ലോകത്ത്, ഒരിക്കലും….
ഒരു നിമിഷം പോലും നഷ്ടപ്പെടുന്നില്ല.
എല്ലാത്തിനും ഒരു കഥയുണ്ട്….
എല്ലാ കഥകൾക്കും ഒരവാസനവുമുണ്ട്…
ചില ആഘാതങ്ങൾ വളരെ ചെറുതാണ്,
എല്ലാം മറന്നും അവഗണിക്കപ്പെട്ടും പോകുന്നു
എങ്കിലും അവ നമുക്ക് ചുറ്റും നിലനിൽക്കുന്നു
ചോദ്യങ്ങളായി, രീതികളായി, അറിവായി, അറിവില്ലായ്മയായി
ഒരു ലക്ഷ്യമില്ലെന്ന് പലരും ആശങ്കപ്പെടുന്നു
അവരെ കൊണ്ട് പ്രയോജനമില്ലെന്ന് വിഷമിക്കുന്നു
എന്നിട്ടും എത്രയോ മാറ്റങ്ങൾക്കവർ കാരണമാവുന്നു
അറിയാതിരിക്കുന്നതിൽ ഒരു തെറ്റുമില്ല
ഒന്നുമറിയാതെ ഒഴുക്കിന്റെ ഭാഗമാവുന്നതിലും പ്രശ്നമില്ല
ഇടയ്ക്കൊന്ന് ഒരല്പം നിർത്തി ചുറ്റും കണ്ണോടിച്ച്
ചിന്തിക്കണം എന്ന് മാത്രം…
ചുറ്റും ഒരുപാട് യാത്രകളുണ്ട്…
വേണമെങ്കിൽ അതിന്റെ ഒന്നിന്റെ ഭാഗമാവാം…
അല്ലെങ്കിൽ ഒന്നിലും കൂടാതെ മാറി നിൽക്കാം..
ഒഴുക്കുകളിൽ വെറുമൊരു തുള്ളിയായി മാറാം.
അല്ലെങ്കിൽ നമ്മൾക്ക് തന്നെയൊരു യാത്രയാവാം
ആർക്കും കൂടെ ചേരാൻ കഴിയാത്ത
ഒന്നിലും ഭാഗമാവാതെ
എന്നാൽ എല്ലാത്തിലും ചേർന്നുള്ള
ഒരു ലക്ഷ്യമില്ലാത്ത യാത്ര…
ആ യാത്രയും മാറ്റങ്ങൾക്ക് കാരണമാവും
-പഹയൻ-
Categories: കവിത
Leave a Reply