വരുന്നുണ്ട് വീണ്ടും…മറന്നു പോയ അതെ വഴികളിലേക്ക്കണ്ടുമുട്ടാൻ മാത്രമല്ല…ഒരു പ്രഭാതം പോലും മുടങ്ങാതെഒരുമിച്ചെഴുന്നേറ്റ് ആ നഷ്ടനിമിഷങ്ങളെ മുഴുവൻ അനുഭവിക്കാൻ വരുന്നുണ്ട് വീണ്ടും…അറിവുകൾ മുറിഞ്ഞില്ലാതായ അതെ ഇടങ്ങളിലേക്ക്.പഠിക്കാൻ മാത്രമല്ല…ഒരദ്ധ്യായം പോലും മുടങ്ങാതെവീണ്ടും വായിച്ചു കേൾക്കാനായി. വരുന്നുണ്ട് വീണ്ടും…കിനാവുകൾ ഉണർന്നിരിക്കുന്ന ആ നിറങ്ങളിലേക്ക്.കാണുവാൻ മാത്രമല്ല…നിറച്ചു വച്ച ഗ്ലാസ്സുകളിൽ നിന്നുംതുളുമ്പാതെ ഒരിറ്റു നുകരാൻ…..
Malayalam Poems
അംനീഷാ
ഒരടുക്കും ചിട്ടയുമില്ലാത്ത കുറേ എണ്ണം.. ചിലതിൽ സമയം നിശ്ചിതപ്പെടുത്തിയിട്ടുണ്ട്. ചിലത് പൂർണ്ണമല്ലാത്തതിനാൽ ലൈനിന്റെ ഏറ്റവും ഒടുവിലാണ്. പലതും സ്വബോധത്തിലല്ല. ചിലത് ഉച്ച വെയിലിൽ വിയർത്ത് കുളിച്ചിരുന്നു. ചിരിച്ചു വന്നവ അധികവും കോളേജ് വരാന്തകളിൽ നിന്നാണ്. ചിന്തിപ്പിക്കാൻ കഴിയുന്നവ, അവ എപ്പോഴും യാഥാർഥ്യങ്ങളിൽ പിടിയുറപ്പിക്കാത്തവയാണ് ഓർമ്മകൾ, അതുണ്ടാവണം എന്നല്ലാതെ നല്ലതാവണം എന്നില്ലല്ലോ. പൂർണ്ണമാവണം എന്നുമില്ല. ചില തുണ്ടുകൾ… Read More ›
വീണ്ടും….
വീണ്ടുമാ നിഴലിന്റെ ബലത്തിൽ..സന്ധ്യകള്‍ക്ക് കീഴടങ്ങാതെ…വിളക്കുമായി….ആടിയാടി….അങ്ങനെ…. അല്ല…അതിലുമുണ്ടൊരു രസം…ബസ്സിലാണെങ്കിൽ, കമ്പിയും പിടിച്ച് നിൽക്കണം.അല്ലെങ്കിൽ ജനലിൽ ചാരി,അടുത്തുള്ളയാളുടെ ചുമലിൽ ചാരി…മുൻപിലേക്കാഞ്ഞ്….അങ്ങിനെ… കാൽനടയാണ് ഭേദം.ഒന്നുമില്ലെങ്കിലും ആരുടേയും ആശ്രയം വേണ്ടല്ലോനമ്മൾ നീങ്ങുന്നു..ഒരുത്തനും ഒന്നും എണ്ണി കൊടുക്കണ്ട…അങ്ങനെയും….. ഇതിലുമുണ്ട് അറിയാത്തൊരു ജീവിതം… ദ്രാവകങ്ങളിൽ മുക്കിഇലയിൽ വിരിച്ച്രണ്ടറ്റത്തും പൂക്കളും വച്ച്തലക്കരികിൽ ഒരു വിളക്കും കത്തിച്ച്……കിടക്കുവോളം…അങ്ങനെ…. സത്യവും അസത്യവും,തീർത്തും അസഹ്യമായവിലാപങ്ങളുടെയും നല്ലവാക്കുകളുടെയുംഇടയിലൂടെ അങ്ങിനെഞെങ്ങിഞ്ഞിരങ്ങികടന്നു പോകുമ്പോൾ…. തിരിഞ്ഞൊന്നു… Read More ›
പശ്ചാത്താപത്തിന്റെ അസ്വസ്ഥ ഇടവേളകൾക്കിടയിൽ
പശ്ചാത്താപത്തിന്റെ അസ്വസ്ഥതകളുടെ ഒരു ചെറിയ ഇടവേള.പിന്നീട് അതപ്രത്യക്ഷമാകുന്നു.ഇതു വരെ നിങ്ങൾ ചെയ്തതെല്ലാംനിര്‍ദ്ദോഷവും പൂർണ്ണവുമായിരുന്നെന്ന പോലെ. എല്ലാം കൃത്യമായി ആസൂത്രണം ചെയ്ത് ഒരു കുറവുമില്ലാതെ നിറവേറ്റിയ പോലെ; ജീവിതം നിങ്ങൾ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കുന്ന ഒന്നാണെന്നപോലെ, അല്പം കഴിഞ്ഞ് നിങ്ങൾ വീണ്ടുമോടുന്നു.. അടുത്ത ചെറിയ ഇടവേളയെ ലക്ഷ്യമാക്കിമുകളിൽ ആ പശ്ചാത്താപത്തിന്റെ അസ്വസ്ഥത വീണ്ടും നിഴലിക്കുന്നു… നമ്മളെല്ലാവരും ഒരിക്കൽ… Read More ›
നിഴൽ
പൊട്ടിയ ഹൃദയവും, അപൂര്‍ണ്ണമായ ഒരു നിഴലും,പിന്നെ ആഴങ്ങളിലേക്ക് വീഴുന്ന ഒരാത്മാവും പേറിഅവന്‍ നിന്നു….സമയം….. എല്ലാത്തിനും സാക്ഷിയാവുന്ന സമയം, അതും അവന്റെ മുന്നില്‍ കൂടി അവനെ പേറാതെ കടന്നു പോയി.. സ്വന്തം നിഴലിനെ പോലും, അപൂര്‍ണ്ണമെങ്കിലും അവനില്‍ നിന്നും അകറ്റുന്നഅസ്തമിക്കുന്ന സൂര്യനെ നോക്കി അവന്‍ നിന്നുഅവനറിയുന്നതിനു മുന്‍പ് രാത്രിയുടെ സ്നേഹശൂന്യമായകൈകളിലേക്ക് അവന്‍ വഴുതി വീണിരുന്നു… അവന്‍ ചുറ്റും… Read More ›