ചിലരങ്ങനെയാണ്…
ഒന്നും പറയില്ല… പറയേണ്ട ആവശ്യമില്ല
അവരോട് പറഞ്ഞിട്ടും കാര്യമില്ല
മനുഷ്യൻ…
വല്ലാത്തൊരു വിചിത്ര ജീവി തന്നെ
എവിടെയും തൊടാതെ
എന്നാൽ എവിടെയൊക്കെയോ പറ്റി പിടിച്ച്
കഴിയുന്ന ഒന്ന്….
പറ്റിച്ച് പിടിക്കപ്പെട്ട് എന്നും പറയാം
ഒരു മാധ്യമ സാമൂഹ്യ മാധ്യമ ഭാഷയിൽ
സ്വന്തം മണ്ടത്തരം കണ്ടിട്ടും
ഒരു കൂസലുമില്ലാത്തവരാണ്
നമ്മൾ മനുഷ്യർ
അറിയാം പക്ഷെ ഒന്നും ചെയ്യില്ല
എന്തെങ്കിലും ചെയ്യുക എന്നത് പ്രയാസമാണ്
മെസിയും തോൽക്കുമോ എന്ന പേടിയും കൂടി
ഒരു വല്ലാത്ത കോമഡിയാണ് നമ്മൾ മനുഷ്യർ
എനിക്കിലും ഒന്നുണ്ട്…
വേണമെങ്കിൽ തിരുത്താനും
ചുറ്റുപാടുകളെ മാറ്റാനും
എന്നും കഴിവുള്ള ജീവിയുമാണ്..
പവർഫുൾ ബട്ട് യൂസ്ലെസ്സ്
എന്നും ഇടയ്ക്ക് തോന്നാം….
മനുഷ്യനാവണം എന്ന് പറയുന്നു…
ആര്…?
മനുഷ്യർ തന്നെ….
മൃഗങ്ങൾക്ക് വായിക്കാനും അറിയില്ല
നമ്മുടെ ഭാഷയും അറിയില്ല
ഇല്ലെങ്കിൽ ചിരിച്ച് ചിരിച്ച് ചത്തേനെ…
മനുഷ്യനാവണം എന്ന് പറയുന്നു…
ആര്…?
മനുഷ്യർ തന്നെ….
ഓരോ കോമഡി തന്നെ
-പഹയൻ-
Categories: കവിത, Malayalam Poems
Leave a Reply