365 Days Writing Project

41/365 മടക്കിയ വസ്ത്രങ്ങളും അലക്കിയ മനുഷ്യനും

വായിക്കണം എന്നുണ്ടെങ്കിലും വായിച്ചു തീർക്കാൻ കഴിയാത്തത്ര പുസ്തകങ്ങൾ… കാണണം എന്നാഗ്രഹം ഉണ്ടെങ്കിലും കാണാൻ കഴിയാത്തത്ര സിനിമകളും ദൃശ്യങ്ങളും സ്ഥലങ്ങളും…. പരിചയപ്പെടാനും കൂടെയിരുന്നു സൊറ പറയാനുമൊക്കെ എവിടെ നിന്ന് സമയമുണ്ടാക്കും എന്ന് വിഷമിച്ച് മനസ്സിൽ മിന്നിമാറി പോകുന്ന എത്രയെത്ര മുഖങ്ങൾ… സമയം… അതൊരു വല്ലാത്ത സംഭവം തന്നെയാണ്… കൈയ്യിൽ എത്രയുണ്ട് എന്നൊരു ഉറപ്പുമില്ലാതിരുന്നിട്ടും എന്തൊക്കെ കാര്യങ്ങളാണ് പ്ലാൻ… Read More ›

40/365 ബഹള ലോകം

നിങ്ങൾക്ക് എപ്പോഴെങ്കിലും ജീവിതം ഒരു ബഹളമായി തോന്നാറുണ്ടോ..? എനിക്ക് പതിവുണ്ട്. ഇടയ്ക്ക് ഞാനാണ് ആ ബഹളം മുഴുവൻ ഉണ്ടാക്കുന്നത്. ഇടയ്ക്ക് ഞാൻ ഒരു ശബ്ദം പോലുമുണ്ടാക്കുന്നില്ല. ഇടയ്ക്ക് ബഹളം വയ്ക്കാൻ ശ്രമിച്ചിട്ട് പറ്റാതെ പോകുന്നതാണ്… മറ്റു ചില സമയത്ത് ഞാൻ മനപ്പൂർവ്വം ഒരു നിശബ്ദത അനുഭവിക്കുകയാണ്. എന്റെ ചുറ്റും ആളുകൾ ബഹളം വച്ച് കൊണ്ടിരിക്കുന്നു. അതിന്റെ… Read More ›

39/365 ഫേസ്ബുക്കും സമയവും പുസ്തകവും

ഫെസ്ബുക്ക് ഫീഡിൽ നെഗറ്റീവ് വാർത്തകൾ കാണുമ്പോൾ ആ പ്രൊഫൈൽ തന്നെ അൺഫോളോ ചെയ്യുകയും അല്ലെങ്കിൽ ആ പോസ്റ്റ്‌ ഹൈഡ് ചെയ്യുകയും ചെയ്താണ് കഴിഞ്ഞ ദിവസങ്ങൾ നടന്നു വന്നത്..  അത് പോലെ എനിക്ക് പോസ്റ്റ്‌ ചെയ്യാൻ തോന്നിയ ചില പോസ്റ്റുകൾക്ക് ഞാൻ സ്വയം ഏർപ്പെടുത്തിയ ഒരു ‘negative check’ നടത്തിയപ്പോൾ ആ പോസ്റ്റുകൾ ഒന്നും ‌ ചെയ്യരുത്… Read More ›

38/365 ഒരു നെഗറ്റിവിറ്റി ചെക്ക്

സാമൂഹ്യ മാധ്യമങ്ങളിൽ ചെയ്യുന്ന എല്ലാ പോസ്റ്റുകൾക്കും ഒരു ‘Negativity Check’ നടത്തണം എന്ന് തീരുമാനിച്ചു… ഇന്ന്… ഇപ്പോൾ തീരുമാനിച്ചതാണ്… അത് എന്റെ ജീവിതത്തിൽ ഗുണങ്ങൾ ഉണ്ടാവും… സമൂഹത്തിൽ ഞാനായിട്ട് ഉണ്ടാക്കുന്ന ദോഷങ്ങൾ കുറയും എന്നുമുള്ള വിശ്വാസത്തിലാണ്.. എനിക്ക് ഗുണം കൂടുക എന്നാൽ ലൈക്ക് കൂടുക എന്നതല്ല… മാനസികമായി സംതൃപ്തി നൽകുക… സമയം ലാഭിക്കുക എന്നൊക്കെയാണ്.. ഇന്ന്… Read More ›

37/365 2025 ഏപ്രിലിൽ എന്താവും

ഇന്നലെ തൊട്ട് ആളുകൾ മമ്മുക്കയുടെ പടവും ഇട്ട് മനുഷ്യന് ഇല്ലാത്ത കോംപ്ലക്സ് ഉണ്ടാക്കി രസിക്കുകയാണ്… അപ്പോഴാണ് ഉഷ എന്റെ 21 വർഷം മുൻപത്തെ ഒരു പടം അയച്ചു തരുന്നത്…   ഞാൻ അതേ പോസിൽ ഒരു ഫോട്ടം പിടിച്ചു… പിന്നെ അതിനപ്പുറം 2025 എന്നെഴുതി ഒരു ചോദ്യചിഹ്നവും വച്ചു.. 21 വർഷം ഒരു മനുഷ്യനെ എന്തൊക്കെ… Read More ›

36/365 വോട്ട് ചെയ്യലൊക്കെ കഴിയുമ്പോൾ

വോട്ട് ചെയ്യലൊക്കെ കഴിയുമ്പോൾ എന്താണ് ആളുകളുടെ മനസ്സിൽ ഉണ്ടാവുക. മത്സരിക്കുന്നവർ അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവർ വോട്ടർമാരായി മാത്രം ഒരു ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി വരികളിൽ നിന്ന് അവരവരുടെ ഉത്തരവാദിത്വം നിറവേറ്റിയവർ. എന്താണ് അവരുടെയൊക്കെ മനസ്സുകളിൽ ഇപ്പോൾ. നമ്മൾക്കൊക്കെ പല ആശയങ്ങളാണ് അത് പലപ്പോഴും പരസ്പര വിരുദ്ധവുമാണ്. അത് നമ്മളിൽ ഒരാളെ നല്ലതും മറ്റൊരാളെ മോശവുമാക്കുന്നുണ്ടോ?  ചില… Read More ›

35/365 തിരഞ്ഞെടുപ്പ് ഗോഷ്ടികൾ

ഒരു ജനാധിപത്യ രാജ്യത്തിൽ തിരഞ്ഞെടുപ്പ് സമയത്തെ ചർച്ചകളിൽ മതവും ജാതിയും ഒക്കെ വിഷയമാവുന്നത് എന്ത് കൊണ്ടാവും…  വോട്ട് ചെയ്യുക ജയിക്കുക എന്നത് നമ്മുടെ ആളുകൾക്ക് ഗുണമുണ്ടാവാനും നമ്മുടെ ആളുകളുടെ ഭരണത്തിലെ അംഗബലം കൂട്ടാനുമാണ് എന്നുള്ള തോന്നലാവുമോ…?  നമ്മുടെ ആളുകൾക്ക് അംഗബലം കുറഞ്ഞാൽ നമ്മുടെ ആളുകളുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെടില്ല എന്ന് തോന്നുന്നത് കൊണ്ടാവുമൊ…? നമ്മൾ ഒന്ന്… നിങ്ങൾ… Read More ›

34/365 പഹയൻ എന്ന പേര്

‘പഹയൻ’ എന്ന പേര് പലർക്കും അറിയാം… എന്റെ ശരിക്കുള്ള പേര് അറിയാത്തവരും ഉണ്ട്… ‘പഹയൻ‘ എന്ന പേര് ചിലപ്പോൾ ഒരു ബാധ്യതയായി തോന്നാറുണ്ട്… ഒരു തമാശയിൽ തുടങ്ങി താങ്ങാൻ കഴിയാത്ത ഒരു ജീവിത യഥാർഥ്യമായി മാറിയ പോലെ 😂 ഒരു വ്യക്തി എന്ന രീതിയിൽ നമ്മളെല്ലാം പലതുമാണ്.. ഒരു പേരിലേക്ക് ചുരുങ്ങുക എന്നത് ഒരു വേദനയാണ്….. Read More ›

33/365 ഒന്നിലും വലിയ അർത്ഥമില്ല !

ഇതിലൊന്നും വലിയ അർത്ഥമില്ല… ഒക്കെ നമ്മൾക്ക് തോന്നുന്നതാണ്..  അപ്പോൾ ചിലര് ചോദിക്കും എന്തിന്റെ കാര്യമാണ് ഈ പറയുന്നത് എന്ന്. അങ്ങനെ ഒന്നിന്റെ കാര്യമാണെങ്കിൽ പറയാം. ഇത് എല്ലാം അങ്ങനെയല്ലേ.. എന്തൊക്കെ കാര്യങ്ങളിൽ അർത്ഥമില്ല എന്ന് കരുതുമ്പോൾ നമ്മൾ അത്ഭുതപ്പെടും…  “എല്ലാം താരതമ്യങ്ങളുടെ ചിലവിലാണ് നിലനിൽക്കുന്നത് തന്നെ… ഒറ്റക്ക് അതിന് അർത്ഥവുമില്ല അസ്തിത്വവുമില്ല…” “ഇപ്പോഴും എന്തിനെ കുറിച്ചാണ്… Read More ›

32/365 ഒത്തുചേരലും വേർപിരിയലും

പല ഒത്തുചേരലുകളുടെയും ഭാഗമായി ലോകത്തിന്റെ നാനാ ഭാഗത്തുള്ള സുഹൃത്തുക്കളെ വിളിക്കുകയും കൂടെ ആരെങ്കിലും ഈ ONV വരികൾ ചൊല്ലുകയും ചെയ്യാറുണ്ട്… ഒരു പതിവാണ്… വേര്‍പിരിയുവാന്‍ മാത്രമൊന്നിച്ചു കൂടി നാം വേദനകള്‍ പങ്കുവെക്കുന്നു ഈ വേദനകള്‍ ഏറ്റുവാങ്ങുന്നു കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നു കവിതയുടെ ലഹരി നുകരുന്നു…കൊച്ചുസുഖദുഃഖ മഞ്ചാടിമണികള്‍ ചേര്‍ത്തുവെച്ചു പല്ലാങ്കുഴി കളിക്കുന്നു വിരിയുന്നു കൊഴിയുന്നു യാമങ്ങള്‍ നമ്മളും… Read More ›