39/365 ഫേസ്ബുക്കും സമയവും പുസ്തകവും

ഫെസ്ബുക്ക് ഫീഡിൽ നെഗറ്റീവ് വാർത്തകൾ കാണുമ്പോൾ ആ പ്രൊഫൈൽ തന്നെ അൺഫോളോ ചെയ്യുകയും അല്ലെങ്കിൽ ആ പോസ്റ്റ്‌ ഹൈഡ് ചെയ്യുകയും ചെയ്താണ് കഴിഞ്ഞ ദിവസങ്ങൾ നടന്നു വന്നത്.. 

അത് പോലെ എനിക്ക് പോസ്റ്റ്‌ ചെയ്യാൻ തോന്നിയ ചില പോസ്റ്റുകൾക്ക് ഞാൻ സ്വയം ഏർപ്പെടുത്തിയ ഒരു ‘negative check’ നടത്തിയപ്പോൾ ആ പോസ്റ്റുകൾ ഒന്നും ‌ ചെയ്യരുത് എന്ന തീരുമാനത്തിലും എത്തി.. 

അങ്ങനെ ഫെസ്ബുക്ക് നോട്ടിഫിക്കേഷനിൽ സ്വാതവേ ഉണ്ടാവാറുള്ള ഉത്സവ പ്രതീതി അങ്ങ് പോയി കിട്ടി…

ഫെസ്ബുക്ക് ഉപയോഗിക്കുന്നത് വഴി എനിക്ക് നഷ്ടപ്പെട്ടു എന്ന് ഞാൻ കരുതുന്ന പരസ്പര ബഹുമാനം എന്ന കഴിവ് ചെറുതായി തിരിച്ചു കിട്ടുന്നുമുണ്ട് എന്നൊരു തോന്നൽ… 😂

കൂടാതെ കൂടുതൽ സമയം പുസ്തകം വായിക്കാനും പഠിക്കാനും ഒക്കെ കിട്ടിയിട്ടുണ്ട് എന്നും ഒരു തോന്നൽ…

ഈ മൂന്ന് ദിവസത്തിനുള്ളിൽ ഫ്രാൻസിസ് നേറോണയുടെ മഞ്ഞ പുസ്തകവും ടിഡി രാമകൃഷ്ണന്റെ അന്ധർ ബാധിരർ മൂകരും മതിയാവോളം ഭക്ഷിച്ചു…

ഇനി കഞ്ചാവാണ് അടുത്തത് 😂 

കൂടെ ലിസ്റ്റിൽ കിടക്കുന്നത് ‘Third Millennium Thinking’ ‘Determined‘ എന്നീ രണ്ടു പുസ്തകങ്ങൾ.. രണ്ടും ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമായ പ്രമേയങ്ങൾ…

പുസ്തകങ്ങളുടെ വിശേഷങ്ങൾ സമയം കിട്ടുമ്പോൾ Vayanalokam യൂട്യൂബ് ചാനലിൽ കൊടുക്കാം 🙏 

സ്നേഹം 🥰
പഹയൻ



Categories: 365 Days Writing Project

Tags: , ,

Leave a comment