അങ്ങനെ അവിടെ വച്ചാൽ ശരിയാവില്ല
കീശയിൽ തന്നെ വയ്ക്കണം
അഞ്ച് രൂപ നോട്ടാണ്….
അഞ്ച് വട്ടം പറയണം
കൈയ്യിൽ മടക്കി വച്ച നോട്ട്
അവൻ തിരിച്ച് അച്ഛന് കൊടുത്തു..
“എനിക്ക് കീശയില്ല…”
ബനിയന്റെ വലതു ഭാഗത്ത്
ഒരു കീശയുടെ നിഴൽ മാത്രമുണ്ട്
“എവിടെ നിന്റെ കീശ”
ഇന്നലെ ഉണ്ടായിരുന്നല്ലോ
എന്നായി അച്ഛൻ…
“അത് ഹൈദ്രോസ് കീറി…”
അച്ഛൻ അവനെ നോക്കിയതെ ഉള്ളു
“ഞാൻ ഹൈദ്രോസിന്റെ കീശയും കീറി
മുഖത്തും വച്ച് കീറി”
അച്ഛന് തന്നെ പറ്റി കുറച്ചിലാവരുതല്ലോ
അച്ഛൻ ഒരു അഞ്ച് രൂപ കൂടി കൊടുത്തു…
“ഹൈദ്രോസിനും കൂടി എന്തെങ്കിലും
വാങ്ങി കൊടുക്ക്”
എന്തിനെന്നവൻ ചോദിച്ചില്ല…
-പഹയൻ-
Categories: കവിത, Malayalam Poems
Leave a Reply