രാത്രിയിൽ നിന്നും ചന്ദ്രനെ
അടർത്തിയെടുത്ത് പകുതി കടിച്ച്
തിരിച്ച് വീണ്ടും അവിടെ തന്നെ വയ്ക്കും…
എന്നിട്ട് ബാക്കി നിന്ന നിലവിൽ
അര വരെ മുങ്ങി കയറിയിട്ട്
ആരും കാണാതെ തിരിച്ചു
വന്ന് കിടക്കും…
വർഷങ്ങളായിട്ടുള്ള പതിവാണ്…
അടുത്ത രാത്രി വീണ്ടും
വൃത്താകൃതിയിൽ വന്ന് നിൽക്കും
വീണ്ടും അടർത്തും വീണ്ടും കടിക്കും
വീണ്ടും തിരിച്ചു വയ്ക്കും…
ഇന്നലെ പുറത്തിറങ്ങിയപ്പോൾ
ചന്ദ്രനെ കാണാനില്ല…
കുറെ പരതി…. കണ്ടില്ല…
ചന്ദ്രനെ കഴിക്കാതെ….
നിലവിൽ കുളിക്കാതെ…
ഇരുട്ടിൽ തപ്പിത്തടഞ്ഞ്
തിരിച്ചു വന്ന് കിടന്നു…
രാവിലെ എഴുന്നേറ്റ്
ഒരു ബുൾസൈ ഉണ്ടാക്കി…
അത് കണ്ടപ്പോൾ സൂര്യനെ പോലെ തന്നെ..
വീണ്ടും ചന്ദ്രനെ ഓർമ്മ വന്നു…
ഇനി ചന്ദ്രന് പകരം സൂര്യനെ കടിച്ചാലോ?
അത് വേണ്ട ചൂട് കൂടും…
ബുൾസൈയിലെ മഞ്ഞയിൽ
റൊട്ടി മുക്കി കഴിച്ചു…
ബുൾസൈക്ക് അമേരിക്കയിൽ
സണ്ണി സൈഡ് അപ്പ് എന്നാണ് പറയുക
മ്മക്ക് അതിനെ ഉണ്ണി സൈഡ് അപ്പ്
എന്നാക്കണം….
Categories: കവിത, Malayalam Poems, Uncategorized
Leave a Reply