഷത്രങ്ങൾകൂട്ടമായി കരയുന്നു…  സൂര്യൻ പല തവണ ഉറക്കമുണർന്നു..സൂര്യന്റെ സുഹൃത്തുക്കൾ സൗരയൂഥത്തിന്റെ കോടതിയിൽ.പരാതി നൽകി… അവർ നക്ഷത്രങ്ങളെ താക്കീത് ചെയ്തുസൂര്യനുണരുന്നത് നിഷിദ്ധമത്രെ… അങ്ങിനെയാണ് നക്ഷത്രങ്ങൾഒരുമിച്ച് കരയുന്നത് നിർത്തിയത്…  ഇപ്പോൾ ഒറ്റക്ക് തെങ്ങുകയേ പതിവുള്ളു… അതു കേട്ടിട്ട് പോലുംസൂര്യന്റെ ഉറക്കത്തിന് ഭംഗം വരുമത്രെ.. നക്ഷത്രങ്ങളുടെ തേങ്ങലും കാതോർത്താണ്സൂര്യൻ ദിവസവും അസ്തമിക്കുന്നത്എന്നും ചിലർ പറയുന്നു….    സൂര്യന് നക്ഷത്രങ്ങളുമായിഒരു ആത്മബന്ധമുണ്ടത്രെ  നക്ഷത്രങ്ങളുടെ… Read More ›

വേദനയല്ല വിഷയം NPM2023 20/30

വേദനകൾ ഒരു വിഷമമാണ്… സമയം നോക്കാതെ കടന്നു വരും  വരവിന്റെ കാരണം മനസ്സിലായാൽസമാധാനമുണ്ടാവും….പക്ഷെ അതും ഉണ്ടാവില്ല… വേദനകൾക്കെല്ലാം ഒരു ചരിത്രമുണ്ടാവുംഅതിന്റെ വർത്തമാനം അതിശക്തമാണ്..വേദനകൾക്ക് ഭാവി അരുത് ഇവിടെ… എന്റെ വേദനയും നിന്റെ വേദനയുമുണ്ട്..ഒപ്പം നമ്മുടെ വേദനയും… എന്റെ വേദനയും നിന്റെ വേദനയും തുല്യമാണ്…പക്ഷേ നമ്മുടെ വേദന….അതാണ് ലോകത്തെ മാറ്റി മറിക്കുന്നത് വേദനകളിൽ നിന്നും ചില രീതികൾപുറത്ത് വരും…അതിനെ നേരിടാൻ…സഹിക്കാൻ…കുറയ്ക്കാൻ….പങ്കു ചേരാൻ…അതിനോടൊത്ത്… Read More ›

ആ വെള്ള സ്കാർഫ് NPM2023 16/30

സ്നേഹത്തിന്റെ നല്ലൊരുദാഹരണംഞാൻ കണ്ടു…. ഇവിടെ നിന്നും അല്പം ദൂരെ ഒരു ചെറിയ ഹോട്ടൽ  മുറിയിൽ,ഞാനത് അനുഭവിച്ചറിഞ്ഞു ! അവളൊരു വെളുത്ത സ്കാർഫ് ധരിച്ചിരുന്നുമറ്റൊന്നും ഞാൻ ഓർക്കുന്നില്ല..വെള്ള സ്കാർഫ് മാത്രമാണ് ഞാൻ കണ്ടത്അതിൽ ഒരു ഇനീഷ്യലും കുത്തിവച്ചിരുന്നു ഞങ്ങൾ ആദ്യമായി ഇണ ചേർന്നപ്പോൾഞാൻ അവളോട് ചോദിച്ചുആ സ്കാർഫിൽ എഴുതിയത് എന്താണ്…അവൾ പറഞ്ഞുഅതൊരു തത്വശാസ്ത്രമാണ്….. അടുത്ത തവണ ഞങ്ങൾ ഇണ ചേർന്നപ്പോൾഞാൻ… Read More ›

ഞാൻ തീരുമാനിക്കും NPM2023 15/30

നമ്പർ ടൈപ്പ് ചെയ്ത് സ്റ്റോർ ചെയ്തു മൊബൈൽ ഫോൺ മാറ്റി വെച്ചുസമയമാകുമ്പോൾ അതടിക്കും മറ്റൊന്നും ചിന്തിച്ച് വിഷമിക്കേണ്ടതില്ല പക്ഷെ അതടിക്കുമ്പോൾഅതെന്റെ ജീവിതത്തെ മാറ്റിമറിക്കുമോ? ഒരു ചെറിയ തീരുമാനത്തിൽയുദ്ധങ്ങളുടെ ഗതി വരെ മാറിയിട്ടുണ്ട്പിന്നെയാണ് എന്റെയൊരു സാധാരണ ജീവിതം മൊബൈലടിക്കുന്നത് കേട്ടില്ലെങ്കിലോ ?ഞാൻ കാത്തിരുന്നുഒരു മണിക്കൂർ, രണ്ട് മണിക്കൂർ, മൂന്ന് മണിക്കൂർ നിങ്ങൾ എന്തെങ്കിലും കാത്തിരിക്കുമ്പോൾആ കാര്യം സംഭവിക്കുന്നതിന് മുമ്പ് തന്നെഅത് പല… Read More ›