Malayalam Podcasts

EP-338 മഹാമാരിക്ക് ശേഷം ജോലിയിലേക്കും ജീവിതത്തിലേക്കും

മഹാമാരി കഴിഞ്ഞൊ ഇല്ലേ എന്ന് ചോദിച്ചാൽ തീർന്നു എന്ന് ചിന്തിക്കാനാണ് നമ്മൾക്കൊക്കെ താല്പര്യം.. എന്നാലും ജാഗ്രത ആവശ്യമാണ്… തിരിച്ച് ജോലിയിലേക്കും ജീവിതത്തിലേക്കും പുതിയ നോർമലെങ്കിൽ പുതിയ നോർമൽ എന്ന രീതിയിൽ വരാനുള്ള ആഗ്രഹമായിരുന്നു നമ്മൾക്കെല്ലാം.. പക്ഷെ അതിന് തുനിയുമ്പോൾ ഒരു ചെറിയ ഉത്‌ക്കണ്‌ഠ.. ഒരു പറഞ്ഞറിയിക്കാൻ കഴിയാത്ത വ്യാകുലത…. ഇതാണ് ഈയാഴ്ച്ചത്തെ പോഡ്കാസ്റ്റിന്റെ പ്രമേയം…. കഴിഞ്ഞ ദിവസം… Read More ›

EP-336 സൗഹൃദങ്ങൾ നഷ്ടപ്പെടുമ്പോൾ

ഇന്നത്തെ പോഡ്കാസ്റ്റ് സൗഹൃദങ്ങളെ കുറിച്ചാണ്.. മുൻപ് എന്റെ കോളേജ് കാലത്തെ കുറിച്ചുള്ളൊരു പോഡ്കാസ്റ്റു ചെയ്തപ്പോൾ സൗഹൃദത്തിനായി ഒരു എപ്പിസോഡ് ചെയ്തിരുന്നു.. പക്ഷെ ഇന്ന് സൗഹൃദങ്ങൾ നഷ്ടപ്പെടുന്നതിനെ കുറിച്ചാണ്… എന്തുകൊണ്ടായിരിക്കണം നമ്മുടെ ചില സൗഹൃദങ്ങൾ നഷ്ടപ്പെട്ട് പോകുന്നത്…? അത് എല്ലാവർക്കും സംഭവിക്കുമോ… നമ്മൾക്ക് പ്രായമാവുന്നത് കൊണ്ടാണോ..? അങ്ങനെ പോകുന്ന ചില ചിന്തകൾ. കൂടെ ഈയടുത്ത് വായിച്ച ഗാന്ധിയെ… Read More ›

Ep-335 അഭിനന്ദിക്കാനൊക്കെ എന്താ ഒരു പിശുക്ക്

ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് എനിക്ക് അഭിനന്ദിക്കാനും അനുമോദിക്കാനും ഒക്കെ വലിയ പിശുക്കാണെന്ന്… ചിലരോട് പിശുക്കല്പം കൂടുതലുമാണ്.. അഭിനന്ദിക്കാൻ മാത്രമല്ല… ആരെങ്കിലും അഭിനന്ദിച്ചാൽ എങ്ങനെ തിരിച്ച് പെരുമാറണം എന്നും ഒരു കൺഫ്യുഷനൊക്കെയുണ്ട്.. അതാവട്ടെ ഇന്നത്തെ വിഷയം. പക്ഷെ പല രീതിയിലുമുണ്ടത്. സുഹൃത്തുക്കളോട്, കുടുംബക്കാരോട്, സഹപ്രവർത്തകരോട്, ജീവിതപങ്കാളിയോട്, അപരിചിതരോട് അങ്ങനെ പോകുന്നു. ഈയടുത്ത് ഞാൻ വായിച്ചോരു ലേഖനമാണ് ഈ… Read More ›

Ep-334 അര്‍ത്ഥപൂര്‍ണ്ണമായ സമയം കണ്ടെത്തുന്നത്

കഴിഞ്ഞ വർഷം ഇറങ്ങിയതിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു പുസ്തകമാണ് ഒലിവർ ബർക്ക്മാന്റെ 4000 ആഴ്ച്ചകൾ എന്ന പുസ്തകം… ഒരു മനുഷ്യൻ 80 വർഷം ജീവിച്ചു തീർക്കുന്നത് ഏതാണ്ട് 4000 ആഴ്ച്ചകളാണെന്ന് തന്നെ.  അങ്ങനെ ചിന്തിക്കുമ്പോൾ സമയം ഏറെ വിലപ്പെട്ടതായി തോന്നുന്നത് സ്വാഭാവികം മാത്രം…. പക്ഷെ എങ്ങനെയാണ് അര്‍ത്ഥപൂര്‍ണ്ണമായ സമയം കണ്ടെത്തുന്നത്… ഇന്ന് ചിലതൊക്കെ അര്‍ത്ഥവത്തായി തോന്നാമെങ്കിലും സമയം… Read More ›

EP-330 ഒരു പുതിയ ജോലിയും അതിന്റെ ചിന്തകളും

ഈ പോഡ്കാസ്റ്റിൽ വിഷയം ജോലിയാണ്… പുതിയൊരു ജോലിയിലേക്ക് പ്രവേശിക്കുന്നു…. അപ്പോഴാണ് ചിന്തിച്ചത്… എന്റെ കരിയറിൽ എത്ര തവണ അങ്ങനെ പുതിയ ജോലികളിലേക്ക് പ്രവേശിച്ചു എന്ന്… ഇതൊരവസാനമാവില്ല… ഇനിയും തുടരും… എന്നാൽ ഇന്നത്തെ എപ്പിസോഡിൽ സ്വന്തം കരിയർ ഡയറിയിലെ കുത്തിവരകളിലൂടെ ഒന്ന് സഞ്ചരിച്ച് നോക്കാം…

EP-326 പഠിപ്പിക്കലില്‍ നിന്നും പ്രൈവറ്റിലേക്ക്

ഒരു അദ്ധ്യാപക ജോലിയില്‍ നിന്നും കോര്‍പ്പറേറ്റു ജോലിയിലേക്ക് എങ്ങിനെ മാറാം എന്ന് ചിലര് മെസെജയച്ചു… എനിക്ക് നേരിട്ട് പരിചയമില്ല പക്ഷെ വായിച്ച ചില കാര്യങ്ങളാണ് പോഡ്കാസ്റ്റില്‍ 🙏 

EP-324 മാസ്റ്റേഴ്സ് ഓഫ് സ്കേൽ

ലിങ്ക്ഡിന്റെ സ്ഥാപകനായ റീഡ് ഹോഫ്മാൻ ചെയ്യുന്ന പോഡ്കാസ്റ്റാണ് ‘Masters of Scale’… ആ പോഡ്കാസ്റ്റിനെ ആസ്പദമാക്കി ഈ വർഷം ഇറങ്ങിയ പുസ്തകമാണ് അതെ പേരിലുള്ള… Masters of Scale: Surprising Truths from the World’s Most Successful Entrepreneurs… സംരംഭകരെ കുറിച്ചും അവരുടെ കഥകളും അറിവുകളുമൊക്കെയാണ് ആ പോഡ്‌കാസ്റ്റും ഈ പുസ്തകവും…. വായിച്ചിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു…… Read More ›

EP-322 പുതിയ യുദ്ധമുറകളും നമ്മളും

മുൻപ് ഗുഗിളിൽ പോളിസി അഡ്വൈസറായിരുന്ന ഇപ്പോൾ സ്റ്റാൻഫോർഡിൽ ജോലി ചെയ്യുന്ന ജേക്കബ് ഹെൽബെർഗ് എഴുതിയ പുസ്തകമാണ് ‘The Wires of War’.. യുദ്ധ മുഖം മാറി…. യുദ്ധ രീതികളും ആയുധങ്ങളും വരെ മാറി…. നിർമ്മിത ബുദ്ധിയും സാങ്കേതിക വിദ്യയും യുദ്ധം നമ്മുടെ സ്ക്രീനുകൾ വരെ എത്തിച്ചിരിക്കുന്നു…രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞിട്ട് നടന്ന Arms Race നമ്മൾക്കെല്ലാം… Read More ›

EP-321 ദുഃഖങ്ങൾക്കും സങ്കടങ്ങൾക്കും അപ്പുറം

ജീവിതത്തിൽ ആരെങ്കിലും നഷ്ടപ്പെടുക എന്നതും അതിന്റെ ദുഃഖവും സങ്കടവും അഭിമുകീകരിക്കുക എന്നതും നമ്മളിലോരോരുത്തരും അനുഭവിക്കും… അനുഭവിച്ചിട്ടുണ്ടാവും അനുഭവിക്കുന്നുണ്ടാവും…. ഇനിയും അനുഭവിക്കും… ഇതിൽ നിന്നും രക്ഷപ്പെടാൻ ആരെയും സ്നേഹിക്കാതെ… അല്ലെങ്കിൽ ‘Be Rational, Logical and detached’ എന്നൊക്കെ ചില യുക്തിരാക്ഷസന്മാർ പറയുന്നപോലെ ജീവിക്കണം…. ബുദ്ധിമുട്ടാണ്…. Rational… Logical അതൊക്കെ ആവാം പക്ഷെ detached ലേശം ബുദ്ധിമുട്ടാണ്…… Read More ›

EP-318 എത്ര ശമ്പളം വേണം..? | Negotiating Salary

ജോലിയിൽ ചേർന്നവർക്കും ജോലിക്ക് അപേക്ഷിക്കുന്നവർക്കും ജോലി മാറാൻ നോക്കുന്നവർക്കുമെല്ലാം ചിലപ്പോൾ താല്പര്യമുള്ള വിഷയമാകും Salary Negotiation… നമ്മൾക്ക് എത്ര ശമ്പളം വേണമെന്ന ചോദ്യം… അതിനുള്ള ഉത്തരം എങ്ങനെ കണ്ടെത്തും…?  ഈ വിദ്യ എനിക്ക് വല്യ വശമില്ല… അത് കൊണ്ട് തന്നെ അതിനെ കുറിച്ച് വായിക്കുകയും പോഡ്കാസ്റ്റു ചെയ്യുകയും ചെയ്യുന്നത് പേഴ്സണലായും അല്പം ഗുണം ചെയ്യുമെന്ന് തോന്നുന്നു…… Read More ›