സോഷ്യൽ മീഡിയ കമന്റുകളും വിമർശനങ്ങളും നമ്മളും | മർത്ത്യലൊകം #22

ഇന്നലെ വിമർശനങ്ങൾക്ക് റിപ്ലൈ ചെയ്യാൻ ഇനി സമയം ചിലവാക്കില്ല എന്ന് പറഞ്ഞപ്പോൾ ചിലരൊക്കെ കമന്റായി വന്നു…

ചിലർ നൽകിയ കുറ്റപത്രം ഇതായിരുന്നു…. “അപ്പോൾ നിങ്ങൾക്ക് വിമർശനങ്ങളെ ഭയമാണ് അത് കൊണ്ടാണ് ഈ തീരുമാനം”… അതിൽ കുഴപ്പമില്ല…. ഫേസ്ബുക്കിൽ പോസിറ്റീവ് കമന്റുകളെക്കാൾ എത്രയോ മടങ്ങ് നെഗറ്റീവ് കമന്റുകൾക്ക് റിപ്ലൈ കൊടുക്കലാണ് പതിവെന്ന് എഴുത്തും വിഡിയോയും ഫോളോ ചെയ്യുന്നവർക്ക് മനസ്സിലാവും..

പക്ഷെ എല്ലാ വിമർശനങ്ങൾക്കും ഒരേ യോഗ്യതയില്ല…

എന്ത് പറഞ്ഞാലും മതവും മത പുസ്തകവും മാത്രം കൊണ്ട് വന്ന് അലക്കുന്ന കൂട്ടരോട്  എന്ത് പറഞ്ഞാലും മനസ്സിലാവില്ല….. കാരണം അവർക്ക് വേണ്ടത് ചർച്ചയല്ല….. ലോകം നമുക്ക് നൽകുന്ന പല അനുഭവങ്ങളിൽ നിന്നും പരിജ്ഞാനങ്ങളിൽ നിന്നും നമ്മൾ മനുഷ്യരെ വിലക്കി നിർത്തുക എന്നതാണ്… ഒരിക്കലും മാറില്ല എന്ന നിശ്ചയം…. വേറൊരു സത്യവും ലോകത്തില്ല എന്നൊക്കെ വിശ്വസിച്ച് പോരുന്ന ചിലർ… പിന്നെ ഒരേ പുസ്തകം 1000 തവണ വായിച്ചവരോട് 200 പുസ്തകങ്ങൾ വെറും ഒരു തവണ മാത്രം വായിച്ചിട്ടുള്ള ഈ പാവം ഞാനെന്ത് പറയാനാണ്…. മാത്രമല്ല ഇവരൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും വേസ്റ്റ് ഓഫ് ടൈം ആണ്… ഇതിൽ മതമേതായാലും അതിന്റെ കണ്ണിൽ കൂടി മാത്രം ലോകത്തെ സങ്കുചിതമായി കാണുന്ന ഒരു വിഭാഗമാണ്… ഇതാണ് പാടെ ഒഴിവാക്കുന്ന ആദ്യത്തെ വിമർശന വിഭാഗം….

അടുത്ത വിഭവം ഒരു വലിയ വിഭാഗമാണ്… ഭക്തർ… ഇന്നതിന്റെ ഭക്തി എന്നൊന്നുമില്ല കാരറ്റും വഴുതിനിങ്ങയും പശുവും കുശുവും മൂത്രവും തുടങ്ങി രാഷ്ട്രീയ സിനിമാ മത ഗുരു ഭക്തർ… അശാസ്ത്രീയ ഭക്തർ…. വാക്സിനേഷൻ വിരോധികൾ… അങ്ങനെ പോവും… എല്ലാവർക്കും പൊട്ടാൻ പ്രായത്തിൽ പലയിനം കുരുക്കളുമുണ്ട്…. ഒരു വീഡിയോ നമ്മൾ പോസ്റ്റ് ചെയ്യുന്പോൾ ഒരു പോസ്റ്റ് എഴുതുന്പോൾ ഒരു കമന്റ് ചെയ്യുന്പോൾ ഒക്കെ കുരു പൊട്ടി ചീറി വരുന്ന ഇനം…. മുൻപ് പറഞ്ഞ മത ടീംസിൽ തെറി പറച്ചിൽ കുറവാണ്…. പക്ഷെ ഈ ഭക്തരുടെ മെയിൻ സംഭവം തെറിയും കുടുംബക്കാരെ പറയലുമാണ്… ഇവറ്റകളെയും ഇഗ്നോർ!!!! പാടെ ഇഗ്നോർ!!!!

ഇനി ഒരു വിഭാഗം ഉണ്ട്…. അവർക്ക് രണ്ടക്ഷരം അല്ലെങ്കിൽ മൂന്നംക്ഷരം മാത്രമേ എഴുത്തറിയുള്ളു… എടാ പോടാ തുടങ്ങി എന്തെങ്കിലും ഒന്ന്…. പിന്നെ കളിയാക്കൽ കൊഞ്ഞനംകുത്തൽ തിരിഞ്ഞ് നിന്ന് വളി വിട്ട് ഓടി മറയൽ എന്നതൊക്കെയാണ് മെയിൻ കലാപരിപാടികൾ… ഇവർക്കൊക്കെ നമ്മൾ റിപ്ലൈ ചെയ്താൽ അവർക്ക് വായിച്ചാൽ മനസ്സിലാവുമോ എന്നറിയാത്തത് കൊണ്ട് എന്തിന് സമയം മെനക്കെടുത്തുന്നു…. ഇതും ചവറ്റു കൊട്ടയിലേക്ക് പോട്ടെ…

ഈ മൂന്ന് വിഭാഗവും ഒരു തരത്തിലും നമുക്കൊരു ഗുണവുമില്ല.. നമുക്ക് എന്ന് പറഞ്ഞാൽ എനിക്കും നിങ്ങൾക്കും ശരാശരി മനുഷ്യർക്കും….. സമയ നഷ്ടമല്ലാതെ…. ഇങ്ങനത്തെ പലരും ഉണ്ട് പേജിൽ….. ഫെക്കന്മാരും അല്ലാത്തവരും…..

അപ്പോൾ പിന്നെ നിങ്ങളുടെ പോസ്റ്റിന് കമന്റ് ചെയ്യുന്ന ആരുമുണ്ടാവില്ലല്ലോ? എന്നും ചിലർക്ക് തോന്നാം… ഇതൊന്നുമല്ലാതെ ഇതിലൊന്നും പെടാത്ത വിഭാഗങ്ങൾ ഉണ്ട്…

ആദ്യം വിമർശന സ്വഭാവമുള്ള കമന്റുകൾ ഇടുന്ന ഒരു വിഭാഗം തന്നെ എടുക്കാം… അവർക്ക് ജയവും തോൽവിയുമല്ല ഒരു സംവാദമാണ് ഈ വിമർശനം…. ആ വിമർശനങ്ങൾക്ക് മാത്രമേ നമ്മൾ യോഗ്യത നൽകേണ്ടതുള്ളൂ… ഇതിൽ മത വിശ്വാസികളുണ്ട് രാഷ്ട്രീയ ചായ്‌വുള്ളവർ ഉണ്ട് ചില ഗുരുക്കളുടെ അനുയായികളുണ്ട് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരുണ്ട് ആത്‌മീയത അന്വേഷിക്കുന്നവരുണ്ട് യുക്തിവാദത്തിന്റെ ശരിതെറ്റുകളുടെ പല പക്ഷത്ത് നിൽക്കുന്നവരുണ്ട്….. പക്ഷെ ഇവർക്കെല്ലാം (അവരുടെ കമന്റുകളിൽ നിന്നും വ്യക്തമാവുന്നു) അവരെ കോർത്തിണക്കുന്ന ചില നന്‍മകളും ഉണ്ട്… മുൻപ് പറഞ്ഞ വിഭാഗങ്ങൾക്ക് ഇല്ലാത്ത ചിലത്….

അതിൽ ഞാൻ വിലമതിക്കുന്ന ചിലതാണ് Humanism (മാനുഷികത്വം), Acceptance to Change (മാറ്റങ്ങളോടുള്ള സ്വീകാര്യത) , Readiness to Learn (പുതിയ അറിവ് നേടാനുള്ള സന്നദ്ധത) , Belief in Conversation and Dialogue (തർക്കങ്ങളെക്കാൾ സംഭാഷണങ്ങളിലും സംവാദങ്ങളിലുമുള്ള വിശ്വാസം)… ഇതൊന്നുമില്ലാത്തവരുമായി ചിലവാക്കാനുള്ളതല്ലല്ലോ നമ്മുടെ വിലപ്പെട്ട സമയം… അത് കൊണ്ട് ഈ വിമർശകരുടെ വിമർശനം എന്നും മ്മക്ക് ഒരു എനെർജിയാണ്…..

ഇനി വിമർശിക്കാതെ ഞാൻ പറയുന്ന പലതും അംഗീകരിക്കുന്ന ഒരു ചെറിയ വിഭാഗമുണ്ട്….പക്ഷെ പലപ്പോഴും വിമർശനങ്ങൾക്ക് കൂടുതൽ റിപ്ലൈ കൊടുത്ത് സമയം കളഞ്ഞ് ഈ വിഭാഗത്തിൽ ഉള്ളവരെ അവഗണിച്ചു എന്നുംതോന്നി പോകുന്നു…. അത് ശരിയല്ല…. കൂടുതൽ നേരം നമ്മെ ഇഷ്ടപ്പെടുന്നവരുടെ കൂടെയല്ലേ നമ്മൾ സമയം ചിലവഴിക്കേണ്ടത്..? അതല്ലെ ന്യായം…

പിന്നെ ഒരിക്കലും കമന്റ് ചെയ്യാത്തതായും എത്രയോ പേരുണ്ട്…. അവർക്കും വേണ്ടിയാണ് ഈ വിഡിയോയും എഴുത്തും ഒക്കെ… ലോകത്തിലുള്ള നെഗറ്റീവ് സംഭവങ്ങളെ മ്മക്ക് ഇല്ലാതാക്കാൻ കഴിയില്ല എല്ലാ ആളുകളും നമ്മൾക്ക് വേണ്ട രീതിയിൽ ആവുകയുമില്ല… പക്ഷെ നമ്മുടെ കയ്യിലുള്ള പരിമിത സമയം ആർക്ക് വേണ്ടി ചിലവാക്കണം എന്നത് നമ്മുടെ തീരുമാനമാണ്… നമ്മുടെ മാത്രം തീരുമാനമാണ്…..

സ്നേഹം!
മർത്ത്യൻ (പഹയൻ)



Categories: Articles and Opinions

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: