Author Archives

Living and Working in the San Francisco Bay Area. I work in the Tech industry and have a passion for content creation. As practicing Agile Scrum Master and Coach I work with teams and individuals coaching them in the Agile Scrum Framework.

As a Poet, Blogger, Podcaster and video maker I try to not leave any stone unturned in the effort to try out every single passion of mine. And I want the same for others.

I am also the Founder of PenPositive a concept conceived to approach life and work with the aim to prepare individuals to excel both in their Passion and their Profession.

  • സമയത്തിന്റെ പ്രതിഫലനം NPM2023 14/30

    സമയമുണ്ട്….ഞങ്ങളും ഇവിടെയുണ്ട്ഞങ്ങൾ ഇല്ലാതാവുമ്പോഴുംസമയം അവിടെ തന്നെയുണ്ടാവും ഒരു കായലിൽ…. വെള്ളത്തിൽ…  അനേകം മുഖങ്ങളുടെ പ്രതിഫലനംഅവയ്ക്കിടയിൽ ഞാനുമുണ്ടോ ?ഇല്ല…. ഞാനില്ല ഞാനൊരു പ്രതിബിംബമല്ലല്ലോ ജീവനുള്ള രൂപമല്ലെ…?  വെള്ളത്തിലേക്ക് മെല്ലെ കാലെടുത്തു വച്ചുപ്രതിഫലനങ്ങളിൽ ഞാനില്ലായിരിക്കാംകായലിന്റെ ആഴത്തിലെവിടെയെങ്കിലും ഉണ്ടാവാംവരൾച്ച കാലത്ത് മാത്രം തല പുറത്തിടുന്നചെറിയ പാറകൾക്കും കല്ലുകൾക്കും ഒപ്പം ആഴം കുറവാണ് വീണ്ടും മുന്നോട്ട് നടന്നുകാലുകൾക്ക് പരിചിതമായൊരു സ്പർശംആഴത്തിലുള്ള ഓർമ്മകളിൽ എവിടെയോമറന്നുപോയൊരില പോലെ… Read More ›

  • വരി വരിയായി നിൽക്കുക NPM2023 13/30

    അവിടെ ഒരു നീണ്ട നിരയുണ്ട്പുതിയൊരു വരിയാണെന്ന് തോന്നുന്നു.എനിക്കറിയാവുന്ന ആരുമില്ല പരിചിതമായ ചില മുഖങ്ങളുണ്ട്അതൊരു പ്രശ്നമല്ലഎന്നെ അവർക്ക് പരിചയമില്ല.  ഇതെന്റെ ആറാമത്തെ വരിയാണ്മറ്റഞ്ചെണ്ണം ഇതിനെക്കാൾ ചെറുതായിരുന്നുഒരു പക്ഷെ എനിക്ക് തോന്നുന്നതാവംഭൂതകാലം എപ്പോഴും അങ്ങനെയല്ലേവർത്തമാനത്തിന്റെ പുകമറയിൽ. ഞങ്ങൾക്ക് മറ്റൊന്നും ചെയ്യാനില്ലവരികളിൽ അങ്ങനെ നിൽക്കുക, കാത്തിരിക്കുക… രസകരമായ സംഭവം അതല്ലഞങ്ങൾ ഇതിനായി ജനിച്ചതു പോലെയാണ്വരികൾ, വരികൾ, പിന്നെയും കൂടുതൽ വരികൾ ആദ്യം രണ്ട്… Read More ›

  • എന്റെ ശവപ്പെട്ടി പണിയുന്നയാൾ NPM2023 12/30

    ഇന്നലെ ഞാൻ എന്റെ ശവപ്പെട്ടി കാണാൻ പോയിശവപ്പെട്ടികൾ വിൽക്കുന്ന ആളെ കണ്ടുവളരെ ശാന്തനായ നല്ലൊരു മനുഷ്യൻഅയാൾക്ക് മൂന്ന് കുട്ടികളുണ്ട് ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചുംഞാൻ അയാളോട് സംസാരിച്ചുഅയാൾ ഒന്നും മിണ്ടിയില്ലമുഴുവൻ സമയവും എന്നെ നോക്കിയിരുന്നുഅളവെടുക്കുന്ന പോലെ. അയാളുടെ കണ്ണുകളിൽ നിർവികാരമായിരുന്നുപക്ഷെ അതിൽ ഒരു സ്നേഹവും ഞാൻ കണ്ടുഒരാൾ നമ്മുടെ ജീവിതത്തിന്റെഭാഗമാവാൻ പോവുമ്പോൾഅവരുടെ കണ്ണുകളിൽ കാണുന്ന സ്നേഹം… Read More ›

  • ഒരു മനുഷ്യനാവാൻ NPM2023 11/30

    ചില കാര്യങ്ങൾ വലിയ അന്യായമാണ് ഇഷ്ടമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നത്…അതിൽ കഴിവുണ്ടെങ്കിൽ പോലും.  കഴിവുള്ളത് മാത്രം ചെയ്ത്, തീർന്നു പോകുന്ന എത്രയെത്ര ജീവിതങ്ങൾ. ഇഷ്ടമുള്ളതെല്ലാം ചെയ്തു നോക്കണംഅതിൽ കഴിവൊന്നുമില്ലെങ്കിലുംകഴിവല്ല ഇഷ്ടമല്ലേ സന്തോഷം? ഇത് കൊണ്ട് ജീവിക്കാൻ കഴിയുമെന്നല്ല. കഴിവിന് മാത്രമേ ലോകത്ത് പ്രതിഫലമുള്ളു ഇഷ്ടാനിഷ്ടങ്ങൾക്കില്ല. പിന്നെന്തിന് ഇഷ്ടമുള്ളത് ചെയ്യണം? പൂർണ്ണത നേടാനൊരു ശ്രമം …അതിരുകൾ തൊട്ടറിയാൻ അവ തിരുത്തിയെഴുതാൻഅറിയാത്തയിടങ്ങൾ അടുത്തറിയാൻ ഒന്നും ബാക്കി… Read More ›

  • ജീവിതം പോലെ ഒന്ന് NPM2023 10/30

    തെറ്റായ ഒരു വാക്കിന്റെയും എല്ലാം തികഞ്ഞൊരു വാചകത്തിന്റെയും ഈടായിൽ അവിടെയാണ് ജീവൻ കിടന്ന് പിടയുന്നത് അവിടെയാണ് എല്ലാ ജീവിതങ്ങളും  ആഗ്രഹിക്കുന്നതെന്തും ആകാനുള്ള സ്വാതന്ത്ര്യംലോകത്തിലെ എല്ലാ സാധ്യതകളും കൈപ്പറ്റാൻ തെറ്റായ വാക്ക് ശരിക്കും തെറ്റല്ലഅത് ആദ്യത്തെ വാക്ക് മാത്രമാണ്വാക്കേതെന്ന് ആർക്കും അറിയില്ലഅങ്ങനൊന്നുണ്ടോ എന്നും ആർക്കും അറിയില്ല ഒരു ആദ്യ വാക്ക് ഉണ്ടാകണം എന്നവർ കരുതുന്നുഒരു വാചകം ഉണ്ടെങ്കിൽ ഒരു വാക്ക് വേണ്ടേ?.എല്ലാതെങ്ങനെ ഇത്… Read More ›

  • ഈ യാത്ര NPM2023 9/30

    ലോകത്ത്, ഒരിക്കലും….ഒരു നിമിഷം പോലും നഷ്ടപ്പെടുന്നില്ല.എല്ലാത്തിനും ഒരു കഥയുണ്ട്…. എല്ലാ കഥകൾക്കും ഒരവാസനവുമുണ്ട്… ചില ആഘാതങ്ങൾ വളരെ ചെറുതാണ്,എല്ലാം മറന്നും അവഗണിക്കപ്പെട്ടും പോകുന്നു എങ്കിലും അവ നമുക്ക് ചുറ്റും നിലനിൽക്കുന്നുചോദ്യങ്ങളായി, രീതികളായി, അറിവായി, അറിവില്ലായ്മയായി  ഒരു ലക്ഷ്യമില്ലെന്ന് പലരും ആശങ്കപ്പെടുന്നുഅവരെ കൊണ്ട് പ്രയോജനമില്ലെന്ന് വിഷമിക്കുന്നുഎന്നിട്ടും എത്രയോ മാറ്റങ്ങൾക്കവർ കാരണമാവുന്നു അറിയാതിരിക്കുന്നതിൽ ഒരു തെറ്റുമില്ലഒന്നുമറിയാതെ ഒഴുക്കിന്റെ ഭാഗമാവുന്നതിലും പ്രശ്നമില്ലഇടയ്ക്കൊന്ന് ഒരല്പം… Read More ›

  • എന്താണീ ഗവിത? NPM2023 8/30

    ഒരു ബ്ലാങ്ക് സ്ക്രീനിൽ ടൈപ്പ് ചെയ്യാൻ തുടങ്ങുന്നുമനസ്സും തീർത്തും ശൂന്യമാണ് ആദ്യത്തെ വാക്ക് ടൈപ്പ് ചെയ്യുമ്പോൾഒരു പേന ടോർച്ചിലെ വെളിച്ചം പോലൊന്ന് അനന്തതയിൽ പോയി ഇല്ലാതാവുന്നൊന്ന്അതും പിടിച്ചു കയറും… അവിടെ നിന്നാണ് രണ്ടാമത്തെ വാക്ക് കിട്ടുന്നത്പിന്നെ മൂന്നാമത്തേതും.. അങ്ങനെ പോവും.. മുൻകൂട്ടി പറയാനാവാത്ത മനോഹരമായ ഒരു പ്രക്രിയ എവിടേക്കാണ് കൊണ്ടു പോകുന്നത്..? അറിയില്ല….പൂർത്തിയാവുന്നത് നല്ലതാവുമോ…? അതും പ്രസക്തമല്ല…. ലക്ഷ്യസ്ഥാനം മനോഹരമാണോ…? അതും ചിന്തിക്കുന്നില്ല… പ്രക്രിയയിൽ മാത്രമാണ്… Read More ›

  • അശക്തരാവു…..

    ഏകാന്തത കടിക്കില്ലത്രേ കൊല്ലുകയെ ഉള്ളു.ഒരു ദിവസം 15 സിഗരറ്റ് വലിക്കുന്ന പോലെപുകവലിക്കാർ  എണ്ണത്തിൽ 15 കൂടി ചേർക്കുകപുകവലിക്കാത്തർ വലി നിർത്തിയിട്ടില്ല രസകരമായൊരു സമയം തന്നെ ഗുയ്സ്ആയിരക്കണക്കിന് ഓൺലൈൻ ബന്ധങ്ങൾഉള്ളിൽ ഏകാന്തത മാത്രം കൂട്ട്  മലര് ! തുറന്നും പറയില്ല… ആരോടും പറയില്ല ഏകാന്തതതക്ക് ശിക്ഷയില്ല ഹേ ഏകാന്തത തന്നെയാണ് ശിക്ഷ ഏകാന്തതയുടെ പ്രത്യേകത എന്താണെന്നറിയോ? നമ്മൾ മാത്രം ഏകരെന്ന തോന്നൽ ആൾക്കൂട്ടത്തിനിടയിൽ ഒറ്റയ്ക്കങ്ങനെ… Read More ›

  • ലോകം വല്ലാതെ തണുത്തിരിക്കുന്നു NPM23 6/30

    വെള്ളം തിളച്ചു മറിയുകയാണ്കെറ്റിൽ  ചൂളം വിളിക്കുന്നുമുണ്ട്അത് കേൾക്കാൻ ആരുമില്ലലോകം വല്ലാതെ തണുത്തിരിക്കുന്നു തണുപ്പിൽ ആളുകളുടെ ഉള്ളം കാണാൻ കഴിയുംഅവർ മറച്ചുവെയ്ക്കുന്ന ഭ്രാന്ത് അനുഭവിക്കാംഅവരിൽ നിന്നും പൊടിയുന്ന ദുഃഖം അടുത്തറിയാംഅവർ അവരെ തന്നെ  കാണുന്നതു പോലെയാണ്നമ്മളും അവരെ കാണുന്നത് ചൂളം വിളി കേൾക്കാൻ ആരുമില്ലഅത് കെറ്റിലിന്റെ കുറ്റമല്ലചൂളം വിളി കുറച്ചു കഴിഞ്ഞാൽ നിലയ്ക്കും വെള്ളം തീരെ ഇല്ലാതാവുമ്പോൾ ചൂളം… Read More ›

  • എനിക്കേറ്റവും പ്രിയപ്പെട്ട സൂര്യോദയം NPM2023 5/30

    എനിക്കേറ്റവും പ്രിയപ്പെട്ട സൂര്യോദയംആ കാട്ടിൽ തന്നെയാണ്മരത്തിന്റെ ചില്ലകൾക്കിടയിലൂടെ വരുന്നത്ഞാനും അവളും ഒന്നിച്ചിരിക്കുമ്പോൾ ഇരുവരും നഗ്നരായി…ഒരു പുതപ്പിൽ മൂടി പുതച്ചങ്ങനെകൈയ്യിൽ ഒരു കപ്പ് കാപ്പിആവി പറക്കുമ്പോൾ അവളുടെ മുഖം തെളിയുംമാറി മാറി ഞങ്ങൾ ഒരേ കപ്പിൽ നിന്നും…. കെട്ടിപ്പിടിച്ചിരുന്ന് കാപ്പി കുടിക്കുംഅപ്പോൾ…. ഞങ്ങൾക്ക്… ചുംബിക്കാൻഅതിയായൊരു മോഹം തോന്നുംഅടുത്ത നിമിഷം ജീവനുണ്ടെന്നതിന്ആർക്ക് എന്തുറപ്പ് ? സൂര്യൻ മെല്ലെ ഉദിച്ചു… Read More ›