ഇപ്പോൾ നാട്ടിൽ ഭക്ഷണമാണ് വിഷയം…. നമ്മളൊക്കെ ഭക്ഷണത്തിന്റെ കാര്യത്തിൽ ഒന്നാന്തരം കാപട്യക്കാരാണ്… വിശപ്പു മാറി ഇനി കഴിക്കാൻ പറ്റില്ല എന്ന് വരുമ്പോൾ മാത്രം അഭിപ്രായങ്ങൾ വരുന്ന ഭൂലോക കാപട്യക്കാർ.. എന്നാൽ അത് തന്നെയാവട്ടെ ഈയാഴ്ച്ചത്തെ എപ്പിസോഡ്.
നോൺ വെജിറ്റേറിയൻ മലയാളിക്ക് എന്റെ വക ഒരു വെജിറ്റേറിയൻ പോഡ്കാസറ്റ്
കുറേ ആളുകൾക്ക് അവരുടെ ഭക്ഷണ നിബന്ധനകളും വ്യവസ്ഥകളും അറിയാതിടത്തോളം ഉചിതം വെജിറ്റേറിയൻ ഭക്ഷണമാണ് എന്നാണ് എന്റഭിപ്രായം…. അതാണ് എളുപ്പവും… ഇനി നോൺ വെജ് വിളമ്പിയെ തീരു എന്നാണ് വാശിയെങ്കിൽ അത് ഹലാൽ ആവുകയും വേണം…
സംഭവം സിമ്പിളാണ്… കാരണം വെജിറ്റേറിയൻ കഴിക്കില്ല അല്ലെങ്കിൽ ഹലാൽ മ്മക്ക് ഹറാമാണ് എന്ന് പറയുന്നത് ഭൂലോക ഹമുക്കുകളാണ്.. അവരെ കണക്കാക്കേണ്ട കാര്യമില്ല. Let us make it simple and easy.
Categories: Malayalam Podcasts
Leave a Reply