രാത്രിയിൽ നിന്നും ചന്ദ്രനെഅടർത്തിയെടുത്ത് പകുതി കടിച്ച്തിരിച്ച് വീണ്ടും അവിടെ തന്നെ വയ്ക്കും… എന്നിട്ട് ബാക്കി നിന്ന നിലവിൽ അര വരെ മുങ്ങി കയറിയിട്ട് ആരും കാണാതെ തിരിച്ചു വന്ന് കിടക്കും… വർഷങ്ങളായിട്ടുള്ള പതിവാണ്…അടുത്ത രാത്രി വീണ്ടും വൃത്താകൃതിയിൽ വന്ന് നിൽക്കുംവീണ്ടും അടർത്തും വീണ്ടും കടിക്കുംവീണ്ടും തിരിച്ചു വയ്ക്കും… ഇന്നലെ പുറത്തിറങ്ങിയപ്പോൾചന്ദ്രനെ കാണാനില്ല…കുറെ പരതി…. കണ്ടില്ല… ചന്ദ്രനെ… Read More ›
Malayalam Poems
കോമഡി മനിതൻ NPM2023 26/30
ചിലരങ്ങനെയാണ്…ഒന്നും പറയില്ല… പറയേണ്ട ആവശ്യമില്ലഅവരോട് പറഞ്ഞിട്ടും കാര്യമില്ല മനുഷ്യൻ… വല്ലാത്തൊരു വിചിത്ര ജീവി തന്നെഎവിടെയും തൊടാതെ എന്നാൽ എവിടെയൊക്കെയോ പറ്റി പിടിച്ച്കഴിയുന്ന ഒന്ന്…. പറ്റിച്ച് പിടിക്കപ്പെട്ട് എന്നും പറയാം ഒരു മാധ്യമ സാമൂഹ്യ മാധ്യമ ഭാഷയിൽ സ്വന്തം മണ്ടത്തരം കണ്ടിട്ടും ഒരു കൂസലുമില്ലാത്തവരാണ്നമ്മൾ മനുഷ്യർ അറിയാം പക്ഷെ ഒന്നും ചെയ്യില്ലഎന്തെങ്കിലും ചെയ്യുക എന്നത് പ്രയാസമാണ്മെസിയും തോൽക്കുമോ… Read More ›
ജീവനോടെ…. NPM2023 23/30
അങ്ങനെ അത് തീരുമാനിക്കപ്പെട്ടുഅവർ വാതിലുകൾ അടച്ചു കുറ്റിയിട്ടുജനാലകളും അടച്ചു… ശബ്ദമുണ്ടാക്കാതെ…ആ ഇടുങ്ങിയ മുറിയിൽഅവർ കാത്തിരുന്നു..ആരെയും കാത്തിരിക്കുകയല്ല… ആരും വരാതിരിക്കാൻ…കാതൊർത്തിരിക്കുക… ഓരോ ചെറിയ ശബ്ദവുംഒരു മരണ മണി ആയിരിക്കാം…ചെറിയ കുട്ടികളും ശബ്ദിക്കാതെ കാത്തിരുന്നു…കൂട്ടികളെപ്പോൾ കരഞ്ഞു തുടങ്ങുംഎന്നവർ ഭയപ്പെട്ടു… മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിൽ… അങ്ങനെ… ഇതൊരു സ്വപ്നമാവണെഎന്നവരിൽ പലരും ആഗ്രഹിച്ചു…. പക്ഷെ സ്വപ്നങ്ങൾ വേണമെങ്കിൽഅവർക്ക് ഉറങ്ങാൻ കഴിയണംഭയമില്ലാതെ…. അതുവരെ ശ്വാസം അടക്കിയിരിക്കണംജീവനോടെ കാത്തിരിക്കണം !!! -പഹയൻ-
വൃദ്ധനും രണ്ടു വരികളും NPM2023 21/30
മെലിഞ്ഞൊരു വൃദ്ധനായിരുന്നുകൈയ്യിൽ കറുത്തൊരു ബ്രീഫ്‌കേസുമുണ്ട്കൈത്തണ്ടയിൽ വാച്ചില്ലഎകിലും സമയമായ പോലെകാറിനടുത്തേക്ക് നടന്നു ഒരുവട്ടം പിന്നിലെ മോട്ടൽ ഒന്ന് നോക്കിമുഖത്ത് വികാരങ്ങൾ ഒന്നുമില്ലമെല്ലെ കാറിന്റെ വാതിൽ തുറന്നു അയാൾ കാർ സ്റ്റാർട്ട് ചെയ്തില്ലകണ്ണടച്ച് അവിടെ ഇരുന്നുഎന്തോ കാത്തിരിക്കുകയായിരുന്നുഅല്ലെങ്കിൽ ചിന്തിക്കുന്നുഅതുമല്ലെങ്കിൽ സമയമായിട്ടില്ല അയാൾ ബ്രീഫ്‌കേസ് തുറന്നുഒരു പാക്കറ്റ് പുറത്തെടുത്തുഅത് പതുക്കെ തുറന്നു മടിയിൽ വച്ചു പാക്കറ്റിൽ നിന്നുമൊരു കടലാസെടുത്തുഅതിലേക്ക് നോക്കിയിരുന്നുവായിക്കുകയാവാം……. Read More ›
ഒരു ലേശം പുച്ഛം NPM2023 18/30
നല്ല മനസ്സുകളെ നശിപ്പിക്കുന്നഒളിഞ്ഞു കിടക്കുന്നൊരു വിദ്വെഷമുണ്ട്ഈ ലോകത്ത്… തീർത്തും ശാന്തരായ ആളുകൾ അലറി കൊണ്ട് ഓടി നടന്ന്ചിന്തിക്കാൻ കഴിയാത്ത ഭീകരതചെയ്യുന്നത്…. ഓരോ തവണയും നമ്മൾ ആശ്ചര്യപ്പെടുംഅത്ഭുതപ്പെടും… ടീവിയിലും സാമൂഹ്യ മാധ്യമങ്ങളിലുംചർച്ചിക്കും… ഛർദിക്കും…. അലറി തിമിർക്കുംആരെയൊക്കെയോ പഴിചാരും….നമ്മളെ ഒഴിച്ച്… എത്രയെത്ര കുറ്റങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട് ലോകത്തിലെ നല്ല മനസ്സുകൾനമ്മൾക്ക് കാര്യങ്ങൾ വ്യക്തമാവാൻ ? നമ്മളും ഇതിനൊക്കെ തീർത്തും പ്രാപ്തരാണെന്ന് ആത്മാർത്ഥമായി മനസ്സിലാക്കാൻ…? മനുഷ്യന്റെ ചരിത്രത്തിലേക്ക്… Read More ›
കവിതകളെ കുറിച്ചൊരു ഗവിത NPM2023 17/30
ജനനം…സന്തോഷത്തിന്റെ നിമിഷമാണ്മരണംവേദനാജനകമാണ് ഒന്നും എഴുതാൻ തയ്യാറല്ലാത്ത ഒരാളുടെവാതിലിൽ അത് വന്ന് മുട്ടുമ്പോഴാണ്ഒരു കവിത സംഭവിക്കുന്നത്…. കവിത എല്ലാവർക്കുമുള്ളതല്ലഅത് നിങ്ങളുടെ വയറ് നിറയ്ക്കില്ലഅത് കവിയെ പോലും പോറ്റില്ല…. പക്ഷെ അത് കവിയെ രക്ഷിക്കുംനിത്യനാശത്തിൽ നിന്ന്രക്ഷിക്കുമോ..? അറിയില്ല…രക്ഷിക്കുമായിരിക്കും…. ഇപ്പോൾ ആർക്കും കവിതകൾ വേണ്ടഅവർക്ക് സമയമില്ല എന്നാൽ ഒറ്റക്കിരിക്കുമ്പോൾഅവരവരുടെ ചിന്തകളിൽ ഒറ്റപ്പെട്ടു പോകുമ്പോൾ ഒരു കവിതയുടെ മായാജാലം അറിയും.. ചിന്തകളുടെ വലിയൊരു… Read More ›
വരി വരിയായി നിൽക്കുക NPM2023 13/30
അവിടെ ഒരു നീണ്ട നിരയുണ്ട്പുതിയൊരു വരിയാണെന്ന് തോന്നുന്നു.എനിക്കറിയാവുന്ന ആരുമില്ല പരിചിതമായ ചില മുഖങ്ങളുണ്ട്അതൊരു പ്രശ്നമല്ലഎന്നെ അവർക്ക് പരിചയമില്ല. ഇതെന്റെ ആറാമത്തെ വരിയാണ്മറ്റഞ്ചെണ്ണം ഇതിനെക്കാൾ ചെറുതായിരുന്നുഒരു പക്ഷെ എനിക്ക് തോന്നുന്നതാവംഭൂതകാലം എപ്പോഴും അങ്ങനെയല്ലേവർത്തമാനത്തിന്റെ പുകമറയിൽ. ഞങ്ങൾക്ക് മറ്റൊന്നും ചെയ്യാനില്ലവരികളിൽ അങ്ങനെ നിൽക്കുക, കാത്തിരിക്കുക… രസകരമായ സംഭവം അതല്ലഞങ്ങൾ ഇതിനായി ജനിച്ചതു പോലെയാണ്വരികൾ, വരികൾ, പിന്നെയും കൂടുതൽ വരികൾ ആദ്യം രണ്ട്… Read More ›
എന്റെ ശവപ്പെട്ടി പണിയുന്നയാൾ NPM2023 12/30
ഇന്നലെ ഞാൻ എന്റെ ശവപ്പെട്ടി കാണാൻ പോയിശവപ്പെട്ടികൾ വിൽക്കുന്ന ആളെ കണ്ടുവളരെ ശാന്തനായ നല്ലൊരു മനുഷ്യൻഅയാൾക്ക് മൂന്ന് കുട്ടികളുണ്ട് ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചുംഞാൻ അയാളോട് സംസാരിച്ചുഅയാൾ ഒന്നും മിണ്ടിയില്ലമുഴുവൻ സമയവും എന്നെ നോക്കിയിരുന്നുഅളവെടുക്കുന്ന പോലെ. അയാളുടെ കണ്ണുകളിൽ നിർവികാരമായിരുന്നുപക്ഷെ അതിൽ ഒരു സ്നേഹവും ഞാൻ കണ്ടുഒരാൾ നമ്മുടെ ജീവിതത്തിന്റെഭാഗമാവാൻ പോവുമ്പോൾഅവരുടെ കണ്ണുകളിൽ കാണുന്ന സ്നേഹം… Read More ›
ഒരു മനുഷ്യനാവാൻ NPM2023 11/30
ചില കാര്യങ്ങൾ വലിയ അന്യായമാണ് ഇഷ്ടമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നത്…അതിൽ കഴിവുണ്ടെങ്കിൽ പോലും. കഴിവുള്ളത് മാത്രം ചെയ്ത്, തീർന്നു പോകുന്ന എത്രയെത്ര ജീവിതങ്ങൾ. ഇഷ്ടമുള്ളതെല്ലാം ചെയ്തു നോക്കണംഅതിൽ കഴിവൊന്നുമില്ലെങ്കിലുംകഴിവല്ല ഇഷ്ടമല്ലേ സന്തോഷം? ഇത് കൊണ്ട് ജീവിക്കാൻ കഴിയുമെന്നല്ല. കഴിവിന് മാത്രമേ ലോകത്ത് പ്രതിഫലമുള്ളു ഇഷ്ടാനിഷ്ടങ്ങൾക്കില്ല. പിന്നെന്തിന് ഇഷ്ടമുള്ളത് ചെയ്യണം? പൂർണ്ണത നേടാനൊരു ശ്രമം …അതിരുകൾ തൊട്ടറിയാൻ അവ തിരുത്തിയെഴുതാൻഅറിയാത്തയിടങ്ങൾ അടുത്തറിയാൻ ഒന്നും ബാക്കി… Read More ›
ജീവിതം പോലെ ഒന്ന് NPM2023 10/30
തെറ്റായ ഒരു വാക്കിന്റെയും എല്ലാം തികഞ്ഞൊരു വാചകത്തിന്റെയും ഈടായിൽ അവിടെയാണ് ജീവൻ കിടന്ന് പിടയുന്നത് അവിടെയാണ് എല്ലാ ജീവിതങ്ങളും ആഗ്രഹിക്കുന്നതെന്തും ആകാനുള്ള സ്വാതന്ത്ര്യംലോകത്തിലെ എല്ലാ സാധ്യതകളും കൈപ്പറ്റാൻ തെറ്റായ വാക്ക് ശരിക്കും തെറ്റല്ലഅത് ആദ്യത്തെ വാക്ക് മാത്രമാണ്വാക്കേതെന്ന് ആർക്കും അറിയില്ലഅങ്ങനൊന്നുണ്ടോ എന്നും ആർക്കും അറിയില്ല ഒരു ആദ്യ വാക്ക് ഉണ്ടാകണം എന്നവർ കരുതുന്നുഒരു വാചകം ഉണ്ടെങ്കിൽ ഒരു വാക്ക് വേണ്ടേ?.എല്ലാതെങ്ങനെ ഇത്… Read More ›