ബല്ലാത്ത മോട്ടിവിഷം | 2022 വരുമ്പോൾ-5

മോട്ടിവേഷനെ ഞാൻ വിളിക്കുന്നത് മോട്ടിവിഷം എന്നാണ്… ഇന്ന് മോട്ടിവേഷനുകരേ തട്ടി നടക്കാൻ പറ്റാതായിട്ടുണ്ട്… തെറ്റൊന്നുമില്ല… ജീവിതത്തിൽ മറ്റുള്ളവരെ മോട്ടിവേറ്റു ചെയ്യുകയല്ലാതെ വേറെ ഒന്നും ചെയ്തിട്ടില്ലെങ്കിൽ വലിയ കഷ്ടമാണ്..

എനിക്ക് ഇരുപത്ത് നാല് വയസുള്ളപ്പോൾ ബാംഗളൂരിൽ വച്ചാണ് ആദ്യമായി മോട്ടിവേഷണൽ സ്പീച്ച് കേൾക്കുന്നത്… സിഗ് സീഗ്ലർ… ഹാൽ ക്രോസ് എന്നിങ്ങനെയുള്ള പ്രഗത്ഭരുടെ വീഡിയോ വഴി നടത്തുന്നൊരു പ്രോഗ്രാം… ഒരു വർഷത്തേക്ക് അന്ന് 16000 രൂപയായിരുന്നു…

ഞങ്ങളെ മോട്ടിവേറ്റു ചെയ്തിരുന്നത് താജ് ഹോട്ടലിലൊക്കെയായിരുന്നു… എന്റെ കുടെ അന്നുണ്ടായിരുന്നത് പല വലിയ വലിയ കമ്പനികളിലെയും ടോപ് എക്സികയ്യുടീവ്‌സും… ഇൻഫോസിസ്…. അസ്ത്രാ സെനേക്കാ… ഹിമാലയൻ ഡ്രഗ്സ് അങ്ങനെ…. മുപ്പതും നാല്പതും വയസുള്ളവരുടെ ഇടയിൽ ഒരു 24 കാരൻ… ചിന്ന പുള്ളൈ….

ഇത് 1995…. ഇന്ന് 2021…. ജീവിതത്തിൽ ധാരാളം തോൽവികൾ ഏറ്റു വാങ്ങിയിട്ടുണ്ട്… ചില വിജയങ്ങളും… ശബ്ദമുഖരിതമായ പരാജയങ്ങളും നിശബ്ദമായ ചില വിജയങ്ങളും… പക്ഷെ അതല്ല വിഷയം മോട്ടിവിഷമാണ്..

മ്മടെ സമൂഹത്തിൽ ഒരു ടോക്സിക് മോട്ടിവേഷന്റെ പ്രശ്നമുണ്ട്… “നിങ്ങൾ വേണ്ട പെലെ ആഗ്രഹിച്ച് കഴിഞ്ഞാൽ എന്തും കിട്ടും’ എന്നുള്ള ഓരോ ‘മൈ’  പ്രസ്താവനകൾ… ആഗ്രഹിച്ചിട്ട് ഒരു കാര്യവുമില്ല…. അതിന് വേണ്ടി പണിയെടുക്കണം…. അനുഭവം ഗുരു… 
എനിക്ക് ജീവിതത്തിൽ നേടാൻ കഴിയാത്തതൊക്കെ ഞാൻ ആഗ്രഹിക്കാത്തത് കൊണ്ടല്ല…. അതിന് വേണ്ടി പൂർണ്ണ മനസ്സോടെ പ്രയത്നിക്കാത്തത് കൊണ്ടു മാത്രമാണ്… പ്രയത്നിച്ച് കിട്ടാത്തതും ഉണ്ടാകാം… കഴിവില്ലായ്മയെ എന്ത് പറയാൻ…. 

ഏതായാലും ഏതാനും ദിവസങ്ങൾ മുൻപ് ഈ മോട്ടിവേഷനുകൾക്ക് ബദലായി അല്പം മോട്ടിവിഷം കലക്കി കൊടുക്കണമെന്ന് തോന്നി… ഊള ഉത്തരങ്ങളല്ല… ഉത്തരങ്ങളില്ലാത്ത… അല്ലെങ്കിൽ പ്രയത്നിച്ച് ഉത്തരങ്ങൾ കണ്ടെത്തേണ്ട ചോദ്യങ്ങളാണ് മോട്ടിവിഷം….. Life is not that easy… എന്ന മഹത് വചനം  തന്നെ…

നമ്മളുടെ തന്നെ യാത്രയാണ് നമ്മുടെ മോട്ടിവിഷം… നമ്മൾ എന്നെന്നും കാണുന്നവർ… ഇനി മോട്ടിവേഷനും വിഷവും വിഷമസംഹാരിയുമായി വരുന്നവരോട് അവരുടെ ജീവിതാനുഭവം ചോദിക്കുക…. അത് മതി…. Real Life experiences

നമുക്കെല്ലാം മോട്ടിവേറ്റു ചെയ്യാം അന്യോന്യം…. സത്യത്തിൽ ഈ മോട്ടിവേഷൻ എന്ന് കേട്ടാൽ കുരു പൊട്ടും എങ്കിലും #MalayalamMotivation എന്ന് ടാഗ് ചെയ്യും കാരണം അതാണ് ജനങ്ങൾ അന്വേഷിക്കുന്നത്…. പക്ഷെ സത്യത്തിൽ എന്റേത് മുഴുവൻ മോട്ടിവിഷമാണ്… അല്ലെങ്കിൽ മോട്ടിവിഷമം… സംശയങ്ങൾ… ചോദ്യങ്ങൾ… vulnerabilities… 

ഞാൻ മോട്ടിവേഷൻ സ്പീക്കർമാരെ മോശമാക്കുന്നതല്ല… ഞാൻ ഒരു മോട്ടിവേഷൻ സ്പീക്കറല്ല… പക്ഷെ മ്മക്ക് ചില മോട്ടിവിഷവും മോട്ടിവിഷമവും പങ്കു വയ്ക്കാനുണ്ട്…. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി ഇൻസ്റ്റാഗ്രാമിൽ ഒരു മോട്ടിവിഷം സീരീസ് തുടങ്ങി… 30 ദിവസത്തെ പ്രീജക്റ്റാണ്… അതെ അനദർ 30 ഡേ ചലഞ്ച്…

ഇൻസ്റ്റാഗ്രാമിൽ മാത്രമേ ഇപ്പോൾ ഉള്ളു… ഇൻസ്റ്റാഗ്രാമിൽ PahayanMedia എന്ന് സർച്ചിയാൽ മതി… https://www.instagram.com/pahayanmedia/



Categories: Uncategorized

Tags: ,

2 replies

  1. എതിർക്കുന്നവർക്ക് നമ്മൾ തോറ്റ് ഒളിച്ചോടിയതാണെന്ന് തോന്നാം. fb ഒരു വലിയ പ്ലാറ്റ്ഫോം ആണ്.പുതിയ തലമുറയിലെ കുട്ടികൾ മുതൽ ഒരു പാട് പേർ അവിടെ ഉണ്ട്. ചിന്തിയ്ക്കാൻ കഴിയുന്ന നിങ്ങളെപ്പോലുള്ളവർ വിട്ടിട്ട് പോകുമ്പോൾ അവിടെയുള്ള ഭൂരിപക്ഷമായ മതാന്ധന്മാരും, സാമൂഹികമായ കാഴ്ചപ്പാടില്ലാത്തവരും അവരുടെ ബുദ്ധിയെ കീഴടക്കും.
    നമ്മൾ സ്വാർത്ഥരാകുമ്പോഴാണ് സ്വന്തം സമയം, ബന്ധങ്ങൾ എന്നൊക്കെ ചിന്തിച്ച് തുടങ്ങുന്നത്. ഒരാളെയെങ്കിലും ചിന്തകൾക്ക് തീ കൊളുത്തുവാൻ നമുക്ക് സാധിച്ചാൽ അത്രയും മതിയല്ലോ? എല്ലാവരെയും സന്തോഷിപ്പിക്കാൻ ആർക്കും കഴിയില്ല. നമുക്ക് പറയാനുള്ളത് പറയുക, പോവുക. . (എൻ്റെ അഭിപ്രായം ആണ് .തീരുമാനം നിങ്ങളുടെയും ).

    Liked by 1 person

    • അഭിപ്രായത്തിന് നന്ദി… നമ്മൾക്ക് കൂടുതൽ Value Create ചെയ്യാനുള്ള വഴികളാണ് നോക്കേണ്ടത്…. എന്റെ സമയം എന്റെ ബന്ധങ്ങൾ എന്നതൊക്കെ എനിക്ക് വലിയ കാര്യങ്ങളാണ്…. എന്റെ സമയം എനിക്ക് കഴിയുന്ന രീതിയിൽ ശരിയെന്ന് തോന്നുന്നതിന് ചിലവാക്കുന്നു… പിന്നെ സ്വാർത്ഥനല്ല എന്നൊക്കെയുള്ള വാദങ്ങൾ മുന്നോട്ട് വയ്ക്കുന്നുമില്ല…. ചില വഴികൾ നമ്മൾ തിരഞ്ഞെടുത്തത് മുന്നോട്ട് പോകുന്നു… ഫേസ്‌ബുക്ക് എല്ലായിപ്പോഴും ഒരു സമയം കൊല്ലി മാത്രമാകും…. നമ്മൾക്കാണെങ്കിൽ സമയം കുറവും 🙂

      Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: