
വരുന്നുണ്ട് വീണ്ടും
വരുന്നുണ്ട് വീണ്ടും…മറന്നു പോയ അതെ വഴികളിലേക്ക്കണ്ടുമുട്ടാൻ മാത്രമല്ല…ഒരു പ്രഭാതം പോലും മുടങ്ങാതെഒരുമിച്ചെഴുന്നേറ്റ് ആ നഷ്ടനിമിഷങ്ങളെ മുഴുവൻ അനുഭവിക്കാൻ വരുന്നുണ്ട് വീണ്ടും…അറിവുകൾ മുറിഞ്ഞില്ലാതായ അതെ ഇടങ്ങളിലേക്ക്.പഠിക്കാൻ മാത്രമല്ല…ഒരദ്ധ്യായം പോലും മുടങ്ങാതെവീണ്ടും വായിച്ചു കേൾക്കാനായി. വരുന്നുണ്ട് വീണ്ടും…കിനാവുകൾ ഉണർന്നിരിക്കുന്ന ആ നിറങ്ങളിലേക്ക്.കാണുവാൻ മാത്രമല്ല…നിറച്ചു വച്ച ഗ്ലാസ്സുകളിൽ നിന്നുംതുളുമ്പാതെ ഒരിറ്റു നുകരാൻ…..