40 വയസ്സ് തികയുന്നതിന്റെ ഒരു 100 ദിവസം മുൻപ് ഒരു പ്രോജക്റ്റ് ചെയ്തിരുന്നു… ദിവസവും ഓരോ പുതിയ കാര്യങ്ങൾ ചിന്തിക്കുക… ചെയ്യുക… അതെഴുതുക… ഇംഗ്ലീഷിലായിരുന്നു… ഒരു തരം കൌണ്ട് ഡൌൺ… ഇന്നലെ ‘when’ എന്ന പുസ്തകത്തിനെ കുറിച്ച് പറഞ്ഞപ്പോൾ ഒരു മിഡ്‌പോയിന്റിന്റെ കാര്യം പറഞ്ഞില്ലേ അത് പോലൊന്ന്… midpoint ഒരു അറിവാണ്… എത്തിയെന്നും തീർന്നില്ല എന്നും ഒരേ സമയത്ത് മനസ്സിലാവുന്ന ഒരറിവ്….
ഓർമ്മയുള്ള കഴിഞ്ഞ നാല്പത് വർഷം എങ്ങനെയുണ്ടായിരുന്നു എന്നും വരുന്ന വർഷങ്ങളിലേക്ക് ജീവിക്കാനൊരു ശൈലിയും കണ്ടെത്തുക എന്നതായിരുന്നു പ്ലാൻ…. ഒരു രസകരമായ അനുഭവമായിരുന്നു…. ഇന്നലെ അതിൽ ചിലത് പോയി വായിച്ചു…. ഇവിടെ വായിക്കാം
https://vinodnarayan.com/category/personal/style40/
വർഷങ്ങൾ കടന്ന് പോകുന്പോൾ ചിന്തകളിൽ എത്രകണ്ട് മാറ്റം വന്നിട്ടുണ്ടെന്ന് ഇടക്കൊക്കെ അന്വേഷിക്കുന്നതും ഒരു രസമാണ്…. വിലയിരുത്തനൊന്നുമല്ല…. വെറുതെ…. ചിലപ്പോൾ അന്ന് തുടർച്ചയായി 100 ദിവസം ഒരു പ്രൊജക്റ്റ് പോലെ ചെയ്തത് കൊണ്ടായിരിക്കണം ഈ 30 ഡേ ചലഞ്ചുകളോട് ഒരിഷ്ടം…
‘push yourself out of your comfort zone’ എന്നൊരു പ്രയോഗമുണ്ട്… അതായത് നമ്മൾക്ക് എല്ലാവർക്കും എളുപ്പമുള്ളൊരു comfort zone ഉണ്ട്… ഒന്നും ചെയ്തില്ലെങ്കിൽ അവിടെ തന്നെയിരിക്കും.. നമ്മൾക്കൊക്കെ വ്യത്യസ്ത കംഫർട്ട് സോണുകളാകാം… എനിക്ക് ഒരു കാര്യത്തിൽ കുറെ നേരം ഫോക്കസ് ചെയ്യുക എന്നത് ബുദ്ധിമുട്ടായിരുന്നു… അതിനാൽ പേർസണൽ പ്രൊജെക്ടുകൾ എടുക്കാറില്ലായിരുന്നു…. അതൊന്ന് പൊളിച്ച് കിട്ടാൻ ഇത് സഹായിച്ചു എന്ന് തോന്നുന്നു…
ഇങ്ങനെ നമ്മളുടെ മേൽ നമ്മൾ തന്നെ ചെയ്യുന്ന ചില മാമൂലി (ഒരു ഹിന്ദി വാക്ക് കിടക്കട്ടെ) പരീക്ഷണങ്ങൾ എവിടെയൊക്കെയോ നഷ്ടപ്പെട്ട നമ്മളെ വീണ്ടും കണ്ടെത്താൻ സഹായിക്കും…. ഇതൊക്കെ എനിക്ക് ഒരു വട്ട് വരുന്പോൾ തോന്നുന്നതാണെ…. ജേർണലല്ലേ 🙂
അന്വേഷണങ്ങളിലും പരീക്ഷണങ്ങളിൽ വഴി മുട്ടും നേരം എപ്പോഴോ എഴുതിയതാണ്…
“ചില വരികളുടെ അറ്റത്ത് നിന്ന് അതിലെ വാക്കുകളെ അനാഥമാക്കി ചാടി ചാവുന്ന ഞാൻ അറിയാതെ പോയ അർത്ഥങ്ങൾ അന്വേഷിച്ച്”
ഈ ചിത്രത്തിലെ ഷർട്ട് ഇന്നും ഉപയോഗിക്കുന്നു… മ്മളും വലിയ മാറ്റമൊന്നും ഇല്ലാതെ അതെ കുറവുകളിൽ മരുന്നും പുരട്ടി നടക്കുന്നു…
സ്നേഹം
മർത്ത്യൻ (പഹയൻ)
Categories: Articles and Opinions
Leave a Reply