കണ്ടെത്തണോ ? NPM2023 24/30

നമ്മളിലൊക്കെ നഷ്ടപ്പെട്ട ഒരാളുണ്ട്
അവരെ കണ്ടെത്താനുള്ള ശ്രമമാണ്
അതാണ് നമ്മൾ ചെയ്യുന്നത്…
എപ്പോഴും… എല്ലാ ദിവസവും

നമ്മുടെ ഉള്ളിൽ… 
ആരെങ്കിലും എപ്പോഴും നഷ്ടപ്പെട്ടു കൊണ്ടിരിക്കും
എപ്പോഴും ആ തിരച്ചിലിലാണ്

നമ്മൾ ഒരാളെ കണ്ടെത്തും
അപ്പോൾ മറ്റാരെങ്കിലും കാണാതെ പോവും
ഇത് തുടർന്നു കൊണ്ടേയിരിക്കും….

നഷ്ടപ്പെട്ടവരെ കണ്ടെത്താനുള്ള ഒരു വഴിയുണ്ട്
നമ്മൾ മുമ്പ് ചെയ്ത എന്തെങ്കിലും ഒന്നെടുക്കുക
അത് വീണ്ടും ആവർത്തിക്കുക
തുടർന്നും വീണ്ടും വീണ്ടും അതാവർത്തിക്കുക
അപ്പോൾ ആ വ്യക്തിയെ കണ്ടെത്തും…

നഷ്ടപ്പെട്ടവർ എന്നും നമ്മുടെ
ഭൂതകാലത്തിൽ നിന്നുമാണ്… 

ആൾക്കൂട്ടത്തിൽ നിൽക്കാൻ
ഞാൻ ഏറെ ഇഷ്ടപ്പെടുന്നു
ചുറ്റുമുള്ള എല്ലാവർക്കും
എല്ലാം ഉണ്ടെന്ന് തോന്നും
എന്നിട്ടും അവർ തിരച്ചിലിലാണ്

അവരെല്ലാം തിരയുകയാണ്
അവരുടെ ഉള്ളിലെ
ആ നഷ്ടപ്പെട്ട വ്യക്തിക്ക്

നമ്മൾക്കും കണ്ടെത്താൻ കഴിയും
പക്ഷെ നമ്മൾ സത്യസന്ധരായിരിക്കണം
നഷ്ടപ്പെട്ടു എന്നാദ്യം സമ്മതിക്കേണ്ടതുണ്ട്

നഷ്ടപ്പെട്ട ഒരാൾ നമ്മുടെ
ഉള്ളിലുണ്ട് എന്ന് സമ്മതിക്കേണ്ടതുണ്ട്…

വേണോ നിങ്ങൾക്കും കണ്ടെത്തണോ?

-പഹയൻ-



Categories: കവിത, Malayalam Poems

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: