ജാപ്പനീസ് കവി യമബെ നോ അകാഹിതോയുടെ ( Yamabe no Akahito 724–736) ഒരു വാക്കാ (Waka) കവിത പരിഭാഷപ്പെടുത്തുന്നു. വാക്കാ (Waka) ഒരു തരം ജാപ്പനീസ് കവിതയാണ്..
സ്വർഗ്ഗവും ഭൂമിയും:
അവർ പിരിഞ്ഞ സമയം തൊട്ട്,
ദിവ്യത്വം വെളിപ്പെടുത്തി,
വിസ്മയത്തിന്റെ പരമോന്നതയിൽ എത്തി,
സുറുകയിൽ നിൽപ്പുണ്ട്
ഫ്യൂജിയുടെ ഏറ്റവും ഉയരത്തിലുള്ള കൊടുമുടി
സ്വർഗ്ഗത്തിന്റെ മൈതാനം
ദൂരെയുള്ള ഒരു കാഴ്ച്ച നോക്കുമ്പോൾ
സഞ്ചരിക്കുന്ന സൂര്യൻ
വെളിച്ചം മൂടിയിരിക്കുന്നു
ചന്ദ്രൻ തിളങ്ങുന്നുണ്ട്
പക്ഷെ വെളിച്ചം കാണാതെ പോകുന്നു
വെള്ള മേഘങ്ങളും
അടുത്ത് കൂടി നീങ്ങുമ്പോൾ ചുരുങ്ങുന്നു
അന്തമില്ലാതെ
മഞ്ഞ് പെയ്യുന്നു:
ഒരു വായിൽ നിന്നും മറുവായിലേക്ക് വാക്ക് നീങ്ങുന്നു
സഞ്ചരിച്ചും സംസാരിച്ചും
ഫ്യൂജിയുടെ ഏറ്റവും ഉയരത്തിലുള്ള കൊടുമുടിയിലൂടെ.
-യമബെ നോ അകാഹിതോ-
പരിഭാഷ – മർത്ത്യൻ
Categories: Malayalam translation
Leave a Reply