ചില കാര്യങ്ങൾ വലിയ അന്യായമാണ്
ഇഷ്ടമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നത്…
അതിൽ കഴിവുണ്ടെങ്കിൽ പോലും.
കഴിവുള്ളത് മാത്രം ചെയ്ത്,
തീർന്നു പോകുന്ന എത്രയെത്ര ജീവിതങ്ങൾ.
ഇഷ്ടമുള്ളതെല്ലാം ചെയ്തു നോക്കണം
അതിൽ കഴിവൊന്നുമില്ലെങ്കിലും
കഴിവല്ല ഇഷ്ടമല്ലേ സന്തോഷം?
ഇത് കൊണ്ട് ജീവിക്കാൻ കഴിയുമെന്നല്ല.
കഴിവിന് മാത്രമേ ലോകത്ത് പ്രതിഫലമുള്ളു
ഇഷ്ടാനിഷ്ടങ്ങൾക്കില്ല.
പിന്നെന്തിന് ഇഷ്ടമുള്ളത് ചെയ്യണം?
പൂർണ്ണത നേടാനൊരു ശ്രമം …
അതിരുകൾ തൊട്ടറിയാൻ
അവ തിരുത്തിയെഴുതാൻ
അറിയാത്തയിടങ്ങൾ അടുത്തറിയാൻ
ഒന്നും ബാക്കി വയ്ക്കാതെ ജീവിച്ചു തീരാൻ. .
ഈ ലോകത്ത് നിന്നും
മഹത്തായ സ്വീകാര്യതയൊന്നും അന്വേഷിക്കരുത്
അതിന് ലോകം പ്രാപ്തമല്ല
അപൂർണ്ണതക്കും പൂർണ്ണതക്കും ഇടയിൽ
ഒരു അംഗീകാരത്തിനും അടിപ്പെടാതെ
അങ്ങനെ…. കുറച്ച് കാലം..
ആരുടേയും ഭാഗമാകാം.. ആവണം
ആർക്കും നമ്മുടെയും…
ബലം പ്രയോഗിച്ചല്ല…
സ്വതന്ത്രമായ തീരുമാനങ്ങളിലൂടെ
മനുഷ്യനാകാനുള്ള ഒരു
സ്വതന്ത്ര തിരഞ്ഞെടുപ്പ്
ഒരു നിരന്തര പരിശ്രമം…..
-പഹയൻ-
Categories: കവിത
Leave a Reply