വീണ്ടും ഹൃദയം കണ്ടു… കുഴപ്പമുണ്ടോ..?

ഉഷ നാട്ടിലായിരുന്നു… ചൊവ്വാഴ്ച്ചയാണ് വന്നത്… ആ സമയത്താണ് ഞാന്‍ പ്രണവിന്റെ ഹൃദയം കണ്ടത്… അപ്പോള്‍ അവളോട് പറഞ്ഞതാണ് മ്മക്ക് ഒരുമിച്ച് കാണണം എന്ന്… ഈ വീക്കണ്ട് ഒന്നും കൂടി ഹൃദയം വീണ്ടും…

ഉഷക്ക് റെഡ് വൈനും… ഞാനൊരു Glenmorangie… അതില് ഏത് വേണം എന്നാണ് ജിഞ്ചറിന്റെ സംശയം….

ഞാന്‍ കോളേജ് ക്യാമ്പസ് വിട്ടിട്ട് വര്‍ഷം മുപ്പതാവാറായി… പക്ഷേ ലോകം മൊത്തം ഒരു കോളേജ് ക്യാമ്പസ് ആക്കാനുള്ള ശ്രമമായിരുന്നു ജീവിതം മുഴുവന്‍…

We don’t get old… people just conspire against us… 😜 മ്മക്ക് പ്രായമാവുന്നില്ല എന്ന്… ആളുകള്‍ നമ്മള്‍ക്കെതിരെ നടത്തുന്ന ഒരു ഗൂഢാലോചന മാത്രമാണ് ഇത്…

ഇന്നലെ കണ്‍സന്റിനെ കുറിച്ച് പോസ്റ്റിട്ടപ്പം പലരും ചോദിച്ചു… എന്തിനിതൊക്കെ പറയുന്നു എന്ന്… എന്താണ് ഭാര്യയുടെ അഭിപ്രായം എന്ന്… പിന്നെ അതിന്റെ കൂടെ അവളുടെ നമ്പറും ചോദിച്ച് ചില കണ്‍സന്റോളികള്‍….

ഇവന്മാര്‍ക്കൊക്കെ ബന്ധങ്ങളെ പറ്റി എന്തറിയാം 😀😅

ചില ബന്ധങ്ങള്‍ അങ്ങനെയാണ് തുറന്ന് പറയാം… പേടിക്കണ്ട… മ്മക്ക് പ്രായമായില്ലെങ്കിലും പറ്റുമെങ്കില്‍ ഒരുമിച്ച് വയസ്സാവാം… രണ്ടു പേര്‍ക്കും താങ്ങും തണലുമാവാം എന്നെ ഉള്ളു കമ്മിറ്റുമന്റും കണ്‍സന്റും മാത്രമെ പാടുള്ളു… ജീവിതത്തില്‍

ഒരാളുടെ individuality…. അവരുടെ Natural State of Being… Passion… Dreams… ഇതിനെയൊക്കെ മൂടി വച്ച് കെട്ടിപടുക്കുന്ന ഒരു ജീവിതത്തിലും അര്‍ത്ഥവുമില്ല… എല്ലാം വെറും ചങ്ങലകള്‍ മാത്രം ബന്ധങ്ങളല്ല…

ഇവിടെ എത്തിയത് പൂക്കളും ഇലകളും മാത്രം ചവുട്ടിയല്ല… കല്ലും മുള്ളും ചവുട്ടിയും അന്യോന്യം കുത്തിയും എറിഞ്ഞും ഒക്കെ തന്നെയാണ്…

ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഇത് രണ്ടാം ഊഴമാണ്… the second chance… പക്ഷെ അത് മൊത്തം ശരിയൊന്നുമല്ല… എത്രയെത്ര ബഹളങ്ങള്‍… അന്യോന്യം മനസ്സിലാക്കുന്നതിന്റെ നീറ്റലുകള്‍… മുറിവുകള്‍… പക്ഷെ everything in a relationship should be renegotiable… redreamable… and if we have the heart ❤️ ഹൃദയം it is always redeemable… and anew and blooming….

ഇത് സിനിമക്ക് ഇടക്ക് മോനെ വിളിച്ച് ഫോട്ടോ എടുപ്പിച്ചതാണ്… 🥰 ഇനി ആ സംശയം വേണ്ട… 🤣

രാത്രി ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.. നല്ല ബീഫ് ശീഖ് കബാബ്… പിന്നെ മട്ടണ്‍ ബിരിയാണി… പോരെ ? പിന്നെ ഉഷക്ക് സര്‍പ്പ്രൈസ് ആവട്ടെ എന്ന് കരുതി ഒരു ഓര്‍ഡര്‍ ഗുലാബ് ജാമുനും… Surprise ഒരു മഹാ സംഭവമാണ്…

ഹൃദയം വീണ്ടും കാണുമ്പം ഞാന്‍ ഒരു പ്രണവ് ഫേനാവുന്നു എന്ന് തോന്നുന്നു.. ഫേനെന്ന വാക്ക് ഇഷ്ടമല്ലെങ്കിലും… ചെക്കന്‍ പൊളിയാണ്… He has a spark… whether he wants it or not 🥰

പക്ഷെ വിനീത് ശ്രീനിവാസനാണ് താരം… Every good actor is only as good as the director and the script…

ഓഹ് പിന്നെ ഒന്ന് കൂടി… ഉഷ ഞാന്‍ ഒറ്റക്ക് കണ്ടൊരു സിനിമ ഓളന്നെ പോയി കണ്ടിട്ട് വന്നിട്ടാണ് ഈ ഒരുമിച്ചുള്ള സിനിമ കാണല്‍…

If you have to have a life together then you need a slice of that life alone… if not it is incomplete… 🙏

ന്നാപ്പിന്നങ്ങന്യാക്കാം 😘
പഹയന്‍



Categories: Articles and Opinions, Uncategorized

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: