നമ്മളോരോരുത്തരും ഒരോ മഹാസംഭവങ്ങളാണ്…

ചില കാര്യങ്ങള്‍ പറയുമ്പം ജനം പറയും…. എന്ത് പൈങ്കിളിയാണ് എന്ന്… അതെന്തോ വലിയൊരു അപരാധമാണെന്ന പോലെ… ബുദ്ധിശൂന്യതയാണ് എന്ന പോലെ…

മറ്റു ചില കാര്യങ്ങളാവുമ്പം വീണ്ടും ആക്ഷേപം…. ബുദ്ധിജീവി ചമയരുത് എന്ന്… ഈ ബുദ്ധി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് പ്രശ്നമാണെന്ന പോലെ… ജനങ്ങളുടെ പോപ്പുലര്‍ അഭിപ്രായങ്ങളില്‍ നിന്നും മാറി ചിന്തിക്കാന്‍ നോക്കുന്നത് ശിക്ഷാര്‍ഹമാണ് എന്നത് പോലെ…

ചിലര്ക്ക് നിലപാടില്ല എന്ന പ്രശ്നം… ചിലര്‍ക്ക് നിലവാരം കുറവെന്ന വിഷമം…

എന്നാല്‍ പിന്നെ ഇങ്ങനെ അകത്തും പുറത്തുമല്ലാതെ ബാലന്‍സ് ചെയ്ത് നില്‍ക്കാം എന്ന് കരുതിയാല്‍ അവിടെയുമുണ്ട് പ്രോബ്ലംസ്… ഏതെങ്കിലും ഒരു ഭാഗത്ത് നിക്ക്, ഇങ്ങനെ ബാലന്‍സ് ചെയ്ത് ആളാവല്ലെ എന്ന്…

മ്മളെ ചിലരുടെ കാര്യം… ഒന്നെങ്കില് ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്… മ്മളെയൊക്കെ ഏതെങ്കിലും വിഭാഗത്തിലെ എക്സ്ട്രീമിലേക്ക് ഉന്തി തള്ളി വിട്ടാലെ ഒരു സമാധാനമാവു എന്ന പോലെ…

We all carry multitudes എന്ന് കേട്ടിട്ടില്ലെ ? നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ ഒരു വ്യക്തിത്വം മാത്രമല്ല… ഒരു ജനക്കൂട്ടം തന്നെയുണ്ട്…. ഒരു സമൂഹം തന്നെ… തമ്മില്‍ കലഹിക്കുന്ന… ഒരുമിക്കുന്ന… പുതുമയും പഴമയുമുള്ള… ഒരു സമൂഹം…

അതായത് ഉത്തമാ ഒരാളും പൂര്‍ണ്ണമായി നല്ലതോ പൂര്‍ണ്ണമായി മോശമോ അല്ല എന്ന് തന്നെ… നമ്മളോരോരുത്തരും ഒരോ മഹാസംഭവങ്ങളാണ് എന്ന് തന്നെ

ഐ ലബ് യൂ ആള്‍ 🥰



Categories: Articles and Opinions

Tags:

Leave a comment