poetry

വൃദ്ധനും രണ്ടു വരികളും NPM2023 21/30

മെലിഞ്ഞൊരു വൃദ്ധനായിരുന്നുകൈയ്യിൽ കറുത്തൊരു ബ്രീഫ്‌കേസുമുണ്ട്കൈത്തണ്ടയിൽ വാച്ചില്ലഎകിലും സമയമായ പോലെകാറിനടുത്തേക്ക് നടന്നു ഒരുവട്ടം പിന്നിലെ മോട്ടൽ ഒന്ന് നോക്കിമുഖത്ത് വികാരങ്ങൾ ഒന്നുമില്ലമെല്ലെ കാറിന്റെ വാതിൽ തുറന്നു അയാൾ കാർ സ്റ്റാർട്ട് ചെയ്തില്ലകണ്ണടച്ച് അവിടെ ഇരുന്നുഎന്തോ കാത്തിരിക്കുകയായിരുന്നുഅല്ലെങ്കിൽ ചിന്തിക്കുന്നുഅതുമല്ലെങ്കിൽ സമയമായിട്ടില്ല അയാൾ ബ്രീഫ്‌കേസ് തുറന്നുഒരു പാക്കറ്റ് പുറത്തെടുത്തുഅത് പതുക്കെ തുറന്നു മടിയിൽ വച്ചു പാക്കറ്റിൽ നിന്നുമൊരു കടലാസെടുത്തുഅതിലേക്ക് നോക്കിയിരുന്നുവായിക്കുകയാവാം……. Read More ›

ജീവിതം പോലെ ഒന്ന് NPM2023 10/30

തെറ്റായ ഒരു വാക്കിന്റെയും എല്ലാം തികഞ്ഞൊരു വാചകത്തിന്റെയും ഈടായിൽ അവിടെയാണ് ജീവൻ കിടന്ന് പിടയുന്നത് അവിടെയാണ് എല്ലാ ജീവിതങ്ങളും  ആഗ്രഹിക്കുന്നതെന്തും ആകാനുള്ള സ്വാതന്ത്ര്യംലോകത്തിലെ എല്ലാ സാധ്യതകളും കൈപ്പറ്റാൻ തെറ്റായ വാക്ക് ശരിക്കും തെറ്റല്ലഅത് ആദ്യത്തെ വാക്ക് മാത്രമാണ്വാക്കേതെന്ന് ആർക്കും അറിയില്ലഅങ്ങനൊന്നുണ്ടോ എന്നും ആർക്കും അറിയില്ല ഒരു ആദ്യ വാക്ക് ഉണ്ടാകണം എന്നവർ കരുതുന്നുഒരു വാചകം ഉണ്ടെങ്കിൽ ഒരു വാക്ക് വേണ്ടേ?.എല്ലാതെങ്ങനെ ഇത്… Read More ›

ഈ യാത്ര NPM2023 9/30

ലോകത്ത്, ഒരിക്കലും….ഒരു നിമിഷം പോലും നഷ്ടപ്പെടുന്നില്ല.എല്ലാത്തിനും ഒരു കഥയുണ്ട്…. എല്ലാ കഥകൾക്കും ഒരവാസനവുമുണ്ട്… ചില ആഘാതങ്ങൾ വളരെ ചെറുതാണ്,എല്ലാം മറന്നും അവഗണിക്കപ്പെട്ടും പോകുന്നു എങ്കിലും അവ നമുക്ക് ചുറ്റും നിലനിൽക്കുന്നുചോദ്യങ്ങളായി, രീതികളായി, അറിവായി, അറിവില്ലായ്മയായി  ഒരു ലക്ഷ്യമില്ലെന്ന് പലരും ആശങ്കപ്പെടുന്നുഅവരെ കൊണ്ട് പ്രയോജനമില്ലെന്ന് വിഷമിക്കുന്നുഎന്നിട്ടും എത്രയോ മാറ്റങ്ങൾക്കവർ കാരണമാവുന്നു അറിയാതിരിക്കുന്നതിൽ ഒരു തെറ്റുമില്ലഒന്നുമറിയാതെ ഒഴുക്കിന്റെ ഭാഗമാവുന്നതിലും പ്രശ്നമില്ലഇടയ്ക്കൊന്ന് ഒരല്പം… Read More ›

ലോകം വല്ലാതെ തണുത്തിരിക്കുന്നു NPM23 6/30

വെള്ളം തിളച്ചു മറിയുകയാണ്കെറ്റിൽ  ചൂളം വിളിക്കുന്നുമുണ്ട്അത് കേൾക്കാൻ ആരുമില്ലലോകം വല്ലാതെ തണുത്തിരിക്കുന്നു തണുപ്പിൽ ആളുകളുടെ ഉള്ളം കാണാൻ കഴിയുംഅവർ മറച്ചുവെയ്ക്കുന്ന ഭ്രാന്ത് അനുഭവിക്കാംഅവരിൽ നിന്നും പൊടിയുന്ന ദുഃഖം അടുത്തറിയാംഅവർ അവരെ തന്നെ  കാണുന്നതു പോലെയാണ്നമ്മളും അവരെ കാണുന്നത് ചൂളം വിളി കേൾക്കാൻ ആരുമില്ലഅത് കെറ്റിലിന്റെ കുറ്റമല്ലചൂളം വിളി കുറച്ചു കഴിഞ്ഞാൽ നിലയ്ക്കും വെള്ളം തീരെ ഇല്ലാതാവുമ്പോൾ ചൂളം… Read More ›