താഴേക്ക് ഇറങ്ങി ചെല്ലണം
എന്നാണവർ പറയുന്നത്…
എന്നാലേ ശരിക്ക് കാണുകയുള്ളു എന്ന്
ഇതാദ്യമായി കേൾക്കുകയാണ്
എന്നായി ഞാൻ..
അൻപത് വർഷത്തിന് മുകളിലായി
ഈ ലോകത്ത് വന്നിട്ട്
ചെറുപ്പം മുതൽ കേൾക്കുന്നത്
ഇതിന്റെ വിപരീതമാണ്…
മുകളിലേക്ക് കയറി വാ
എന്നാൽ നന്നായി കാണാം എന്നാണ്..
ഞാൻ പഠിച്ച കാഴ്ച്ച പുരാണം
ചിലപ്പോൾ മുകളിലും താഴെയും ഉണ്ടാവും
കാണാനുള്ള കാഴ്ച്ചകൾ..
എല്ലാവരും മുകളിലേക്ക് കയറണം
എന്നത് ആര് തീരുമാനിച്ചു…
മുകളിലെ കാഴ്ച്ചകൾ കൂടുതൽ നല്ലതാണോ?
അതോ….
മുകളിൽ നിന്നും താഴോട്ട് നോക്കണോ..
കാഴ്ചകളിലെ വലിപ്പ ചെറുപ്പം
ഒരു സമൂഹത്തിന്റെ പ്രശ്നമാണ്..
അത് മനുഷ്യന്റേതുമായി തീരുന്നു….
താഴെയുള്ള കാഴ്ച്ചകൾ മോശമെന്ന പോലെ
കാഴ്ച്ചകളുടെ ഭാഗമാവണം എന്നുണ്ടെങ്കിൽ
താഴേക്ക് പോയെ മതിയാവു…
എനിക്കതാണിഷ്ടം…
കാഴ്ചകളുടെ ഭാഗമാവണം…
ഒറ്റപ്പെടാൻ മുകളിലാണ് നല്ലത്
എല്ലാവരും കൂടുതൽ മുകളിലേക്ക്
കണ്ണും നട്ടിരിക്കയല്ലേ…
കയറ്റത്തിന് ഒരിക്കലും ഒരു അന്തമില്ലല്ലോ…
ചാവണ വരെ കയറുക തന്നെ….
നിങ്ങൾ കയറിക്കോ…
ഞാൻ ഇവിടെ താഴെ നിന്നോളാം…
ഇതിന്റെ രസം
ഒന്ന് വേറെ തന്നെയാണ്…
കാഴ്ചയല്ല… വാഴ്ച്ചയാണ്
എനിക്കിവിടം…
നിങ്ങൾ കയറിക്കോ…
വീഴ്ച്ചകൾ ഇല്ലാതെ കാഴ്ച്ചകൾ രസിക്കു….
നിങ്ങൾ വളരെ ഉയരത്തിലെത്തി…
ഇനി എന്നെ കാണില്ല..
ഓൾ ദി ബെസ്റ്റ് !!!!
-പഹയൻ-
Categories: കവിത, Malayalam Poems, Uncategorized
Leave a Reply