എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുമായൊരു സംവാദം | മർത്ത്യലൊകം | #23

ഇന്ന് ലോകത്ത് വിദ്യാഭ്യാസ മേഖലകളിൽ ചർച്ച ചെയ്യപ്പെടുന്നൊരു വിഷയമുണ്ട്… ഇന്ന് പഠിക്കുന്ന വിഷയങ്ങൾ വിദ്യാർത്ഥികളെ നാളേയ്‌ക്കുള്ള ജോലിക്ക് എത്രമാത്രം പ്രാപ്തരാക്കുന്നു എന്ന്…

ഈ ചോദ്യത്തിന്റെ ഉത്തരം കൂടുതൽ ചോദ്യങ്ങൾക്ക് വഴിയൊരുക്കുകയാണ് ചെയ്യാറ്… കാരണം നാളെ എന്തൊക്കെ തരം ജോലികൾ ഉണ്ടാവും എന്നോ അതിന് എന്തൊക്കെ തരം കഴിവുകളും വിദ്യയും വേണ്ടി വരും എന്നോ മുഴുവനായ ധാരണ നമുക്കില്ല എന്നത് തന്നെ… വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയും അതുമായി ബന്ധപ്പെട്ട് കിടക്കുന്ന വ്യവസായ മേഖലയും ഒക്കെ കാരണമാണ്…. പക്ഷെ ഈ മാറ്റങ്ങൾക്ക് വേഗത കൂടുകയല്ലാതെ കുറയുകയില്ല…

അപ്പോൾ ഒരു curriculum പഠിക്കുന്നതിന്റെ കൂടെ മറ്റു പല അറിവുകളും വേണം എന്ന് നമുക്കൂഹിക്കാം…

ഇതിൽ വിദ്യാഭ്യാസ മേഖലയിൽ ഉള്ളവർക്ക് എന്ത് ചെയ്യാൻ കഴിയും… അതിൽ നമുക്കോരോരുത്തർക്കും എന്തെല്ലാം contribute ചെയ്യാൻ കഴിയും എന്നൊക്കെ ആലോചിക്കാറുമുണ്ട്… പക്ഷെ ഇവിടെ അമേരിക്കയിൽ ഇരുന്ന് കൊണ്ട് എങ്ങിനെ നാട്ടിലുള്ള വിദ്യാർത്ഥികളെ പരിചയപ്പെടാനും സംവദിക്കാനും അവരെ അറിയാനും അവർക്ക് അറിവ് പകരാനും കഴിയും എന്നും ചിന്തിക്കാറുണ്ട്…

ഇന്റർനെറ്റും വീഡിയോ കോൺഫെറൻസിന്റെ സാങ്കേതിക വിദ്യകളും ഒക്കെ ഇത്രയും പുരോഗമിച്ച വേളയിൽ ഇതൊരു ബുദ്ധിമുട്ടവരുത്…. പക്ഷെ ഇവിടെ ഇരുന്ന് ഒറ്റക്കാലോചിച്ചിട്ട് ഒരു കാര്യമില്ല… സംസാരിക്കാനും ഐഡിയ ഷെയർ ചെയ്യാനും ആരെങ്കിലും വേണം…

അങ്ങനെയാണ് മൂന്ന് ആഴ്ച മുൻപ് മംഗളം ഗ്രൂപ്പിന്റെ ബിജു വർഗ്ഗീസുമായി സംസാരിക്കുന്നത്…

മുന്പിലേക്കുള്ള വഴികൾ പൂർണ്ണമായും വ്യക്തമല്ലാതെ ഒരു ഊഹം വച്ചാണ് ഈ ലോകം മുഴുവൻ നീങ്ങുന്നത്.. കയ്യിലുള്ള ഡാറ്റ പിന്നെ അതിൽ നിന്നും നമ്മളുടെ പ്രെഡിക്ഷൻ മെത്തേഡ് വച്ച് ഭാവിയെ കുറിച്ചോരു informed സങ്കൽപം… ഇതാണ് ഒരു കണക്കിന് എന്തെങ്കിലും ദിശാബോധം നൽകുന്നത്…. അത് വ്യക്തികളായാലും വിദ്യാഭ്യാസ സ്ഥാപനങ്ങളായാലും കന്പനികളായാലും സർക്കാരുകളായാലും എല്ലാം… ഈ ദിശാബോധ പ്രക്രിയയിൽ ഏറ്റവും ആവശ്യമുള്ള ആറ് കാര്യങ്ങൾ പറയാം.. Get Creative , Readiness to Try , Find a Partner, Discuss an Idea, Do a Trial Run, Get Feedback and move forward.

ബിജുവുമായുണ്ടായ ഒരു മണിക്കൂർ നീണ്ട ഫോൺ സംഭാഷണത്തിൽ കാര്യങ്ങൾ ഏറേ കുറെ എളുപ്പമായി…. മുകളിൽ പറഞ്ഞ ഏഴു കാര്യങ്ങളും ഒരേ സമയത്ത് ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സിൽ തെളിഞ്ഞു….. ഒരു ശ്രമം… പിന്നെ ബിജുവിന്റെ ആ ‘Readiness to Try’ മനോഭാവം കൊണ്ട് ചർച്ച വളരെ വേഗത്തിൽ പുരോഗമിച്ചു…

“നമ്മക്ക് ഉടൻ തന്നെ ഒന്ന് ട്രൈ ചെയ്താലോ?” എന്ന് ബിജു ചോദിച്ചപ്പോൾ…. Find a Partner, Discuss the Idea, Do a Trial Run എന്നീ മൂന്ന് സ്റ്റെപ്പുകളാണ് ഒറ്റയടിക്ക് ഓടിക്കയറാൻ കഴിഞ്ഞത്…

പിന്നെ ഇമെയിലായി CSE വിഭാഗത്തിലെ ഡോക്ടർ വിനോത് വിജയനെ (Dr.Vinoth Vijayan) പരിചയപ്പെടലായി… വിനോതുമായി വീണ്ടും ഒരു ഫോൺ കാൾ…. അവിടെയെല്ലാം ‘ശ്രമം’…. ‘let us give it a try’ എന്നതാണ് കാതലായ പ്രതികരണം…. കൂടെ പുതമയും മാറ്റവും പരീക്ഷണവും ഒക്കെ ഒത്തോരുമിച്ച് വരുന്നു… അങ്ങനെ തിയതിയും തീരുമാനിച്ചു സെപ്റ്റംബർ 19..

ബിജുവുമായി ഓഗസ്റ്റ് 31 സംസാരിച്ച പുതിയൊരു ഐഡിയ സെപ്റ്റംബർ 19ന് ട്രയൽ റൺ ചെയ്യുന്നു…. അതായത് മൂന്നാഴ്ച്ചയിൽ താഴെ….മുൻപ്  ഞാൻ ജോലി ചെയ്തിരുന്ന കന്പനിയുടെ CEO പറയുന്ന ഒരു ഡയലോഗുണ്ട്… “ആലോചിക്കാനും ചർച്ച ചെയ്ത് സമയം കൊല്ലാനും ഒന്നുമുള്ളതല്ല ജീവിതം…. എടുക്കുക കുടിക്കുക മരിക്കുക… അത്രേ ഉള്ളു..” ഐഡിയകൾ എല്ലാം ഒത്ത് ചേരുന്നതിന് വേണ്ടി കാത്ത് വയ്ക്കാനുള്ളതല്ല പക്ഷെ കഴിവതും വേഗം ശ്രമിച്ച് നോക്കാനുള്ളതാണ്…. Trial Run… സത്യത്തിൽ അത് തന്നെയാണ് അജൈൽ മെത്തേഡിന്റെ കാതലായ ഭാവവും….

ഒരു ചെറിയ സമയ ബന്ധിത വേളയിൽ ഒരു പുതിയ ഐഡിയ ശ്രമിച്ച് നോക്കി അതിന്റെ പ്രതികരണം (feedback) എടുത്ത് അതിൽ നിന്നും കൂടുതൽ പഠിക്കുക എന്നിട്ട് മുന്നോട്ട് നീങ്ങുക…. അങ്ങനെ മംഗളം ഗ്രൂപ്പിന്റെ മംഗളം കോളേജ് ഓഫ് എഞ്ചിനീയറിംഗ് CSE വിദ്യാർത്ഥികളുമായി 19 തിയതി Zoom എന്ന അപ്ലിക്കേഷൻ വഴി സംസാരിച്ചു….

എല്ലാവർക്കും കാര്യങ്ങൾ പുതുമയാവുന്പോൾ എല്ലാവർക്കും എല്ലാ നിമിഷവും പഠിക്കാനുള്ള നിമിഷങ്ങളാണ്…. ഒരു മണിക്കൂർ നീണ്ടു നിന്ന സംവാദം…. കുറച്ച് നേരം ഞാൻ സംസാരിച്ചു പിന്നെ അല്പം interactive ആയി…. ആവേശത്തോടിരുന്ന 100 പരം വിദ്യാർത്ഥികളിൽ ചിലരിൽ നിന്നും ചോദ്യങ്ങൾ വന്നു… അതിന് എന്റെ അനുഭവത്തിൽ നിന്നും ഞാൻ ഉത്തരം നൽകി….

വ്യക്തിപരമായി എനിക്ക് വളരെ എനർജി പകർന്നൊരു ഒരു മണിക്കൂറായിരുന്നു അത്…. ഞാൻ കോളേജ് വിട്ടിട്ട് 25 വർഷത്തിലേറെയായി…ലോകത്ത് പലയിടത്തും ജോലിയെടുത്ത് ചുറ്റി തിരിഞ്ഞ് കോർപറേറ്റ് കോറിഡോറുകളിൽ ജീവിച്ച് വീണ്ടും ആ എനെർജിറ്റിക് 22കാരനായത് പോലെ… മാത്രമല്ല എനിക്ക് കോളേജ് കഴിയുന്പോൾ മനസ്സിലുണ്ടായിരുന്ന സ്വപ്നങ്ങളിലേക്ക് ഒന്ന് എത്തി നോക്കാനുള്ള അവസരവുമായിരുന്നു….

എനിക്കും എന്താവണമിരുന്നു….. എന്തായി…. ഇനി എങ്ങോട്ടൊക്കെ പോകാം…. എന്നൊക്കെയുള്ള ചിന്തകൾ…

ലോകം അതിന്റെ എല്ലാ നന്മകളും വെല്ലുവിളികളും അവസരങ്ങളും മുന്നിൽ തുറന്ന് വയ്ക്കുന്നത്  ആവേശത്തോടെ അനുഭവിക്കാനും ഉയരാനും മുന്നേറാനും തയ്യാറായി ഇരിക്കുന്ന 100ൽ പരം വിദ്യാർത്ഥികളുടെ മുന്നിൽ വലിയൊരു creative എനർജിയുണ്ട്…. അതെനിക്ക് നൽകിയതിൽ അവർക്ക് നന്ദിയും അവരുടെ future endeavorsന് എല്ലാ ആശംസകളും….

ഇപ്പോൾ Trial run ഡാറ്റാ കളക്ട് ചെയ്തു കൊണ്ടിരിക്കുന്നു….. പക്ഷെ geographic distance ഒരു വിഷയമല്ല എന്ന് മനസ്സിലായി… ഇനി അടുത്ത സ്റ്റെപ്പുകൾ നോക്കണം… Get feedback and Move forward…….

നമ്മുടെ മനസ്സിലുള്ള പല ഐഡിയകളും trial run ഇല്ലെങ്കിൽ പാഴായി പോകാനിടയുണ്ട്.. അത് കൊണ്ട് ഇതിന് നന്ദി പറയേണ്ടത് ഒരു കാര്യം പറഞ്ഞ് ചെന്ന എനിക്ക് ഇത്രയും receptive ആയൊരു പ്രതികരണവും സഹായവും നൽകിയ ബിജുവിനും വിനോതിനുമാണ്… പിന്നെ എന്നെ ഒരു മണിക്കൂർ കേട്ടതിനും ചോദ്യങ്ങൾ ചോദിച്ച് എന്നെ പലതും പഠിപ്പിച്ച നാളെ ലോകത്തെ നവീകരിക്കാൻ പോകുന്ന ആ ഭാവി എഞ്ചിനീർമാർക്കും…

എന്ത് തന്നെ മുന്നിൽ വന്നാലും ഇതോർക്കുക… സമയം പാഴാക്കാനില്ല… എന്തും ചെറിയ രീതിയിൽ ട്രൈ ചെയ്യാം… Get Creative , Have the Readiness to Try , Find a Partner, Discuss the Idea, Do a Trial Run, Get Feedback and move forward.

സ്നേഹം!
മർത്ത്യൻ (പഹയൻ)Categories: Articles and Opinions

Tags: , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: