Uncategorized

Trending വാർത്തകളുടെ വൈകിയ പ്രതികരണം – Pahayan Media Malayalam Podcast

ഒരു മാസം മുൻപ് ഞാൻ എനിക്ക് ഒരു സ്വയം പ്രഖ്യാപിത വിലക്കേർപ്പെടുത്തി. കേരളത്തിൽ ട്രെൻഡിങ് ആവുന്ന വിഷയങ്ങളിലും വാർത്തകളിലും ഒരു 48 മണിക്കൂർ കഴിഞ്ഞിട്ടേ പ്രതികരിക്കുള്ളൂ എന്ന്. അതിന്റെ അടിസ്ഥാനത്തിൽ പല വിഷയങ്ങളും പ്രതികരണ പ്രസക്തി നേടാതെയും പോയി. എനിക്കിലും ചില കാര്യങ്ങളിൽ എനിക്ക് പറയാനുള്ള അഭിപ്രായത്തിന് ആ വിഷയത്തിന്റെ trending life കഴിഞ്ഞും പ്രസക്തിയുണ്ട്… Read More ›

ചന്ദ്രനെ കടിച്ചവൻ NPM2023 28/30

രാത്രിയിൽ നിന്നും ചന്ദ്രനെഅടർത്തിയെടുത്ത് പകുതി കടിച്ച്തിരിച്ച് വീണ്ടും അവിടെ തന്നെ വയ്ക്കും… എന്നിട്ട് ബാക്കി നിന്ന നിലവിൽ അര വരെ മുങ്ങി കയറിയിട്ട് ആരും കാണാതെ തിരിച്ചു വന്ന് കിടക്കും… വർഷങ്ങളായിട്ടുള്ള പതിവാണ്…അടുത്ത രാത്രി വീണ്ടും വൃത്താകൃതിയിൽ വന്ന് നിൽക്കുംവീണ്ടും അടർത്തും വീണ്ടും കടിക്കുംവീണ്ടും തിരിച്ചു വയ്ക്കും… ഇന്നലെ പുറത്തിറങ്ങിയപ്പോൾചന്ദ്രനെ കാണാനില്ല…കുറെ പരതി…. കണ്ടില്ല… ചന്ദ്രനെ… Read More ›

മുകളിലത്തെ കാഴ്ച്ചകൾ NPM2023 25/30

താഴേക്ക് ഇറങ്ങി ചെല്ലണംഎന്നാണവർ പറയുന്നത്…എന്നാലേ ശരിക്ക് കാണുകയുള്ളു എന്ന് ഇതാദ്യമായി കേൾക്കുകയാണ്എന്നായി ഞാൻ.. അൻപത് വർഷത്തിന് മുകളിലായിഈ ലോകത്ത് വന്നിട്ട്ചെറുപ്പം മുതൽ കേൾക്കുന്നത് ഇതിന്റെ വിപരീതമാണ്… മുകളിലേക്ക് കയറി വാഎന്നാൽ നന്നായി കാണാം എന്നാണ്..ഞാൻ പഠിച്ച കാഴ്ച്ച പുരാണം ചിലപ്പോൾ മുകളിലും താഴെയും ഉണ്ടാവുംകാണാനുള്ള കാഴ്ച്ചകൾ.. എല്ലാവരും മുകളിലേക്ക് കയറണംഎന്നത് ആര് തീരുമാനിച്ചു…മുകളിലെ കാഴ്ച്ചകൾ കൂടുതൽ നല്ലതാണോ?… Read More ›

സമയത്തിന്റെ പ്രതിഫലനം NPM2023 14/30

സമയമുണ്ട്….ഞങ്ങളും ഇവിടെയുണ്ട്ഞങ്ങൾ ഇല്ലാതാവുമ്പോഴുംസമയം അവിടെ തന്നെയുണ്ടാവും ഒരു കായലിൽ…. വെള്ളത്തിൽ…  അനേകം മുഖങ്ങളുടെ പ്രതിഫലനംഅവയ്ക്കിടയിൽ ഞാനുമുണ്ടോ ?ഇല്ല…. ഞാനില്ല ഞാനൊരു പ്രതിബിംബമല്ലല്ലോ ജീവനുള്ള രൂപമല്ലെ…?  വെള്ളത്തിലേക്ക് മെല്ലെ കാലെടുത്തു വച്ചുപ്രതിഫലനങ്ങളിൽ ഞാനില്ലായിരിക്കാംകായലിന്റെ ആഴത്തിലെവിടെയെങ്കിലും ഉണ്ടാവാംവരൾച്ച കാലത്ത് മാത്രം തല പുറത്തിടുന്നചെറിയ പാറകൾക്കും കല്ലുകൾക്കും ഒപ്പം ആഴം കുറവാണ് വീണ്ടും മുന്നോട്ട് നടന്നുകാലുകൾക്ക് പരിചിതമായൊരു സ്പർശംആഴത്തിലുള്ള ഓർമ്മകളിൽ എവിടെയോമറന്നുപോയൊരില പോലെ… Read More ›

ജീവിതം പോലെ ഒന്ന് NPM2023 10/30

തെറ്റായ ഒരു വാക്കിന്റെയും എല്ലാം തികഞ്ഞൊരു വാചകത്തിന്റെയും ഈടായിൽ അവിടെയാണ് ജീവൻ കിടന്ന് പിടയുന്നത് അവിടെയാണ് എല്ലാ ജീവിതങ്ങളും  ആഗ്രഹിക്കുന്നതെന്തും ആകാനുള്ള സ്വാതന്ത്ര്യംലോകത്തിലെ എല്ലാ സാധ്യതകളും കൈപ്പറ്റാൻ തെറ്റായ വാക്ക് ശരിക്കും തെറ്റല്ലഅത് ആദ്യത്തെ വാക്ക് മാത്രമാണ്വാക്കേതെന്ന് ആർക്കും അറിയില്ലഅങ്ങനൊന്നുണ്ടോ എന്നും ആർക്കും അറിയില്ല ഒരു ആദ്യ വാക്ക് ഉണ്ടാകണം എന്നവർ കരുതുന്നുഒരു വാചകം ഉണ്ടെങ്കിൽ ഒരു വാക്ക് വേണ്ടേ?.എല്ലാതെങ്ങനെ ഇത്… Read More ›

എന്താണീ ഗവിത? NPM2023 8/30

ഒരു ബ്ലാങ്ക് സ്ക്രീനിൽ ടൈപ്പ് ചെയ്യാൻ തുടങ്ങുന്നുമനസ്സും തീർത്തും ശൂന്യമാണ് ആദ്യത്തെ വാക്ക് ടൈപ്പ് ചെയ്യുമ്പോൾഒരു പേന ടോർച്ചിലെ വെളിച്ചം പോലൊന്ന് അനന്തതയിൽ പോയി ഇല്ലാതാവുന്നൊന്ന്അതും പിടിച്ചു കയറും… അവിടെ നിന്നാണ് രണ്ടാമത്തെ വാക്ക് കിട്ടുന്നത്പിന്നെ മൂന്നാമത്തേതും.. അങ്ങനെ പോവും.. മുൻകൂട്ടി പറയാനാവാത്ത മനോഹരമായ ഒരു പ്രക്രിയ എവിടേക്കാണ് കൊണ്ടു പോകുന്നത്..? അറിയില്ല….പൂർത്തിയാവുന്നത് നല്ലതാവുമോ…? അതും പ്രസക്തമല്ല…. ലക്ഷ്യസ്ഥാനം മനോഹരമാണോ…? അതും ചിന്തിക്കുന്നില്ല… പ്രക്രിയയിൽ മാത്രമാണ്… Read More ›

അശക്തരാവു…..

ഏകാന്തത കടിക്കില്ലത്രേ കൊല്ലുകയെ ഉള്ളു.ഒരു ദിവസം 15 സിഗരറ്റ് വലിക്കുന്ന പോലെപുകവലിക്കാർ  എണ്ണത്തിൽ 15 കൂടി ചേർക്കുകപുകവലിക്കാത്തർ വലി നിർത്തിയിട്ടില്ല രസകരമായൊരു സമയം തന്നെ ഗുയ്സ്ആയിരക്കണക്കിന് ഓൺലൈൻ ബന്ധങ്ങൾഉള്ളിൽ ഏകാന്തത മാത്രം കൂട്ട്  മലര് ! തുറന്നും പറയില്ല… ആരോടും പറയില്ല ഏകാന്തതതക്ക് ശിക്ഷയില്ല ഹേ ഏകാന്തത തന്നെയാണ് ശിക്ഷ ഏകാന്തതയുടെ പ്രത്യേകത എന്താണെന്നറിയോ? നമ്മൾ മാത്രം ഏകരെന്ന തോന്നൽ ആൾക്കൂട്ടത്തിനിടയിൽ ഒറ്റയ്ക്കങ്ങനെ… Read More ›

ഒരു പുതിയ ഇല NPM2023 4/30

ഒരു പുതിയ ഇല കൊഴിയുന്നുഒരു മരത്തിൽ നിന്നുമല്ല,ഒരു ജീവനിൽ നിന്നുംഒരു കാടല്ല, ഒരു കുടുംബംഒരു ജീവൻ….. കൊഴിഞ്ഞ ഇലകൾഅടയാളങ്ങൾ ബാക്കി വയ്ക്കാറില്ലഅവർ മരങ്ങളെ തള്ളിപ്പറയാറില്ല. പൊഴിഞ്ഞു പോകുന്ന ജീവനുകൾകുടുംബത്തെ തള്ളിപ്പറയാറില്ലമറവിയിലേക്കുള്ള അവയുടെ  ഊഴം കാത്തു കിടക്കുകയാണ് പതിവ് -വിനോദ്-

വരുന്നുണ്ട് വീണ്ടും

വരുന്നുണ്ട് വീണ്ടും…മറന്നു പോയ അതെ വഴികളിലേക്ക്കണ്ടുമുട്ടാൻ മാത്രമല്ല…ഒരു പ്രഭാതം പോലും മുടങ്ങാതെഒരുമിച്ചെഴുന്നേറ്റ് ആ നഷ്ടനിമിഷങ്ങളെ മുഴുവൻ അനുഭവിക്കാൻ വരുന്നുണ്ട് വീണ്ടും…അറിവുകൾ മുറിഞ്ഞില്ലാതായ അതെ ഇടങ്ങളിലേക്ക്.പഠിക്കാൻ മാത്രമല്ല…ഒരദ്ധ്യായം പോലും മുടങ്ങാതെവീണ്ടും വായിച്ചു കേൾക്കാനായി. വരുന്നുണ്ട് വീണ്ടും…കിനാവുകൾ ഉണർന്നിരിക്കുന്ന ആ നിറങ്ങളിലേക്ക്.കാണുവാൻ മാത്രമല്ല…നിറച്ചു വച്ച ഗ്ലാസ്സുകളിൽ നിന്നുംതുളുമ്പാതെ ഒരിറ്റു നുകരാൻ…..

എങ്ങനെ ഒരു നല്ല ടീമംഗം ആവുന്നു..

നമ്മൾ പലപ്പോഴും ഒരു ടീമിന്റെ ഭാഗമാകും. individual contributers ഇല്ലെന്നല്ല… പക്ഷെ നേരിട്ടും അല്ലാതെയും നമ്മൾ ടീമുകളുടെ കൂടെയോ അതിന്റെ ഭാഗമായോ പ്രവർത്തിക്കേണ്ടതായി വരും. അത് സമൂഹത്തിലും ജോലിയിലും കുടുംബത്തിലും ഒക്കെ അങ്ങനെ തന്നെയാണ്. എല്ലാം അറിയുന്നവരാണ് എന്ന ഭാവമുള്ളവർക്കും പലയിടത്തും മറ്റുള്ളവരുടെ സഹായം വേണം. നല്ല വിവരമുള്ളവരെല്ലാം നല്ല ടീം അംഗങ്ങൾ ആവണമെന്നില്ല. ഏതൊരു… Read More ›