കവിത

പേരുകൾ

ചില പേരുകളിൽ പലതും അടങ്ങിയിരുപ്പുണ്ട്……. അനാവശ്യമായ അർത്ഥങ്ങൾ കുത്തി നിറച്ചിട്ടുണ്ട്……. ഇന്നലെകളുടെ തുണ്ടുകളും ചില പരിചിത മുഖങ്ങളും പറ്റി പിടിച്ച് കിടപ്പുണ്ട്…. എപ്പോൾ വിളിക്കുമ്പോഴും ഒരു കഥ പറയാൻ തയ്യാറായിക്കൊണ്ട്, ചില പേരുകളിൽ അങ്ങിനെ പലതും അടങ്ങിയിരുപ്പുണ്ട്……. അത് ചുമക്കുവാൻ വിധിക്കപ്പെട്ടവന്റെ മുഖത്തും അതിന്റെ നേരിയ ചില അടയാളങ്ങൾ കാണാം ശ്രദ്ധിച്ചു നോക്കണം…. -മർത്ത്യൻ-

അംനീഷാ

ഒരടുക്കും ചിട്ടയുമില്ലാത്ത കുറേ എണ്ണം.. ചിലതിൽ സമയം നിശ്ചിതപ്പെടുത്തിയിട്ടുണ്ട്. ചിലത് പൂർണ്ണമല്ലാത്തതിനാൽ ലൈനിന്റെ ഏറ്റവും ഒടുവിലാണ്. പലതും സ്വബോധത്തിലല്ല. ചിലത് ഉച്ച വെയിലിൽ വിയർത്ത് കുളിച്ചിരുന്നു. ചിരിച്ചു വന്നവ അധികവും കോളേജ് വരാന്തകളിൽ നിന്നാണ്. ചിന്തിപ്പിക്കാൻ കഴിയുന്നവ, അവ എപ്പോഴും യാഥാർഥ്യങ്ങളിൽ പിടിയുറപ്പിക്കാത്തവയാണ് ഓർമ്മകൾ, അതുണ്ടാവണം എന്നല്ലാതെ നല്ലതാവണം എന്നില്ലല്ലോ. പൂർണ്ണമാവണം എന്നുമില്ല. ചില തുണ്ടുകൾ… Read More ›

_ രണം ഒരു ഗദ്യ കവിത (ഗവിത)

ഒരൊഴുക്കില്ലാത്ത ഗവിതയിൽപണ്ട് മുക്കിക്കൊന്നൊരു വാക്കാണ്…..ഇന്നലെ ഉറക്കത്തിൽ വന്ന് പേടിപ്പിച്ചത് കഷ്ടം തോന്നി… അതിന്റെ കരച്ചില് കേട്ടപ്പം‘ഇനി എഴുതില്ല’ എന്ന് വാക്ക് കൊടുത്തപ്പോള്‍നിര്‍ത്തരുതെന്ന് പറഞ്ഞു വീണ്ടും കരഞ്ഞു. ഒരു പേനയിൽ നിന്നും പുറത്ത് കടക്കാൻ പെട്ടപെടാപ്പാടിനെ കുറിച്ചും വേവലാതിപ്പെട്ടു…എഴുത്ത് നിർത്തില്ലഎന്ന് പറഞ്ഞു സമാധാനിപ്പിച്ചു എന്നാല്‍ നിന്നെ കുറച്ച് മഷിയിൽഒന്നും കൂടി മുക്കിക്കൊന്നാലോഎന്ന് ചോദിച്ചപ്പോൾവേണ്ട… വേണ്ട..ചോര കൊണ്ട് ‘_… Read More ›

എ ലോവർ ഈസ്റ്റ് സൈഡ് പോയം

രണ്ടു വർഷം മുൻപ് ന്യൂയോർക്കിൽ പോയി പിനേറോ കവിത വായിച്ചിരുന്ന ന്യുയോറിക്കൻ പോയെറ്റ്സ് കഫെയിൽ പോയിരുന്നു. അന്ന് അദ്ധേഹത്തിന്റെ ‘എ ലോവർ ഈസ്റ്റ് സൈഡ് പോയം’ എന്ന കവിതയിലെ ഏതാനും വരികൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്യാൻ ഒരു ശ്രമം നടത്തി. അതിൽ ഒരു രസം തോന്നി, പിന്നെ ഈയടുത്ത് മർത്ത്യലോകത്തിന്റെ ഭാഗമായി മറ്റു ചിലരുടെയും കവിതകൾ… Read More ›