ആഞ്ജിയ ക്രൊഗിന്റെ ‘നീതർ ഫാമിലി നോർ ഫ്രണ്ട്സ്’

സൗത്ത് ആഫ്രിക്കൻ കവയിത്രി ആഞ്ജിയ ക്രൊഗിന്റെ (Antjie Krog born 23 October 1952) ‘നീതർ ഫാമിലി ഓർ ഫ്രണ്ട്സ്’ (Neither family nor friends) എന്ന കവിതയുടെ മലയാളം പരിഭാഷ

‘നീതർ ഫാമിലി നോർ ഫ്രണ്ട്സ്’ (Neither family nor friends)
——————————-

ഇന്നെല്ലാം മരിച്ചവരിലൂടെയാണ് എന്നോട് സംസാരിക്കുന്നത്…
നിന്റെ എളുപ്പത്തില്‍ പൊട്ടുന്ന എല്ലുകളുടെ കേട്ട്കൂട്ടം…
ഞാനേറ്റവും കൂടുതൽ കാലം പ്രണയിച്ച എന്റെ പ്രിയതമ
ഇന്ന് ഒറ്റക്ക് ആർക്കോ വേണ്ടി കാത്തിരുന്ന് നഷ്ടപ്പെട്ട് മെലിഞ്ഞ് എവിടെയോ കിടക്കുന്നു..

ഞാൻ ഇന്ന് എന്തെന്നില്ലാത്ത പോലെ ഉണർന്നിരിക്കുകയാണ്..
എങ്കിലും പൂർണ്ണമായും ഇല്ലാതായി തീർന്നിരിക്കുന്നു.
നീ മാത്രമേ എനിക്കുണ്ടായിരുന്നുള്ളു എന്റെ
മരണമടഞ്ഞ ജീവനെ,

തണുത്ത് വിറച്ച് ഒറ്റക്ക് അതെന്റെ വാരിയെല്ലുകള്‍ക്ക് പിന്നിലുണ്ട്
‘ആഫ്രിക്ക’ എന്നെ കൊണ്ട് എല്ലാം കൈവെടിയിച്ചു…
വളരെ ഇരുട്ടാണ്…
എല്ലാം പ്രതീക്ഷയറ്റതാണ്…
മൃദുവായ പ്രിയപ്പെട്ട ധിക്കാരി
ഞാൻ തീർത്തും ഇല്ലാതായി തീർന്നിരിക്കുന്നു
എന്റെ അവസാന തൊലിയിലേക്ക്
ഞാൻ ഇന്ന് പിന്മാറുന്നു

-ആഞ്ജിയ ക്രൊഗ്-
പരിഭാഷ – മർത്ത്യൻCategories: Malayalam translation

Tags: , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: