‘ദേവിക്കും ഇലക്ട്രിസിറ്റിയോ…?’ തൂവാനത്തുമ്പികളിലെ ബസ്സ്‌ ഉടമ ബാബു (അലക്സ്) ഇനി ഓർമ്മ മാത്രം

thoovanathumbikal-actor-alex-mathew“മ്മക്ക് ഓരോ നാരങ്ങ വെള്ളം ആയാലോ…. എന്താ…? ആ ചോദ്യം കേട്ടാൽ ഏത് മലയാളീം പറയും ‘എന്താസ്റ്റാ ജയകൃഷ്ണനാവ്വാ…?” പിന്നെ കുറച്ചു നേരം മിണ്ടാതിരിക്കും ഓർമ്മകളിൽ നിന്നും പലതും തിരഞ്ഞ് പിടിക്കും, ചിലത് സിനിമയിലെത് ചിലത് ജീവിതത്തിലെത് എന്നിട്ട് ആരെങ്കിലും പറയും  “അല്ലേ വേണ്ട…. ഒരു ബീറാട്ട് കാച്ച്യാലോ… ? ചൂടത്ത് ബീറാ ബെസ്റ്റ്… എന്താ…?” പിന്നെ അങ്ങിനെ ഒരു ദിവസം…

thoovanathumbikal(1)കഴിഞ്ഞ വർഷമാണ്‌ അവസാനമായി തൂവാനത്തുമ്പികൾ കണ്ടത്… ഇന്ന് വീണ്ടും കണ്ടു…..എന്താ പറയാ….. ഒരു രസാണ്…. കാണണം എന്നില്ല… വെറുതെ ആ ഡയലോഗുകൾ കേട്ടാൽ മതി…. അവിടെയൊക്കെ മ്മള് ള്ളത് പോല്യാണ്….

കൂട്ടത്തിൽ ഒരു കാര്യം അറിഞ്ഞു… സിനിമ കാണുമ്പോൾ ഇന്റർനെറ്റിൽ വായിച്ചു….. മ്മട ബസ്സ്‌ മൊതലാളി  ബാബു…. മ്മട അലക്സേ മരിച്ചു….. ഈ കഴിഞ്ഞ ജൂണ്‍-23ന്.  തൂവാനത്തുമ്പികളിൽ ജയകൃഷ്ണനും ക്ലാരയും കഴിഞ്ഞാൽ ഓർമ്മയിൽ വരുന്നത് അലെക്സാണ്…. ബാബു എന്ന കഥാപാത്രത്തിന്റെ ആ അണ്‍പ്രെടിക്റ്റബിളിറ്റി….

ഈ പോസ്റ്റ് അലക്സിനു സമർപ്പിക്കുന്നു…. ‘ദേവിക്കും ഇലക്ട്രിസിറ്റിയോ…?’

മഴ ഇനി എന്ന് വരും….. വരും എന്നെങ്കിലും വീണ്ടും അടുത്ത വർഷം..? അല്ലെങ്കിൽ അതിനും മുൻപേ….. ക്ലാരക്ക് ആ പ്രാന്തന്റെ ഉണങ്ങാത്ത മുറിവാവാൻ കഴിഞ്ഞു കാണുമോ… ആ മോഹം ആ കൊതി ഇന്നും ബാക്കിയുണ്ടോ…?

-മർത്ത്യൻ-

 

 Categories: Malayalam Movie reviews

Tags: , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: