Articles and Opinions

ഒരു പച്ച കുത്തലിന്റെ കഥ | ഡെയിലി ജേർണൽ | #11

നാല് കൊല്ലം മുൻപാണെന്ന് തോന്നുന്നു ‘മർത്ത്യൻ’ എന്ന് പച്ച കുത്തിയത്…. ഞങ്ങൾ താമസിക്കുന്നിടത്ത് നിന്നും രണ്ടു മണിക്കൂർ ഓടിച്ച് പോയി മെൻഡസിനോ കൗണ്ടിയിൽ ഒരു ടാറ്റൂ കടയുണ്ട്, ട്രയാങ്കിൾ ടാറ്റൂ ആൻഡ് മ്യൂസിയം…. മൂന്ന് തവണയും അവിടെ പോയിട്ടാണ് ഞാനും ഉഷയും ഓരോരോ ടാറ്റൂ വീധം സംഘടിപ്പിച്ചത്… ഇനി അടുത്തപ്പോഴെങ്കിലും പോണം…. പലരും ചോദിക്കും എന്തിനാണ്… Read More ›

ചില വ്ലോഗ്ഗിങ് ചിന്തകൾ | ഡെയിലി ജേർണൽ | #10

ഇടക്ക് തോന്നും…. എന്നെങ്കിലും ഈ വ്ലോഗ്ഗിങ് പരിപാടി നിർത്തില്ലേ എന്ന്…. നിർത്തും എന്ന് തന്നെയാണ് വിശ്വാസം… ഈ പരിപാടി ജീവിതത്തിൽ നിന്നും കൂടുതൽ സമയം എടുക്കുകയും വിഡിയോകൾ ചെയ്യുന്നതിൽ എനിക്ക് സംതൃപ്തി നഷ്ടപ്പെടുകയും ചെയ്യുന്പോൾ നിർത്തിയേക്കാം… എത്രയോ ആളുകൾ അങ്ങനെചെയ്തതായി കേട്ടിട്ടുണ്ട്…. കൂടുതൽ ആളുകൾ കാണുകയും കമന്റ് ചെയ്യുകയും ചെയ്യുന്പോൾ അതിനൊക്കെ റിപ്ലൈ ചെയ്യാൻ സമയം… Read More ›

കംഫർട്ട് സോണുകൾ | ഡെയിലി ജേർണൽ | #9

40 വയസ്സ് തികയുന്നതിന്റെ ഒരു 100 ദിവസം മുൻപ് ഒരു പ്രോജക്റ്റ് ചെയ്തിരുന്നു… ദിവസവും ഓരോ പുതിയ കാര്യങ്ങൾ ചിന്തിക്കുക… ചെയ്യുക… അതെഴുതുക… ഇംഗ്ലീഷിലായിരുന്നു… ഒരു തരം കൌണ്ട് ഡൌൺ… ഇന്നലെ ‘when’ എന്ന പുസ്തകത്തിനെ കുറിച്ച് പറഞ്ഞപ്പോൾ ഒരു മിഡ്‌പോയിന്റിന്റെ കാര്യം പറഞ്ഞില്ലേ അത് പോലൊന്ന്… midpoint ഒരു അറിവാണ്… എത്തിയെന്നും തീർന്നില്ല എന്നും ഒരേ… Read More ›

പഹയൻ വ്ലോഗ് ഐഡിയ കിട്ടിയതെങ്ങനെ | ഡെയിലി ജേർണൽ | #8

ങ്ങളെങ്ങനെ ഈ വീഡിയോ പരിപാടി തുടങ്ങി എന്ന് പലരും ചോദിച്ചിട്ടുണ്ട്…. ‘ബല്ലാത്ത പഹയൻ’ എന്ന ഐഡിയ വന്നതിന്റെ inspiration പറയാം… പത്ത് പതിനൊന്ന് വർഷം മുൻപ് 2009ൽ ഞാനൊരു ഷോർട്ട് ഫിലിം ഉണ്ടാക്കി.. അതിന്റെ ഓഡിഷനായി വന്നതായിരുന്നു രാജീവ്… അന്ന് രാജീവ് indori സ്റ്റൈലിൽ ഒരു വീഡിയോ ബ്ലോഗ് നടത്തിയിരുന്നു ഇദ്ദേഹം…. പിന്നെ രാജീവുമായി സൗഹൃദമായി….. Read More ›

ഉറുദു ഷായിറി | ഡെയിലി ജേർണൽ | #7

എല്ലാ വർഷവും അമേരിക്കയിൽ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ അലുമിനി ഒരുക്കുന്ന സർ സയ്യദ് ഡേ പ്രമാണിച്ചുള്ള മുഷൈറക്ക് പോകാറുണ്ട്… ഇന്ത്യയിൽ നിന്നും ലോകത്തിന്റെ മാറ്റ് ഭാഗങ്ങളിൽ നിന്നും ഇവിടെ ബേ ഏരിയയിൽ നിന്നുമുള്ള ഉറുദു കവികൾ (ഷായർ) അവരുടെ ഷായിരി (കവിതകൾ) ജനങ്ങളുടെ മുൻപാകെ വായിക്കും…. പേരു കേട്ട പലരും വന്നിട്ടുണ്ട്… വസീം ബറേൽവി, നിദാ… Read More ›

തമാശയുടെ രണ്ടു വശങ്ങൾ | ഡെയിലി ജേർണൽ | #6

ദിവസവും എഴുതും എന്ന് തിരുമാനിക്കുന്പോൾ എഴുതാൻ പലതുമുണ്ടായിട്ടല്ല…. എഴുത്ത് മറന്ന് പോകാതിരിക്കാനാണ്…. അന്നന്ന് തോന്നുന്നത് എഴുതുക എന്നാണ് ജേർണലിന്റെ സ്വഭാവവും…. എന്ത് എന്നതിലല്ല എന്തെങ്കിലും എന്നതാണ് പ്രധാനം…. ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ എന്താണ് എഴുതേണ്ടത് എന്നാലോചിച്ചു… മനസ്സിൽ ഒന്നും വരുന്നില്ല.. പറയത്തക്കതായി ഒന്നുമില്ല… പക്ഷെ എഴുതണമല്ലോ…. പക്ഷെ എഴുതാൻ എന്തെങ്കിലും കിട്ടാനൊരു വിദ്യയുണ്ട്…. ‘ഇന്നലെ ജീവിതത്തിൽ… Read More ›

സൂര്യ കൃഷ്ണമൂർത്തി സാറുമായി ഒരു അഭിമുഖം | ഡെയിലി ജേർണൽ | #5

കഴിഞ്ഞ ഞായറാഴ്ച്ച സൂര്യ കൃഷ്ണമൂർത്തി സാറിനെ പരിചയപ്പെട്ടു…. അദ്ദേഹവും മായി ഒരു നാൽപ്പത് മിനുട്ട് സംസാരിച്ചു…. അതിന്റെ വീഡിയോ എടുക്കുകയും ചെയ്തു…. ഇംഗ്ലീഷിലാണ് വീഡിയോ…. എന്റെ ഇംഗ്ലീഷ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്… Interview Link: https://youtu.be/B6Gnbk5Bpdo സാറുമായി സംസാരിക്കുന്പോൾ സാറ് പറഞ്ഞൊരു കാര്യം വളരെയേറെ മനസ്സിൽ തട്ടി… “സമൂഹത്തിന് ഉപകാരപ്രദമാവുന്പോൾ മാത്രമേ ഏതൊരു കലാകാരനും എല്ലാ… Read More ›

ഫിറ്റ്നസ്സ് | ഫിറ്റ് ഇന്ത്യ മൂവ്മെന്റ് | ഡെയിലി ജേർണൽ | #4

ഇന്ന് രാവിലെ ഫിറ്റ് ഇന്ത്യ മൂവ്മെന്റിനെ പറ്റി വായിച്ചാണ് ദിവസം തുടങ്ങിയത്… ‘Prevention is better than cure” എന്ന പ്രയോഗം ചെറുതാവുന്പോൾ കേട്ടതാണ്… തടയാവുന്ന രോഗങ്ങൾ വന്നിട്ട് ഭേതമാക്കുന്നതിനേക്കാൾ നല്ലത് തടയുന്നതല്ലേ… ഇതൊക്കെ കേട്ടിരുന്നു എന്നെ ഉള്ളു വലുതായി പഠിച്ചൊന്നുമില്ല… പ്രായോഗികമാക്കാൻ ശ്രമവും നടത്തിയിരുന്നില്ല… ഒരു ആറാം ക്ലാസ് തൊട്ട് തടിച്ച് തുടങ്ങിയതാണ്… ഒരു തടിയനായിട്ടാണ്… Read More ›

ഒരു പുതിയ അധ്യയന വർഷം | ഡെയിലി ജേർണൽ | #3

പുതിയ അധ്യയന വർഷം തുടങ്ങുന്പോൾ ഒരു ഉഷാറാണ്….. എനിക്കൊക്കെ ചെറുതാവുന്പോൾ അത് പഠിക്കാനല്ല മറിച്ച് പുത്തൻ ഉടുപ്പിനും പുസ്തകങ്ങൾക്കും സുഹൃത്തുക്കളെ വീണ്ടും കാണുന്നതിനും ഒക്കെയാണ്… ഇന്നലെ ചെക്കന് പുതിയ അധ്യയന വർഷം തുടങ്ങി… മാത്രമല്ല പുതിയ സ്‌കൂളും…. ഇവിടുത്തെ മിഡിൽ സ്‌കൂളിലേക്ക് (മ്മടെ UP സ്കൂള് പോലെ) ഏഴാം ക്ലാസ്സിലേക്ക് പോകുന്നു…. ഇനി രണ്ടു വർഷം… Read More ›

യാത്രകളിലെ വായന | ഡെയിലി ജേർണൽ | #2

യൂറോപ്പ് യാത്രയിൽ ധാരാളം സമയം പ്ലെയിനിലും ട്രെയിനിലും ഉണ്ടാവും എന്നറിഞ്ഞ് കൊണ്ടാണ് കയ്യിൽ നാലു പുസ്തകം കരുതിയത്… വായനയുടെ പകുതിയിൽ എത്തി നിന്നിരുന്ന ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥ… പിന്നെ മാധവിക്കുട്ടിയുടെ ഒറ്റയടിപാത.. കൂടെ  ചെക്കോവിന്റെയും ഉണ്ണി ആറിന്റെയും ചെറുകഥകൾ… സിദ്ധാർത്ഥയും മാധവിക്കുട്ടിയും വായിച്ച് തീർത്തു… ചെക്കോവിന്റെയും ഉണ്ണിയുടെയും കഥകൾ ചിലതൊക്കെ വായിച്ചു… പിന്നെ വായന നിർത്തി,… Read More ›