ചൈനീസ് കവി ബേയ് ഢോയുടെ (Bei Dao born August 2, 1949) ‘ദി ബൗണ്ടറി’ (The Boundary) എന്ന കവിതയുടെ മലയാളം പരിഭാഷ….
‘ദി ബൗണ്ടറി’ (The Boundary)
—————————
എനിക്ക് മറുവശത്തേക്ക് പോകണം
പുഴയിലെ വെള്ളം ആകാശത്തിന്റെ നിറം മാറ്റുന്നു
എന്നെയും മാറ്റുന്നു
ഞാൻ ഒഴുക്കിലാണ്
എന്റെ നിഴൽ മിന്നലേറ്റ ഒരു മരം കണക്കെ
പുഴയോരത്ത് നിൽപ്പുണ്ട്
എനിക്ക് മറുവശത്തേക്ക് പോകണം
മറുവശത്ത് മരങ്ങൾക്കിടയിൽ നിന്നും
ഒരു തടി കൊണ്ടുണ്ടാക്കിയ പ്രാവ്
ഒറ്റക്കിരുന്ന് പേടിച്ചുവിറച്ച് എന്റെ നേരെ പറന്നു വരുന്നു
-ബേയ് ഢോ-
പരിഭാഷ മർത്ത്യൻ
Categories: Malayalam translation
Leave a Reply