Author Archives

Living and Working in the San Francisco Bay Area. I work in the Tech industry and have a passion for content creation. As practicing Agile Scrum Master and Coach I work with teams and individuals coaching them in the Agile Scrum Framework.

As a Poet, Blogger, Podcaster and video maker I try to not leave any stone unturned in the effort to try out every single passion of mine. And I want the same for others.

I am also the Founder of PenPositive a concept conceived to approach life and work with the aim to prepare individuals to excel both in their Passion and their Profession.

  • കണ്ടെത്തണോ ? NPM2023 24/30

    നമ്മളിലൊക്കെ നഷ്ടപ്പെട്ട ഒരാളുണ്ട്അവരെ കണ്ടെത്താനുള്ള ശ്രമമാണ്അതാണ് നമ്മൾ ചെയ്യുന്നത്…എപ്പോഴും… എല്ലാ ദിവസവും നമ്മുടെ ഉള്ളിൽ… ആരെങ്കിലും എപ്പോഴും നഷ്ടപ്പെട്ടു കൊണ്ടിരിക്കുംഎപ്പോഴും ആ തിരച്ചിലിലാണ് നമ്മൾ ഒരാളെ കണ്ടെത്തുംഅപ്പോൾ മറ്റാരെങ്കിലും കാണാതെ പോവുംഇത് തുടർന്നു കൊണ്ടേയിരിക്കും…. നഷ്ടപ്പെട്ടവരെ കണ്ടെത്താനുള്ള ഒരു വഴിയുണ്ട്നമ്മൾ മുമ്പ് ചെയ്ത എന്തെങ്കിലും ഒന്നെടുക്കുകഅത് വീണ്ടും ആവർത്തിക്കുകതുടർന്നും വീണ്ടും വീണ്ടും അതാവർത്തിക്കുകഅപ്പോൾ ആ വ്യക്തിയെ കണ്ടെത്തും…… Read More ›

  • ജീവനോടെ…. NPM2023 23/30

    അങ്ങനെ അത് തീരുമാനിക്കപ്പെട്ടുഅവർ വാതിലുകൾ അടച്ചു കുറ്റിയിട്ടുജനാലകളും അടച്ചു… ശബ്ദമുണ്ടാക്കാതെ…ആ ഇടുങ്ങിയ മുറിയിൽഅവർ കാത്തിരുന്നു..ആരെയും കാത്തിരിക്കുകയല്ല… ആരും വരാതിരിക്കാൻ…കാതൊർത്തിരിക്കുക… ഓരോ ചെറിയ ശബ്ദവുംഒരു മരണ മണി ആയിരിക്കാം…ചെറിയ കുട്ടികളും ശബ്ദിക്കാതെ കാത്തിരുന്നു…കൂട്ടികളെപ്പോൾ കരഞ്ഞു തുടങ്ങുംഎന്നവർ ഭയപ്പെട്ടു…  മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിൽ… അങ്ങനെ… ഇതൊരു സ്വപ്നമാവണെഎന്നവരിൽ പലരും ആഗ്രഹിച്ചു….  പക്ഷെ സ്വപ്നങ്ങൾ വേണമെങ്കിൽഅവർക്ക് ഉറങ്ങാൻ കഴിയണംഭയമില്ലാതെ…. അതുവരെ ശ്വാസം അടക്കിയിരിക്കണംജീവനോടെ കാത്തിരിക്കണം !!! -പഹയൻ-

  • അസ്തമിക്കുന്നവർ npm2023 22/30

    ചില രാത്രികളിൽ നക്ഷത്രങ്ങൾകൂട്ടമായി കരയുന്നു…  സൂര്യൻ പല തവണ ഉറക്കമുണർന്നു..സൂര്യന്റെ സുഹൃത്തുക്കൾ സൗരയൂഥത്തിന്റെ കോടതിയിൽ.പരാതി നൽകി… അവർ നക്ഷത്രങ്ങളെ താക്കീത് ചെയ്തുസൂര്യനുണരുന്നത് നിഷിദ്ധമത്രെ… അങ്ങിനെയാണ് നക്ഷത്രങ്ങൾഒരുമിച്ച് കരയുന്നത് നിർത്തിയത്…  ഇപ്പോൾ ഒറ്റക്ക് തെങ്ങുകയേ പതിവുള്ളു… അതു കേട്ടിട്ട് പോലുംസൂര്യന്റെ ഉറക്കത്തിന് ഭംഗം വരുമത്രെ.. നക്ഷത്രങ്ങളുടെ തേങ്ങലും കാതോർത്താണ്സൂര്യൻ ദിവസവും അസ്തമിക്കുന്നത്എന്നും ചിലർ പറയുന്നു….    സൂര്യന് നക്ഷത്രങ്ങളുമായിഒരു ആത്മബന്ധമുണ്ടത്രെ  നക്ഷത്രങ്ങളുടെ… Read More ›

  • വൃദ്ധനും രണ്ടു വരികളും NPM2023 21/30

    മെലിഞ്ഞൊരു വൃദ്ധനായിരുന്നുകൈയ്യിൽ കറുത്തൊരു ബ്രീഫ്‌കേസുമുണ്ട്കൈത്തണ്ടയിൽ വാച്ചില്ലഎകിലും സമയമായ പോലെകാറിനടുത്തേക്ക് നടന്നു ഒരുവട്ടം പിന്നിലെ മോട്ടൽ ഒന്ന് നോക്കിമുഖത്ത് വികാരങ്ങൾ ഒന്നുമില്ലമെല്ലെ കാറിന്റെ വാതിൽ തുറന്നു അയാൾ കാർ സ്റ്റാർട്ട് ചെയ്തില്ലകണ്ണടച്ച് അവിടെ ഇരുന്നുഎന്തോ കാത്തിരിക്കുകയായിരുന്നുഅല്ലെങ്കിൽ ചിന്തിക്കുന്നുഅതുമല്ലെങ്കിൽ സമയമായിട്ടില്ല അയാൾ ബ്രീഫ്‌കേസ് തുറന്നുഒരു പാക്കറ്റ് പുറത്തെടുത്തുഅത് പതുക്കെ തുറന്നു മടിയിൽ വച്ചു പാക്കറ്റിൽ നിന്നുമൊരു കടലാസെടുത്തുഅതിലേക്ക് നോക്കിയിരുന്നുവായിക്കുകയാവാം……. Read More ›

  • വേദനയല്ല വിഷയം NPM2023 20/30

    വേദനകൾ ഒരു വിഷമമാണ്… സമയം നോക്കാതെ കടന്നു വരും  വരവിന്റെ കാരണം മനസ്സിലായാൽസമാധാനമുണ്ടാവും….പക്ഷെ അതും ഉണ്ടാവില്ല… വേദനകൾക്കെല്ലാം ഒരു ചരിത്രമുണ്ടാവുംഅതിന്റെ വർത്തമാനം അതിശക്തമാണ്..വേദനകൾക്ക് ഭാവി അരുത് ഇവിടെ… എന്റെ വേദനയും നിന്റെ വേദനയുമുണ്ട്..ഒപ്പം നമ്മുടെ വേദനയും… എന്റെ വേദനയും നിന്റെ വേദനയും തുല്യമാണ്…പക്ഷേ നമ്മുടെ വേദന….അതാണ് ലോകത്തെ മാറ്റി മറിക്കുന്നത് വേദനകളിൽ നിന്നും ചില രീതികൾപുറത്ത് വരും…അതിനെ നേരിടാൻ…സഹിക്കാൻ…കുറയ്ക്കാൻ….പങ്കു ചേരാൻ…അതിനോടൊത്ത്… Read More ›

  • ബല്ലാത്ത മോട്ടിവേഷൻ NPM2023 19/30

    എളുപ്പത്തിൽ തകരുന്ന ജീവിതങ്ങളെമോട്ടിവേറ്റ് ചെയ്ത് തകർച്ചകളിൽ നിന്നുംരക്ഷിക്കണം…. വ്യാമോഹമാണ്….പക്ഷെ ട്രെൻഡിങ്ങാണ്…മോട്ടിവേഷൻ…. പക്ഷെ… ചെറിയൊരു തകരാറുണ്ട്… ജീവിതം അല്പം സങ്കീർണ്ണമാണ്… അതിൽ….തകർച്ചയും പതർച്ചയും ചേർച്ചയുമുണ്ട് നമ്മൾ….ആവർത്തിച്ചാവർത്തിച്ച് തകരുന്നുപലപ്പോഴായി പതറുന്നു…. വീണ്ടും ഒന്നിച്ചു ചേരുന്നു… തകർച്ച തന്നെ ഒരു ജീവിതാനുഭവമാണ്മനുഷ്യരെ അന്യോന്യം ബന്ധിപ്പിക്കുന്ന സർവ്വസാധാരണ ജീവിതാനുഭവം… ആരാന്റെ കണ്ണിൽ കണ്ണുനീർ കണ്ടാൽ സങ്കടം കൊണ്ടൊരു തകർച്ച… ആരാന്റെ കണ്ണിൽ മറ്റാർക്കോ… Read More ›

  • ഒരു ലേശം പുച്ഛം NPM2023 18/30

    നല്ല മനസ്സുകളെ നശിപ്പിക്കുന്നഒളിഞ്ഞു കിടക്കുന്നൊരു വിദ്വെഷമുണ്ട്ഈ ലോകത്ത്…  തീർത്തും ശാന്തരായ ആളുകൾ അലറി കൊണ്ട് ഓടി നടന്ന്ചിന്തിക്കാൻ കഴിയാത്ത ഭീകരതചെയ്യുന്നത്…. ഓരോ തവണയും നമ്മൾ ആശ്ചര്യപ്പെടുംഅത്ഭുതപ്പെടും… ടീവിയിലും സാമൂഹ്യ മാധ്യമങ്ങളിലുംചർച്ചിക്കും… ഛർദിക്കും….  അലറി തിമിർക്കുംആരെയൊക്കെയോ പഴിചാരും….നമ്മളെ ഒഴിച്ച്… എത്രയെത്ര കുറ്റങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട് ലോകത്തിലെ നല്ല മനസ്സുകൾനമ്മൾക്ക് കാര്യങ്ങൾ വ്യക്തമാവാൻ ? നമ്മളും ഇതിനൊക്കെ തീർത്തും പ്രാപ്തരാണെന്ന് ആത്മാർത്ഥമായി മനസ്സിലാക്കാൻ…? മനുഷ്യന്റെ ചരിത്രത്തിലേക്ക്… Read More ›

  • കവിതകളെ കുറിച്ചൊരു ഗവിത NPM2023 17/30

    ജനനം…സന്തോഷത്തിന്റെ നിമിഷമാണ്മരണംവേദനാജനകമാണ് ഒന്നും എഴുതാൻ തയ്യാറല്ലാത്ത ഒരാളുടെവാതിലിൽ അത് വന്ന്  മുട്ടുമ്പോഴാണ്ഒരു കവിത സംഭവിക്കുന്നത്….  കവിത എല്ലാവർക്കുമുള്ളതല്ലഅത് നിങ്ങളുടെ വയറ് നിറയ്ക്കില്ലഅത് കവിയെ പോലും പോറ്റില്ല…. പക്ഷെ അത് കവിയെ രക്ഷിക്കുംനിത്യനാശത്തിൽ നിന്ന്രക്ഷിക്കുമോ..? അറിയില്ല…രക്ഷിക്കുമായിരിക്കും….    ഇപ്പോൾ ആർക്കും കവിതകൾ വേണ്ടഅവർക്ക് സമയമില്ല എന്നാൽ ഒറ്റക്കിരിക്കുമ്പോൾഅവരവരുടെ ചിന്തകളിൽ ഒറ്റപ്പെട്ടു പോകുമ്പോൾ ഒരു കവിതയുടെ മായാജാലം അറിയും..  ചിന്തകളുടെ വലിയൊരു… Read More ›

  • ആ വെള്ള സ്കാർഫ് NPM2023 16/30

    സ്നേഹത്തിന്റെ നല്ലൊരുദാഹരണംഞാൻ കണ്ടു…. ഇവിടെ നിന്നും അല്പം ദൂരെ ഒരു ചെറിയ ഹോട്ടൽ  മുറിയിൽ,ഞാനത് അനുഭവിച്ചറിഞ്ഞു ! അവളൊരു വെളുത്ത സ്കാർഫ് ധരിച്ചിരുന്നുമറ്റൊന്നും ഞാൻ ഓർക്കുന്നില്ല..വെള്ള സ്കാർഫ് മാത്രമാണ് ഞാൻ കണ്ടത്അതിൽ ഒരു ഇനീഷ്യലും കുത്തിവച്ചിരുന്നു ഞങ്ങൾ ആദ്യമായി ഇണ ചേർന്നപ്പോൾഞാൻ അവളോട് ചോദിച്ചുആ സ്കാർഫിൽ എഴുതിയത് എന്താണ്…അവൾ പറഞ്ഞുഅതൊരു തത്വശാസ്ത്രമാണ്….. അടുത്ത തവണ ഞങ്ങൾ ഇണ ചേർന്നപ്പോൾഞാൻ… Read More ›

  • ഞാൻ തീരുമാനിക്കും NPM2023 15/30

    നമ്പർ ടൈപ്പ് ചെയ്ത് സ്റ്റോർ ചെയ്തു മൊബൈൽ ഫോൺ മാറ്റി വെച്ചുസമയമാകുമ്പോൾ അതടിക്കും മറ്റൊന്നും ചിന്തിച്ച് വിഷമിക്കേണ്ടതില്ല പക്ഷെ അതടിക്കുമ്പോൾഅതെന്റെ ജീവിതത്തെ മാറ്റിമറിക്കുമോ? ഒരു ചെറിയ തീരുമാനത്തിൽയുദ്ധങ്ങളുടെ ഗതി വരെ മാറിയിട്ടുണ്ട്പിന്നെയാണ് എന്റെയൊരു സാധാരണ ജീവിതം മൊബൈലടിക്കുന്നത് കേട്ടില്ലെങ്കിലോ ?ഞാൻ കാത്തിരുന്നുഒരു മണിക്കൂർ, രണ്ട് മണിക്കൂർ, മൂന്ന് മണിക്കൂർ നിങ്ങൾ എന്തെങ്കിലും കാത്തിരിക്കുമ്പോൾആ കാര്യം സംഭവിക്കുന്നതിന് മുമ്പ് തന്നെഅത് പല… Read More ›