Must Read Books

System Error | ബല്ലാത്ത പുസ്തകം…

System Error… ഒരു പബ്ലിക് പോളിസി എക്സ്പെർട്ടും ഒരു ടെക്നോളോജിസ്റ്റും ഒരു ഫിലോസഫറും കൂടി ഒരു പുസ്തകം… എന്താണ് നമ്മുടെ ടെക്നോളജി കമ്പനികളുടെ പ്രശ്നം.. സമൂഹത്തിലും രാഷ്ട്രീയത്തിലും ടെക്നോലോജിക്കുള്ള സ്വാധീനം എങ്ങനെ നമ്മളെ ബാധിക്കുന്നു. പ്രശ്നങ്ങളുണ്ടെങ്കിൽ അതിന്റെ പരിഹാരം കണ്ടെത്തനുള്ള ഉത്തരവാദിത്തം ആർക്കാണ്… കമ്പനികൾക്കോ സർക്കാറിനോ അതോ നമ്മൾക്കോ…

Essentialism | Greg McKeown | ബല്ലാത്ത പുസ്തകങ്ങള്‍

ഗ്രെഗ് മെക്ക്യൊണ്‍ന്റെ ആദ്യത്തെ പുസ്തകമായ എസെന്‍ഷ്യലിസം… ഇന്നത്തെ ബല്ലാത്ത പുസ്തകം… എന്താണ് നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യത്തോടു കൂടി ചെയ്യേണ്ടത്..? അതെങ്ങനെ കണ്ടെത്തും… കണ്ടെത്തിയാലും അതെങ്ങനെ ചെയ്തു തീർക്കും… ഇതൊക്കെയാണ് എസെൻഷ്യലിസം എന്ന പുസ്തകം പറയുന്നത്… വായിച്ചിരിക്കേണ്ട പുസ്തകമാണ്…

EP-331 പുസ്തക സ്നേഹികളെയും പുസ്തക വില്പനക്കാരെയും കുറിച്ചോരു പുസ്തകം

കൈറോയിലെ ദിവാൻ എന്ന പുസ്തക കടയുടെ സ്ഥാപകരിൽ ഒരാളായിരുന്ന നദിയാ വാസെഫ് എഴുതിയ ഓർമ്മകുറിപ്പുകളാണ്…. Shelflife…. ഒരു പുസ്തക കടയിലൂടെ അങ്ങനെ നടന്നു നീങ്ങുന്ന പ്രതീതിയാണ് ഈ പുസ്തകം വായിക്കുമ്പോൾ… നിങ്ങൾക്ക് പുസ്തകങ്ങൾ ഇഷ്ടമല്ലെങ്കിലും ആണെങ്കിലും ഈ പോഡ്കാസ്റ്റിഷ്ടപ്പെടും എന്ന് കരുതുന്നു… കാരണം പുസ്തകം മാത്രമല്ല സംരംഭകത്വവും ഇതിന്റെ ഭാഗമാണ്… അതിലൂടെ നമ്മൾക്കൊന്ന് നീങ്ങി നോക്കാം…

എല്ലാം എളുപ്പമാവണം –  Effortless – ബല്ലാത്ത പുസ്തകങ്ങൾ

Greg McKeown എഴുതിയ പുസ്തകമാണ് ‘Effortless’…. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകമാണിത്…. കാര്യങ്ങൾ അനായാസമായി എങ്ങനെ ചെയ്യാമെന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം… അതിന് വേണ്ടിയുള്ള ചില വിദ്യകളും… എല്ലാം അനായാസമാവാൻ എന്താണ് വഴി എന്നത് പലരും ചിന്തിക്കുന്നുണ്ടാവാം… ഒരു വഴിയുണ്ടെന്ന് പറഞ്ഞാൽ അത് എളുപ്പ വഴിയാണോ… എന്തെങ്കിലും കുറുക്കുവഴിയുണ്ടോ എന്നായിരിക്കും അടുത്ത ചോദ്യം… ചില എളുപ്പവഴികൾ മനസ്സിലാക്കാനും സമയമെടുത്ത്… Read More ›

ദി ചാൻസലർ – ആഞ്ചലാ മെര്‍ക്കലിന്റെ കഥ

ആഞ്ചലാ മെര്‍ക്കലിന്റെ കഥ പറയുന്ന കേറ്റി മാർട്ടൺ എഴുതിയ ‘The Chancellor’ വായിച്ചു…. എല്ലാവരും വായിച്ചിരിക്കേണ്ടതാണ്… ബെര്‍ലിന്‍ മതില്‍ തകരുന്നിടത്ത് നിന്ന് തുടങ്ങുന്നു പുസ്തകം… അന്ന് അവിടെ നിന്നും.. ആ പോലീസ് സ്റ്റേറ്റില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് നീങ്ങിയവരില്‍ ആഞ്ചലയും ഉണ്ടായിരുന്നു… it is a fascinating journey everyone should read… മതില്‍ പൊളിഞ്ഞപ്പോള്‍ അവിടെ… Read More ›

EP-327 | മനുഷ്യകുലം… Human Kind 

ഡച്ച് ചരിത്രകാരനും ചിന്തകനുമായ റട്ട്ഗർ ബെർഗ്മാൻ എഴുതിയ പുസ്തകമാണ്…. Human Kind…. ഒരു പ്രതീക്ഷയുള്ള ചരിത്രം…. മനുഷ്യൻ അടിസ്ഥാനമായി നല്ലതാണെന്ന വാദം അന്വേഷിക്കുന്ന ഒരു പുസ്തകം… അതിനെ കുറിച്ചാണ് ഇക്കുറി പോഡ്കാസ്റ്റ്..     

Decoding Greatness | ബല്ലാത്ത പുസ്തകം

റോണ്‍ ഫ്രീഡ്മാന്‍ എഴുതിയ പുസ്തകമാണ് Decoding Greatness… അതാണ് ഈ ആഴ്ച്ച  ബല്ലാത്ത പുസ്തകങ്ങളിൽ…. ലോകത്തിൽ പല മേഖലകളിലും പ്രാഗൽഭ്യം തെളിയിച്ചവർ തന്നെ പുതിയ കഴിവുകൾ പഠിക്കുന്നതും പഴയതിനെ നവീകരിച്ച് മുന്നേറുന്നതും എങ്ങനെ എന്ന് പറയുന്ന പുസ്തകം… പുസ്തകത്തിനെ കുറിച്ചോരു ചെറിയ വീഡിയോ യൂട്യൂബിൽ ചെയ്തിട്ടുണ്ട്… അതിനെ കുറിച്ചുള്ള അല്പം വിപുലമായ പോഡ്‌കാസ്റ്റും മുൻപ് ചെയ്‌തിരുന്നു…  

EP-324 മാസ്റ്റേഴ്സ് ഓഫ് സ്കേൽ

ലിങ്ക്ഡിന്റെ സ്ഥാപകനായ റീഡ് ഹോഫ്മാൻ ചെയ്യുന്ന പോഡ്കാസ്റ്റാണ് ‘Masters of Scale’… ആ പോഡ്കാസ്റ്റിനെ ആസ്പദമാക്കി ഈ വർഷം ഇറങ്ങിയ പുസ്തകമാണ് അതെ പേരിലുള്ള… Masters of Scale: Surprising Truths from the World’s Most Successful Entrepreneurs… സംരംഭകരെ കുറിച്ചും അവരുടെ കഥകളും അറിവുകളുമൊക്കെയാണ് ആ പോഡ്‌കാസ്റ്റും ഈ പുസ്തകവും…. വായിച്ചിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു…… Read More ›

EP-322 പുതിയ യുദ്ധമുറകളും നമ്മളും

മുൻപ് ഗുഗിളിൽ പോളിസി അഡ്വൈസറായിരുന്ന ഇപ്പോൾ സ്റ്റാൻഫോർഡിൽ ജോലി ചെയ്യുന്ന ജേക്കബ് ഹെൽബെർഗ് എഴുതിയ പുസ്തകമാണ് ‘The Wires of War’.. യുദ്ധ മുഖം മാറി…. യുദ്ധ രീതികളും ആയുധങ്ങളും വരെ മാറി…. നിർമ്മിത ബുദ്ധിയും സാങ്കേതിക വിദ്യയും യുദ്ധം നമ്മുടെ സ്ക്രീനുകൾ വരെ എത്തിച്ചിരിക്കുന്നു…രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞിട്ട് നടന്ന Arms Race നമ്മൾക്കെല്ലാം… Read More ›

2021.ലെ പുസ്തകങ്ങൾ | ബല്ലാത്ത പുസ്തകങ്ങൾ

സന്തോഷം പകർന്ന… ചിന്തിപ്പിച്ച… തെറ്റുകൾ ചൂണ്ടിക്കാട്ടിയ…. പുനർവിചിന്തനം ചെയ്യിപ്പിച്ച… ഏതാനും പുസ്തകങ്ങളായിരുന്നു 2021.ൽ  ഫേസ്‌ബുക്കിൽ പലരുമായി കമന്റു പോരുകളിൽ അടികൂടിയില്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ വായിക്കാമായിരുന്നു… ഏതായാലും ഈ വായന കൊണ്ട് ഒരു ഗുണമുണ്ടായി… സമയത്തെ കുറിച്ച് അല്പം കൂടി ബോധവാനായി…. ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും… എല്ലാം.. നമ്മൾ വായിക്കുന്ന പുസ്തകങ്ങളും പരിചയപ്പെടുന്ന ആളുകളും കാണുന്ന… Read More ›