രണ്ടാഴ്ച്ച മുൻപ് വീണ്ടും ഓഫീസിലേക്ക് പോയി തുടങ്ങി… ആദ്യത്തെ ഒരാഴ്ച്ച മാസ്ക്കൊക്കെ വേണമായിരുന്നു… ഇപ്പോൾ ഞങ്ങളുടെ County അതിന്റെ ആവശ്യമില്ല എന്ന് പറഞ്ഞതിനാൽ വേണ്ടവർ ധരിച്ചാൽ മതി…. എന്നാലും കൂടെ കൊണ്ട് നടക്കും… വല്ല മീറ്റിങ്ങിലും നമ്മുടെ കുടെയാരെങ്കിലും മാസ്ക് ധരിച്ചിട്ടുണ്ടെങ്കിൽ അവരോട് ചോദിക്കും നമ്മളും ധരിക്കാണോ എന്ന്… ചിലപ്പോൾ ചോദിക്കാതെ തന്നെ എടുത്ത് ധരിക്കും… just to be considerate…
ഒരാഴ്ച്ച മുഴുവൻ സമയവും മാസ്കിട്ടപ്പോഴാണ് മോനും മോളും സ്കൂളിലും കോളേജിലുമൊക്കെ മുഴുവൻ സമയവും ഇതൊക്കെ ഇട്ടിട്ടല്ലേ എന്നാലോചിച്ചത്… കൂടാതെ മറ്റെത്രയോ പേര്… ഞാനൊക്കെ വീട്ടിൽ നിന്നും ജോലി ചെയ്യുമ്പം എത്ര പേർക്ക് അതിനുള്ള സൗകര്യമില്ലാതിരുന്നിരുന്നു… നമ്മുടെ പ്രിവിലേജ് നമ്മൾ തന്നെ അറിയാതെ പോകുന്നു പലപ്പോഴും…
വീണ്ടും ഓഫീസിൽ പോയി തുടങ്ങിയാൽ പോക്കുവരവിനായിട്ടുള്ള സമയം എവിടുന്ന് കണ്ടെത്തും എന്നായിരുന്നു പേടി… പക്ഷെ പുതിയ ഒരു കമ്പനിയിലേക്ക് മാറിയതിനാൽ അത് സൗകര്യമായി… വീട്ടിൽ നിന്നു 20 മിനുട്ട് ഡ്രൈവേ ഉള്ളു..
പുതിയ മേഖലയാണ്… ഓട്ടോമോട്ടീവ്…. ഒരു ഇലക്ട്രിക്ക് കാറിന്റെ കമ്പനി…. ജോലി അതിന്റെ ഇൻഫോടെയ്ന്മെന്റ് വിഭാഗത്തിലും… രണ്ടും പുതിയ കാര്യങ്ങളാണ് എനിക്ക്… നമ്മുടെ ഏരിയ അജൈൽ സ്ക്രം ആയതിനാൽ ഒരു industry & Technology agnostic സംഭവമാണ്…. ധാരാളം പഠിക്കാനും ഉണ്ട്…. ഏതായാലും നമ്മുടെ സ്കിൽ നിരന്തരം upgrade ചെയ്തു കൊണ്ടിരിക്കണം… അറിയാത്തത് പഠിക്കണം…. പഠിക്കാൻ ശ്രമിക്കുകയെങ്കിലും വേണം… അല്ലെങ്കിൽ കാര്യം കട്ടപൊകയാവും.
ചിട്ടവട്ടങ്ങളിൽ ചെറിയ മാറ്റങ്ങളും വന്നു…. രാവിലെ തന്നെ ഡ്രസ്സും ചെയ്ത് ഇറങ്ങണം… മോനെയും സ്കുളിലാക്കി 8:30 ആവുമ്പോഴേക്കും ഓഫീസിലെത്തും… ഒരു കാപ്പിയുടെ ഫ്ലാസ്ക്കും കൂടെ കരുതും… അവിടുത്തെ കാപ്പിക്ക് ഭയങ്കര കടുപ്പമാണ്… മ്മക്ക് മ്മളെ ഷോറെ ന്നുള്ള ലൈറ്റ് കാപ്പിയാണ് ഇഷ്ടം…
പിന്നെ മീറ്റിങ്ങുകളും കാര്യങ്ങളുമൊക്കെ കഴിഞ്ഞ് ഉച്ചക്ക് കൊണ്ടു വന്ന ശാപ്പാടും കഴിച്ച് നടക്കാനിറങ്ങും ഒരു 30 മിനുട്ട്…. ഭക്ഷണം എപ്പോഴും വീട്ടിൽ നിന്നും കൊണ്ട് പോകുകയാണ് പതിവ്… പണ്ടും.. ഉച്ചക്ക് ഹോട്ടലിൽ പോകലും ഒക്കെ വലിയ സമയ നഷ്ടമാണ്… എന്ത് കഴിക്കണം എന്ന കൺഫ്യൂഷൻ വേറെയും…അധികവും ഒരു സാൻവിച്ചാവും… ഇടക്ക് ചോറും കറിയും കൊണ്ട് പോകും…. അവിടുന്ന് പപ്പടത്തിന് പകരം ഒരു പൊട്ടറ്റോ ചിപ്സും പിടിപ്പിക്കും… പൊടിച്ച് പിടിപ്പിക്കും എന്ന്….
ഉച്ചക്ക് ശേഷം സമയം കിട്ടിയാൽ മൂന്ന് ഘട്ടങ്ങളായി ഒരു 30 മിനുട്ട് കൂടി നടക്കും… രാവിലെയാണ് അല്പം തിരക്ക് തോന്നുന്നത്… എനിക്ക് രാവിലെ അല്പം വിസ്തരിച്ച് മെല്ലെ ദിവസം തുടങ്ങുന്നതാണ് ഇഷ്ടം… അത് കൊണ്ട് ആറു മണി എന്നുള്ളത് ഇപ്പം അഞ്ച് മണിയാക്കി… അതാവുമ്പം…. ഒന്ന് നിവർന്ന് വരാനുള്ള സമയവും… പതിവുള്ള സ്ട്രെച്ചിങ്ങും സൂര്യനമസ്കാരവും ഒക്കെ ചെയ്യും… യോഗ നന്നല്ല എന്ന് ചില യുക്തന്മാരൊക്കെ പറയാറുണ്ട്… എനിക്ക് അതൊരു ശീലമാണ്… ചെയ്തില്ലെങ്കിൽ ഒരു വിമ്മിട്ടവും…. ഗ്യാസിനും ഒരു സമാധാനമുണ്ട്…. അതന്നെ മ്മളെ യുക്തി…
വൈകീട്ട് അഞ്ചരക്ക് ഓഫീസിൽ നിന്നും ഇറങ്ങും… വീട്ടിലെത്തും….. പിന്നെ തിരിഞ്ഞ് കളിച്ച് എന്തെങ്കിലുമൊക്കെ എഴുതി വായിച്ച് കണ്ട് കുടിച്ച് തിന്ന് മിണ്ടിയും പറഞ്ഞും അടുത്ത ദിവസത്തേക്കുള്ള ലഞ്ചും ശരിയാക്കി… ഒരു പത്തരയാവുമ്പം കിടക്കും…. സിമ്പിളായി അങ്ങനെ പോകുന്നു…
തിരക്ക് തുടങ്ങും ഒരു മാസം കഴിഞ്ഞാൽ എന്നാണ് തോന്നുന്നത്….. തിരക്കുണ്ടെങ്കിലും എളുപ്പത്തിൽ കാര്യങ്ങൾ എങ്ങനെ ചെയ്യാം എന്നത് കണ്ടു പിടിക്കണം…. അനാവശ്യമായി ചെയ്യുന്ന കാര്യങ്ങൾ കുറയ്ക്കണം… അജൈലിന്റെ ഒരു തത്വമുണ്ട്… “Simplicity – The Art of Maximizing the work not done”
ന്നാപ്പിന്നെങ്ങന്യാക്കാം!
പഹയൻ
Categories: Articles and Opinions, Uncategorized
Leave a Reply