Articles and Opinions

വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാന്‍ സമഗ്ര പോര്‍ട്ടല്‍

എല്ലാത്തിനോടും പുച്ഛം തോന്നുക എന്നത് ഒരു മാനസിക രോഗമാണ്…. നമ്മുടെ ഇടയിലുള്ള ചില മലയാളികളുടെ പ്രശ്നവും… പക്ഷെ അങ്ങനെ ചികിത്സിച്ചാൽ ഭേതമാവുന്ന ഒന്നല്ല… കാരണം അറിവിൽ നിന്നല്ല അറിവുകേടിൽ നിന്നാണ് പുച്ഛിസ്റ്റുകൾ ജനിക്കുന്നത്… ചിലപ്പോൾ അറിവുണ്ട് എന്ന ഒരു മിഥ്യ ധാരണയിൽ നിന്നും… ഇപ്പോൾ ഓൺലൈൻ പഠനത്തെ കുറിച്ചുള്ള പുച്ഛമാണ് പുച്ഛിസ്റ്റുകളുടെ പ്രധാന ഭക്ഷണം…. നമ്മുടെ… Read More ›

പ്രശ്നങ്ങളുണ്ട്… പക്ഷെ സ്വാതന്ത്ര്യമുണ്ട്!!!

വർണ്ണ വിവേചനം ഒരു പ്രശ്നമാണ് അമേരിക്കയിലും ലോകത്ത് പലയിടത്തും ജാതീയത പോലെ തന്നെ… പ്രക്ഷോഭങ്ങൾ ഉണ്ടാവും എതിർക്കണം മനുഷ്യരായി ഒന്നിച്ച്.. ഫ്ലോയിഡുമാരും രോഹിത് വെമുലമാരും മരിച്ചിട്ടല്ല… അവർ കൊല്ലപ്പെടുകയും ആത്മഹത്യ ചെയ്യേണ്ടി വരുകയും ചെയ്യുന്നതിന് മുൻപ്… എതിർക്കണം മനുഷ്യരായി ഒന്നിച്ച്.. ഈ എതിർപ്പ് നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാവണം… നമ്മൾ വിദ്യാഭ്യാസത്തിന്റെയും വസ്ത്രത്തിന്റെയും ഭാഷയുടെയും പണത്തിന്റെയും ലൈകീകതയുടെയും,… Read More ›

എനിക്ക് ശ്വാസം മുട്ടുന്നു | I Can’t Breathe

എനിക്ക് ശ്വാസം മുട്ടുന്നു….. “I Can’t Breathe”…. എന്ന് പറയുന്നത് കേട്ടിട്ടും തന്റെ മുട്ടുകാൽ എടുക്കാതെ അവിടെ തന്നെ വച്ച് ഇരിക്കുന്ന പോലീസുകാരന്റെ ചിത്രം മനസ്സിൽ നിന്നും അടുത്തൊന്നും പോകില്ല… പോകുകയുമരുത്…. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി ചർച്ച ചെയ്യപ്പെടുകയും അരുത്…. വർണ്ണ വിവേചനം മനസ്സിലുള്ള… മനസ്സിലുണ്ടായിട്ടും പുറത്ത് കാണിക്കാത്ത.. മനസ്സിലുണ്ടെന്ന് തിരിച്ചറിയാത്ത അനേകം പേർ… Read More ›

കേരളം | കൊറോണയുടെ ഹോസ്റ്റും കംപ്യൂട്ടറിന്റെ ഡാറ്റയും | പിന്നെ അവന്റെ ഒലക്കമ്മത്ത് രാഷ്ട്രീയവും

ഡാറ്റാ ഒരു ആഗോള പ്രതിഭാസമാണ് കൊറോണയും ഒരു ആഗോള പ്രതിഭാസമാണ്…. നിങ്ങളും ഞാനുമൊക്കെ ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാമിന് വെറും ഡേറ്റയാണ്… കൊറോണക്ക് നമ്മൾ വെറുമൊരു ഹോസ്റ്റും…. ഡാറ്റയാണോ ഹോസ്റ്റാണോ പ്രശ്നം എന്ന ചോദ്യം ഞാൻ ചോദിക്കുന്നില്ല…. മറ്റാർക്കെങ്കിലും നമ്മുടെ ഡാറ്റ കിട്ടിയാൽ നമ്മളെ കുറിച്ച് മനസ്സിലാക്കാനും അതിനനുസരിച്ച് നമ്മുടെ ഡിജിറ്റൽ മൂവേമെന്റിനെയും ഡിജിറ്റൽ പ്രെഫറൻസസിനെയും ചിലപ്പോൾ… Read More ›

ഇന്ന് നാട്ടിൽ വിഷുവാണ്…..

ഇന്ന് നാട്ടിൽ വിഷുവാണ്…. നാട്ടിലെ പോലെ പ്രവാസികളുടെ ഇടയിലും വിഷുവും ഓണവും വലിയ സംഭവങ്ങളാണ്…. മുൻപൊരിക്കൽ നാട്ടിൽ നിന്നും ആരോ വന്നിട്ട് ഇവിടുത്തെ വിഷു പരിപാടിയിൽ പങ്കെടുത്തിട്ട് പറഞ്ഞു…   “എടൊ ഇവിടെ നാട്ടിനെക്കാളും വലിയ വിഷുവാണല്ലോ… അവിടെ ഇപ്പോൾ ഷോപ്പിംഗ് ആണ് വിഷുവിന്റെ ഹൈലൈറ്റ്” “ഇവിടെയും ഷോപ്പിംഗ് ആണ് മോനെ പക്ഷെ അത് ക്രിസ്ത്മസിനും താങ്ക്സ് ഗിവിങ്ങിനും ഒക്കെയാണെന്ന് മാത്രം…. പക്ഷെ… Read More ›

ലോക കേരളാ സഭ 2020 | മർത്ത്യലൊകം #38

2020 തുടങ്ങിയത് ബാംഗ്ളൂരിലാണെങ്കിലും ഒന്നാം തിയതി തന്നെ കേരളത്തിലെത്തി…. വൈകീട്ട് ലോക കേരളാ സഭയുടെ ഉദ്ഘാടന ചടങ്ങ് ആയതിനാൽ അവിടേക്ക് വച്ച് പിടിച്ചു…. ഡെലിഗേറ്റ് ആയിരുന്നില്ലെങ്കിലും പല സുഹൃത്തുക്കളും അവിടുണ്ടായിരുന്നു…. കുറെ പേരുമായി സംസാരിച്ചു… കോളേജ് കാലത്ത് നിന്നുമുള്ള പരിചയങ്ങൾ അങ്ങനെ നിശാഗന്ധി ഓഡിറ്റോറിയം വളപ്പിൽ അങ്ങനെ…. അധികം ഫോട്ടോകൾ എടുക്കാൻ മറന്നു…. പക്ഷെ ഇങ്ങനൊരു… Read More ›

പൗരത്വ ബിൽ | NRC | മർത്ത്യലൊകം #37

NRC യെ കുറിച്ചും പൗരത്വ ബില്ലിനെ കുറിച്ചുമുള്ള എന്റെ അഭിപ്രായം വളരെ ലളിതമാണ്… അത് ശരിയല്ല… കാരണം എന്നോട് ഒരാൾ ചോദിച്ച ഈ ചോദ്യത്തിലും അതിനുള്ള എന്റെ ഉത്തരത്തിലും അടങ്ങിയിരിക്കുന്നു… നിങ്ങൾ ബാക്കി സ്വയം ചിന്തിച്ചു കൊള്ളുക… എന്നോട് വന്ന ചോദ്യം: Vinod Narayan താങ്കൾ അമേരിക്കയിൽ ജീവിക്കുന്ന ഒരാൾ അല്ലേ ആ രാജ്യത്തെ കുടിയേറ്റക്കാരോട്… Read More ›

നന്മയുദ്ധങ്ങൾ | മർത്ത്യലൊകം #35

നന്മ യുദ്ധംഏതോ നന്മമരം നന്മ ചെയ്യുന്നത് നിർത്തുന്നു എന്ന് പറഞ്ഞതിന് ലോക സമാധാനം കാംക്ഷിക്കുന്ന ചില ദാന ധർമ്മ കോമരങ്ങൾ മ്മളെ മെക്കിട്ട് കേറാൻ തുടങ്ങി…. ചിലരാണെങ്കിൽ അതിൽ മതത്തിന്റെ നിറവും പൂശി സമുദായത്തിനെ കൂട്ട് പിടിക്കാനും നോക്കുന്നു…. ഇതും നമ്മുടെ കേരളം തന്നെ… പിന്നെ നോക്കുന്പോഴാണ്…. മ്മളൊന്നുമല്ല പ്രശ്നം…. ചില നന്മമരങ്ങൾ തമ്മിൽ തന്നെ… Read More ›

ആദ്യമായിട്ടൊരു സ്റ്റേജ് പ്രോഗ്രാം | മർത്ത്യലൊകം 34

ഒരു പതിനേഴ് വർഷത്തിന് മുൻപാണ് ആദ്യമായി ലോസ് ഏഞ്ചൽസിൽ പോയത്… ആ പൊക്കിൽ തന്നെയാണ് ആദ്യമായി ഒരു സ്റ്റാൻഡ് അപ്പ് കോമഡി (Stand Up) കണ്ടത്… അന്ന് മനസ്സിൽ ചെറിയൊരു ആഗ്രഹം തോന്നിയിരുന്നു…. കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് പറഞ്ഞു… എന്നെങ്കിലും ഇതൊന്ന് ചെയ്ത് നോക്കണം… അവൻ പറഞ്ഞു… പറ്റും സമയം വരും… എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ……. Read More ›

ദേശീയ വിദ്യാഭ്യാസ ദിന ചിന്തകൾ | മർത്ത്യലൊകം #33

ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനമാണ്… മൗലാനാ അബുൽ കലാം ആസാദിന്റെ ജന്മ വാർഷികം…. ‘വിദ്യ’ എന്നത് ഒരേ ആശയങ്ങളുടെ ഉള്ളിൽ കിടന്ന് വീർപ്പുമുട്ടലല്ല… പകരം വ്യത്യസ്ത ചിന്തകളെ അന്വേഷിച്ച് പോവുകയും ആ ആശയങ്ങളെ മനസ്സിലേക്ക് എടുത്ത് അവയെ പല രീതിയിൽ മനസ്സിലാക്കാനുള്ള ശ്രമവുമാണ്…. ഒരു വ്യക്തി എന്ന രീതിയിൽ വൈരുദ്ധ്യങ്ങളായ ആശയങ്ങൾക്ക് പോലും മനസ്സിൽ ഇടം… Read More ›