Kerala Podcast

EP-210 കുട്ടികളെ കൊണ്ട് എന്തെങ്കിലുമൊരു പ്രൊജക്റ്റ് ചെയ്യിപ്പിക്കുന്നതിന്റെ രസം

കുട്ടികളെ കൊണ്ടെന്തെങ്കിലും ഒന്ന് ചെയ്യിപ്പിക്കുക എന്നത് എളുപ്പമല്ല. ഞാൻ മോനെ കൊണ്ട് ഒരു റൈറ്റിങ് പ്രൊജക്റ്റ് തുടങ്ങി. കുഴപ്പമില്ലാതെ പോകുന്നുണ്ട്. പക്ഷെ കുട്ടികൾക്ക് പെട്ടന്ന് അതിഷ്ടമല്ലാതാവും… അത് നിർത്തലാക്കാൻ കാരണങ്ങളും കണ്ടു പിടിക്കും. അതിന്റെ ചില രസകരമായ അനുഭവങ്ങളാണ് ഈ പോഡ്കാസ്റ്റ്. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ്… Read More ›

EP 209 ചില തൊഴിലന്വേഷണ ആശയങ്ങളും വിശേഷങ്ങളും

തൊഴിലന്വേഷിക്കുക എന്നത് ഒരു ബുദ്ധിമുട്ടുള്ള പണിയാണ്… സ്ട്രെസ് ഉളവാക്കുന്ന ഒന്നുമാണ്… മുൻപൊക്കെ ഒരു ജോലിയിൽ കയറിയാൽ അതിൽ നിന്ന് തന്നെ റിട്ടയർ ചെയ്യുന്ന കാലമായിരുന്നു…. ഇന്നതൊക്കെ പോയി… ജോലി മാറുക… ജോലി പോവുക എന്നതൊക്കെ സാധാരണയുമായി… ഇന്നലെ അതിനെ കുറിച്ച് ചിലതെല്ലാം വായിച്ചു… നിങ്ങളുമായി പങ്ക് വയ്ക്കുന്നു… നിങ്ങളും കൂടുതൽ വായിക്കുക മനസ്സിലാക്കുക… നമ്മുടെയെല്ലാം സാഹചര്യങ്ങൾ… Read More ›

EP 208 ചില സമയത്ത് അങ്ങ് വയ്യാണ്ടാവും

Content Creation ചിലപ്പോൾ വളരെ പരവശമാക്കുന്ന സംഭവമാണ്… ധാരാളം പ്രൊജെക്ടുകൾ ചെയ്യുന്നത് കാരണം അല്പം ഉത്‌ക്കണ്‌ഠ… അപ്പോൾ അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ വേണ്ടി ചിലതൊക്കെ വായിച്ചു… അതിനെ കുറിച്ചാണ് ഈ പോഡ്കാസ്റ്റ്… സമയം എങ്ങിനെ ഉപയോഗിക്കണം എന്ന് ഘോരഘോരം പ്രസംഗിക്കുന്നവർക്കും ഇതൊരു പ്രശ്നമാണ്.. ഏതായാലും ഈ പോഡ്കാസ്റ്റിൽ തന്നെ ഒരു വർക്കിങ് സെഷൻ പോലെ… Read More ›

EP 207 കോവിഡാനന്തര കാലത്ത് ജോലിസ്ഥലങ്ങളിൽ പ്രധാനമായ ചിലത്

ഈ കോവിഡ് മഹാമാരി നമ്മുടെയൊക്കെ ജീവിതത്തെ മാറ്റിയിട്ടുണ്ട്… കോവിഡാനന്തര ലോകത്തെ ജോലി സ്ഥലങ്ങളിൽ ആവശ്യമായി വരുന്ന ചില കാര്യങ്ങളുണ്ട്… കോവിഡിന് മുൻപും ഇതൊക്കെ പ്രസക്തമാണ് പക്ഷെ ഇപ്പോൾ ഇതിലെ ചിലത് കൂടുതൽ ചർച്ച ചെയ്യപ്പെടുന്നു. ഈ വിഷയവും ഒരു പോഡ്‌കാസ്റ്റിൽ തീർക്കാൻ കഴിയുന്നതല്ല എന്നറിയാം. ഈ പോഡ്‌കാസ്റ്റിൽ ചർച്ച ചെയ്യപ്പെടുന്ന ഓരോ വിഷയവും ഒരു പോഡ്‌കാസ്റ്റിന്… Read More ›

EP 206 ജോലിയും വളർച്ചയും കഴിവും അതിനായുള്ള ചില തയ്യാറെടുപ്പും ചിന്തകളും

ഒരു ജോലിയിൽ ഇരിക്കുമ്പോൾ growth വളർച്ച എന്നത് പലരും ആഗ്രഹിക്കുന്നതാണ്…അതിൽ ഉത്തരവാദിത്തങ്ങൾ പദവി ശമ്പളം അങ്ങനെ പലതും ഉണ്ടാവാം… ഇതിൽ നമ്മുടെ ഭാഗത്ത് നിന്നുള്ളത് Skill അഥവാ പ്രത്യേകമായി നമ്മൾ ജോലിയെടുക്കുന്നതിൽ നമ്മൾ കൈവരിക്കേണ്ട ചില കഴിവുകളാണ്… അതിനെ കുറിച്ച് ഒരു പോഡ്കാസ്റ്റ്. ഈ വിഷയം ഒരു 15 മിനുട്ട് പോഡ്കാസ്റ്റിൽ ഒതുക്കാനൊന്നും കഴിയില്ല.. എങ്കിലും… Read More ›

EP 205 ജോലി സ്ഥലത്തെ പ്രശ്നക്കാരുടെ കൂടെ എങ്ങിനെ ജോലി ചെയ്യാം

ജോലി സ്ഥലത്ത് തീരെ യോജിച്ച് പോകാൻ കഴിയാത്തവരുടെ കൂടെയും നമുക്ക് ജോലി ചെയ്യേണ്ടതായി വരും… നമുക്കൊക്കെ നമ്മുടെ അനുഭവങ്ങൾ ഉണ്ടാവാം. കൂടാതെ പല കാരണങ്ങൾ കൊണ്ടാവാം നമുക്കങ്ങനെ തോന്നാൻ. ചിലപ്പോൾ ഒരു ഉത്തരവാദിത്തവുമില്ലാതെ ഏൽപ്പിച്ച ജോലിയൊന്നും ചെയ്യാതെ, അങ്ങനെയും ഉണ്ടാവാം ചിലർ… പൂർണ്ണമായിട്ട് ഇങ്ങനത്തെ ആളുകളിൽ നിന്നും രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ്. ഇന്ന് ഇത് പോലുള്ള പ്രശ്നക്കാറുമൊത്ത്… Read More ›

EP 204 നമ്മടെ കുറച്ചു കൂടി നല്ലൊരു പതിപ്പായി മാറാൻ

നിനക്കൊന്ന് നന്നായിക്കൂടെ എന്ന് കുറെ കേട്ടതാണ്…. ഈ നന്നാവാലെന്ന് പറഞ്ഞാൽ എന്തൊക്കെയാണ് എന്നതിൽ തന്നെ നമുക്കെല്ലാം വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവാം.. ഏതായാലും പുതിയ പോഡ്കാസ്റ്റു ഫോർമാറ്റ് തുടങ്ങിയപ്പോൾ അതിനെ കുറിച്ച് വായിച്ച് ഒരു എപ്പിസോഡ് ചെയ്യാം എന്നോർത്തു… ഹെൽത്ത്‌ലൈൻ എന്ന വെബ്സൈറ്റിലെ ഒരു ആർട്ടിക്കിളാണ്…. നന്നാവാനുള്ള അല്ലെങ്കിൽ… നമ്മടെ കുറച്ചു കൂടി നല്ലൊരു പതിപ്പായി മാറാനുള്ള… Read More ›

EP 203 വേഗത്തിൽ വായിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും

സ്പീഡിൽ വായിക്കുക… വായിച്ചതൊക്കെ ഓർമ്മ നിൽക്കുക എന്നത് പലരുടെയും ആഗ്രഹമാണ്… ഞാൻ എപ്പോഴും ശ്രമിച്ച് പരാജയപ്പെടുന്ന ഒരു സംഭവമാണ്… വായിക്കാൻ ഒരു മണിക്കൂർ ദിവസവും എടുക്കുമെങ്കിലും അതിൽ എത്ര കണ്ട് ഓർമ്മയിൽ നിൽക്കുന്നു എന്നറിയില്ല… ഇന്ന് ഇതിനെ കുറിച്ച് രസകരമായൊരു ആർട്ടിക്കിൾ വായിച്ചു.. അതിൽ പറഞ്ഞ ചില കാര്യങ്ങൾ വളരെ നല്ലതാണ് എന്നും തോന്നി… അതിനെ… Read More ›

EP 202 വിട്ടുവീഴ്‌ച്ചകളിൽ ബന്ധങ്ങൾ നന്നാവുമ്പോൾ

അനുരഞ്ജനം… വിട്ടുവീഴ്‌ച… സബൂറാക്കല്… ഒരു തർക്കം എങ്ങോട്ടും എത്താതെ പോവുന്നത്…. വിട്ടുവീഴ്‌ചകൾ ബന്ധങ്ങളെ എങ്ങിനെ മെച്ചപ്പെടുത്തുന്നു… ഇതൊക്കെയാണ് വിഷയം. പോഡ്കാസ്റ്റിന് ചെറിയൊരു മാറ്റവും… കഴിഞ്ഞ രണ്ടാഴ്ച്ചയായി ഞാൻ എഴുതുന്ന ബ്ലോഗിന്റെ മലയാളം വേർഷനാണ് ഈ പോഡ്കാസ്റ്റു പതിവ്… അതൊന്ന് മാറ്റി പിടിക്കാൻ നോക്കുന്നു… ഞാൻ ഇൻറർനെറ്റിൽ നിന്നും വായിക്കുന്നൊരു ആർട്ടിക്കിളിന്റെ ഒരു മലയാള അവതരണം കൂടെ… Read More ›

EP201 ചില വ്യക്തികളെ നമ്മുടെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്

നമ്മുടെ ജീവിതത്തിൽ ആരൊക്കെ വേണം വേണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്തവും നമുക്കാണ്. അതായത് ഇഷ്ടമില്ലാത്തവരെ മാറ്റി നിർത്തണം എന്ന് തന്നെ. പക്ഷെ എപ്പോഴും നടന്നെന്ന് വരില്ല. അതാണ് ഈ പോഡ്‌കാസ്റ്റിന്റെ വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Link.