ങ്ങളെങ്ങനെ ഈ വീഡിയോ പരിപാടി തുടങ്ങി എന്ന് പലരും ചോദിച്ചിട്ടുണ്ട്…. ‘ബല്ലാത്ത പഹയൻ’ എന്ന ഐഡിയ വന്നതിന്റെ inspiration പറയാം… പത്ത് പതിനൊന്ന് വർഷം മുൻപ് 2009ൽ ഞാനൊരു ഷോർട്ട് ഫിലിം ഉണ്ടാക്കി.. അതിന്റെ ഓഡിഷനായി വന്നതായിരുന്നു രാജീവ്… അന്ന് രാജീവ് indori സ്റ്റൈലിൽ ഒരു വീഡിയോ ബ്ലോഗ് നടത്തിയിരുന്നു ഇദ്ദേഹം…. പിന്നെ രാജീവുമായി സൗഹൃദമായി.. ഇടക്കൊക്കെ ഹോളി എന്നിങ്ങനെ ചില പരിപാടിക്ക് കാണും….
അക്കാലത്ത്, പഹയനൊക്കെ ജനിക്കുന്നതിനും മുൻപ് ഞാൻ ഇംഗ്ലീഷിലും മലയാളത്തിലും ബ്ലോഗ് ചെയ്തിരുന്നു… 2014 സമയത്ത് ഇംഗ്ലീഷ് കവിതകൾ വിഡിയോയിൽ വായിച്ചാണ് വീഡിയോ തുടങ്ങിയത്…
ഒരിക്കൽ indriveview എന്ന പേരിൽ ഒരു കാറിൽ ചെയ്യാവുന്ന തരത്തിലുള്ള ഒരു interview ഐഡിയ വന്നു… മനസ്സിൽ ആദ്യം വന്നത് രാജിവായിരുന്നു… അങ്ങനെ ആദ്യം അതൊന്ന് ട്രൈ ചെയ്യാൻ രാജീവിനെ ക്ഷണിച്ചു…. മൂപ്പര് റെഡി…
അന്ന് ആ സംഭാഷണത്തിൽ ഞാൻ രാജിവിനോട് പറഞ്ഞിരുന്നു… എനിക്കും നിങ്ങൾ indori സ്റ്റൈലിൽ വീഡിയോ ചെയ്യുന്ന പോലെ ചെയ്യണം എന്ന്… എന്റെ കോഴിക്കോടൻ സ്റ്റൈലിൽ… അങ്ങനെ തുടങ്ങിയതാണ് ഈ സംഭവം…
അന്ന് രാജീവുമായി ചെയ്ത ഇംഗ്ലീഷ് സൊറപറച്ചിൽ ഇതാ
ഞായറാഴ്ച്ച എത്രയോ വർഷങ്ങൾക്ക് ശേഷം രാജീവിനെ വീണ്ടും കണ്ടു…. മൂന്ന് മണിക്കൂർ കത്തി വച്ചു…വളരെ സന്തോഷം തോന്നി… അന്ന് മൂപ്പര് തന്ന പ്രോത്സാഹനം പിന്നീട് ബല്ലാത്ത പഹയൻ തുടങ്ങുന്നതിൽ ഒരു വലിയ ഘടകമായിരുന്നു….
സ്നേഹം! സ്നേഹം മാത്രം!!
മർത്ത്യൻ (പഹയൻ)
Categories: Articles and Opinions
Leave a Reply