Malayalam Movie reviews

ദി ബിഗ്‌ കഹൂന (The Big Kahuna) – 1999 ഹോളിവുഡ് സിനിമ

വളരെ വർഷങ്ങൾ മുന്പ് കണ്ടൊരു സിനിമയാണ്…. കെവിൻ സ്പേസി എന്ന നടനെ ശരിക്കും അറിയുന്നതിന് മുൻപ്… ഡാനി ഡെവിറ്റോവിനെ മാത്രം കണ്ട് വീഡിയോ കാസറ്റ് (സീടിയല്ല) എടുത്ത് കണ്ട പടം. അതിനു ശേഷം പലതവണ കണ്ട പടം… പലരെയും നിർബന്ധിച്ചു കാണിച്ച പടം… എന്താണ് ആ പടം അത്ര ഇഷ്ടപ്പെടാൻ കാരണം… പലപ്പോഴും ആലോചിച്ചിട്ടുണ്ട്… ഒരു സെയിൽസുകാരനായിരുന്ന… Read More ›

നിർമ്മാല്യവും മർത്ത്യനും രാമചന്ദ്ര ബാബുവും

നാല്പത്തി മൂന്ന് വർഷം മുന്പ് ഞാനൊരു സിനിമയിൽ അഭിനയിച്ചു… അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ നിലവിളിച്ചു എന്ന് പറയുന്നതായിരിക്കും ശരി… 🙂 1973.യിലെ എം.ടി യുടെ നിർമ്മാല്ല്യം… വളരെ തിരഞ്ഞിട്ടാണ് ഈ ക്ലിപ്പ് കിട്ടിയത്.. സാക്ഷാൽ വെളിച്ചപ്പാട് പീ.ജെ ആന്റണി പേടിസ്വപ്നം കാണുന്ന എന്നെ ഊതി ഭേതമക്കുന്ന സീൻ… സംഭവം അതല്ല… ഞാനീ വീഡിയോ ഇട്ടപ്പോൾ രാമചന്ദ്ര ബാബു… Read More ›

പോപ്പിന്റെ കക്കൂസ് (പോപ്പ്സ് ടോയിലറ്റ്) 2007 ഉറുഗുവൻ സിനിമ

ബ്രസീൽ ബോർഡറിലെ മെറ്റോ എന്ന ചെറിയൊരു  ഗ്രാമം… സാക്ഷാൽ പോപ്പ് ജോണ്‍ പോൾ രണ്ടാമൻ ആ വഴി വരുന്നു… എല്ലാവരും ബമ്പർ ലോട്ടറി  അടിച്ച പോലെ തുള്ളി ചാടുന്നു… കാരണം…. പോപ്പ് വരുന്നു എന്നതല്ല….. പോപ്പ് ആ വഴി പോകുന്ന ദിവസം അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നും ജനം തടിച്ചു കൂടും…. വീട്ടിലുണ്ടാക്കിയ അപ്പവും പലഹാരവുമായി പുറത്തിരുന്നാൽ മതി വരുന്നവർ വരുന്നവർ വാങ്ങി തിന്നു കൊള്ളും…… Read More ›

‘ദേവിക്കും ഇലക്ട്രിസിറ്റിയോ…?’ തൂവാനത്തുമ്പികളിലെ ബസ്സ്‌ ഉടമ ബാബു (അലക്സ്) ഇനി ഓർമ്മ മാത്രം

“മ്മക്ക് ഓരോ നാരങ്ങ വെള്ളം ആയാലോ…. എന്താ…? ആ ചോദ്യം കേട്ടാൽ ഏത് മലയാളീം പറയും ‘എന്താസ്റ്റാ ജയകൃഷ്ണനാവ്വാ…?” പിന്നെ കുറച്ചു നേരം മിണ്ടാതിരിക്കും ഓർമ്മകളിൽ നിന്നും പലതും തിരഞ്ഞ് പിടിക്കും, ചിലത് സിനിമയിലെത് ചിലത് ജീവിതത്തിലെത് എന്നിട്ട് ആരെങ്കിലും പറയും  “അല്ലേ വേണ്ട…. ഒരു ബീറാട്ട് കാച്ച്യാലോ… ? ചൂടത്ത് ബീറാ ബെസ്റ്റ്… എന്താ…?” പിന്നെ… Read More ›

നടന തിലകം മാഞ്ഞിട്ട് രണ്ടു വർഷം കഴിഞ്ഞു

മലയാള സിനിമയിലെ കാട്ടുകുതിര ഓർമ്മയായിട്ട് രണ്ടു വർഷങ്ങൾ കഴിഞ്ഞു…. കൊച്ചുവാവയും ചാക്കോ മാസ്റ്ററും കുമാരേട്ടനും മേജർ നമ്പ്യാരും ഒക്കെ അഭിനയ വിസ്മയങ്ങളായിരുന്നു…. ചൂണ്ടു വിരൽ ചുഴറ്റി സ്ക്രീനിൽ നിന്നും ഡയലോഗും അഭിനയ മുഹൂർത്തങ്ങളും മലയാളി പ്രേക്ഷകന്റെ നേരേ എറിഞ്ഞു തരുമ്പോൾ കൈയ്യടിക്കണോ കൈ കൂപ്പാണോ എന്നറിയാതെ ബുദ്ധിമുട്ടിയവരാണ് നമ്മളിൽ പലരും….. അതായിരുന്നു തിലകൻ ചേട്ടൻ എന്ന ആ… Read More ›

ഓർമ്മകളിൽ കുതിരവട്ടം പപ്പു

“വയനാട്….. താമരശ്ശേരി ചോരം….. ലാസ്റ്റ് ട്രിപ്പ്….. പത്തെ നാപ്പതിന്…. ഫുള്ളായിട്ട് ആളെ കുത്തി കേറ്റീക്ക്ണ്ട്…. ചാറല് മയേം ഫുള്ള് സ്പീഡും…..” കോമടി ടൈമിംഗ് ഒരു കലാകാരനെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തും….. കോഴിക്കോട്ട്കാരനായത് കൊണ്ടായിരിക്കണം പപ്പുവിനോട് ഒരു കൂടുതൽ ഇഷ്ടം….. മാത്രമല്ല കോഴിക്കോട് സ്ലാങ്ങ് ലോകമെമ്പാടുമുള്ള മലയാളീസിന്റെ ചിരിയുടെ താക്കോലായി മാറ്റിയതും പപ്പുവാണ്…. മൂടുപടത്തിൽ തുടങ്ങി… Read More ›