തെറ്റായ ഒരു വാക്കിന്റെയും
എല്ലാം തികഞ്ഞൊരു വാചകത്തിന്റെയും ഈടായിൽ
അവിടെയാണ് ജീവൻ കിടന്ന് പിടയുന്നത്
അവിടെയാണ് എല്ലാ ജീവിതങ്ങളും
ആഗ്രഹിക്കുന്നതെന്തും ആകാനുള്ള സ്വാതന്ത്ര്യം
ലോകത്തിലെ എല്ലാ സാധ്യതകളും കൈപ്പറ്റാൻ
തെറ്റായ വാക്ക് ശരിക്കും തെറ്റല്ല
അത് ആദ്യത്തെ വാക്ക് മാത്രമാണ്
വാക്കേതെന്ന് ആർക്കും അറിയില്ല
അങ്ങനൊന്നുണ്ടോ എന്നും ആർക്കും അറിയില്ല
ഒരു ആദ്യ വാക്ക് ഉണ്ടാകണം
എന്നവർ കരുതുന്നു
ഒരു വാചകം ഉണ്ടെങ്കിൽ ഒരു വാക്ക് വേണ്ടേ?.
എല്ലാതെങ്ങനെ ഇത് സംഭവിക്കും
അത് മാത്രമല്ല പ്രശ്നം
പ്രശ്നം ജീവനിൽ തന്നെയാണ്
അത് ശരിക്കും നിലവിലുണ്ടെന്ന് നമ്മൾ കരുതുന്നു.
അത് ഒരു ഭാവന മാത്രമായിരിക്കുമെങ്കിലോ
സാധ്യതകളുടെ ഒരു ഭാവന
എല്ലാം തികഞ്ഞൊരു വാചകം
ഒരു തെറ്റായ വാക്ക്
ഞാനും, നീയും, മറ്റെല്ലാവരും.
ചിരിക്കാൻ മറന്നു പോയ ഒരു തമാശ പോലെ
-പഹയൻ-
Categories: കവിത, Uncategorized
Leave a Reply